ഒന്ന് പറഞ്ഞ് രണ്ടാമത് എന്ത് പറയുമെന്ന് അവൾക്കറിയില്ല; ബിഗ് ബോസിനോട് അപേക്ഷിക്കുന്നു; രഞ്ജു രഞ്ജിമാർ
ബിഗ് ബോസ് സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാന്മണി ദാസ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാന്മണി ഷോയുടെ ആദ്യ ആഴ്ചകളിൽ മികച്ച ഗെയിമുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് ചില താളപ്പിഴവുകൾ പറ്റി. വീട്ടിനുള്ളിൽ മോശം പ്രസ്താവനകൾ ജാന്മണി നടത്തി. സഹ മത്സരാർത്ഥികളെ മൂന്നാം തരം ആൾക്കാരെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. പലപ്പോഴും അപക്വമായി ജാന്മണി പെരുമാറുന്നെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
ജാന്മണിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുഹൃത്തായ രഞ്ജു രഞ്ജിമാർ. ട്രാൻസ് വിഭാഗത്തെ പ്രതിനിധീകരിച്ചാണ് ജാന്മണി എത്തിയതെങ്കിലും ഭാഷയുടെ പരിമിതി ജാന്മണിക്കുണ്ടെന്ന് രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വളരെ പ്രധാനപ്പെട് ഒരു കാര്യം ബിഗ് ബോസ് മലയാളവുമായി ഷെയർ ചെയ്യാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ജാന്മണി ദാസ് എന്റെ അടുത്ത സഹോദരിയും സുഹൃത്തുമാണ്. ഞങ്ങൾ ഒരുമിച്ച് ഒരു പ്രൊഫഷനിൽ വർക്ക് ചെയ്യുന്നവരാണ്.

ജാന്മണിയെ സംബന്ധിച്ച് ഭാഷ ഒരു പ്രശ്നമാണ്. ജാന്മണിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. ഒന്ന് പറഞ്ഞ് രണ്ടാമത് എന്ത് പറയുമെന്ന് പോലും അവൾക്കറിയില്ല. അവളുമായി ബന്ധപ്പെട്ട വളരെ ക്ലോസ് ആയ ആൾക്കാർക്ക് ഇത് അറിയത്തുള്ളൂ. ജാന്മണി അവിടെ ഭാഷ കൈകാര്യം ചെയ്യാൻ കുറേ ബുദ്ധിമുട്ടുന്നുണ്ട്.
ട്രാൻസ് കമ്മ്യൂണിറ്റിയെ സപ്പോർട്ട് ചെയ്യാനാണ് ബിഗ് ബോസ് മലയാളം ഇത് പോലൊരു അവസരം കൊടുക്കുന്നതെങ്കിൽ ഭാഷ കൈകാര്യം ചെയ്യുന്നവരെയും ഈ ഗെയിമിനെ പറ്റി കൃത്യമായി അറിയുന്നവരെയും സെലക്ട് ചെയ്ത് കൊണ്ട് പോകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. കഴിഞ്ഞ വർഷം നാദിറ വളരെ നല്ല പെർഫോമൻസ് കാഴ്ച വെച്ചെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

ജാനു വളരെ ഇന്നെസെന്റ് ആയ ആളാണ് ഉള്ളിൽ ഉള്ളതു മറ്റുള്ളവരെ പോലെ ഒതുക്കി വയ്ക്കാൻ അറിയില്ലെന്നും രഞ്‍ജു രഞ്ജിമാർ പറഞ്ഞു.
എൽജിബിടിക്യു വിരുദ്ധ പ്രസ്താവനകൾ നടത്തിയ അഭിഷേക് ശ്രീകുമാറിനെയും രഞ്ജു വിമർശിച്ചു. ചാനൽ റേറ്റിംഗിന് വേണ്ടി ഇത്തരം ആളുകളെ ഷോയിലേക്ക് എടുക്കരുത്. ഇതിനേക്കാൾ തരംതാണ പ്രവൃത്തികൾ അഭിഷേക് പുറത്ത് ചെയ്തിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാർ തുറന്നടിച്ചു.
വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിലേക്ക് വന്ന അഭിഷേക് ശ്രീകുമാർ എൽബിജിടിക്യു വിരുദ്ധ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെയും നടത്തിയിട്ടുണ്ട്. ടോക്സിക് അക്കൗണ്ടുകളുടെ അഡ്മിനായിരുന്നു അഭിഷേക്. അതേസമയം ഷോയിൽ അഭിഷേക് ജയ്ദീപിനെതിരെ നടത്തിയ പരാമർശങ്ങളിൽ അഭിഷേക് വിശദീകരണം നൽകിയിട്ടുണ്ട്.
സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ലിംഗ ന്യൂനപക്ഷങ്ങളെ എതിർക്കുന്നില്ലെന്ന് അഭിഷേക് ശ്രീകുമാർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അഭിഷേകിന് ഇതിനകം വലിയ പിന്തുണ വന്നിട്ടുണ്ട്. അതേസമയം ഇദ്ദേഹത്തിനെതിരെ വ്യാപക വിമർശനവും ഉണ്ടാക്കുന്നുണ്ട്. ഈയാഴ്ചയിലെ നോമിനേഷനിൽ ജാന്മണിയും അഭിഷേക് ശ്രീകുമാറുമുണ്ട്.


Click it and Unblock the Notifications