'ഞാൻ ഒന്നിരാടവേ കുളിക്കൂ, ഒരു രീതിയിലും നിങ്ങളെ അത് എഫക്ട് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് ആരും സങ്കടപ്പെടേണ്ട'
ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ വലിയൊരു ആരാധക വൃന്ദം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമായിരുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയപ്പോൾ ആദ്യത്തെ രണ്ട് ദിവസം പ്രേക്ഷകരെല്ലാം ജാസ്മിന്റെ ഗെയിമിനെയും സംസാരിച്ച് നിൽക്കാനുള്ള കഴിവിനെയും ഇഷ്ടപ്പെട്ടവരായിരുന്നു. ജാസ്മിനായിരിക്കും ഈ സീസണിലെ കപ്പ് നേടാൻ പോകുന്നതെന്ന് വരെ പ്രവചനങ്ങൾ ഉണ്ടായിരുന്നു. പക്ഷെ എല്ലാം തകിടം മറിച്ച് ഹൗസിൽ രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ആരംഭിച്ചു.
ലവ് ട്രാക്ക് കളിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചാണ് ജാസ്മിൻ പിന്നെ ഹൗസിൽ നിന്നത്. അതോടെ ജാസ്മിന്റെ ഫാൻസെല്ലാം ഹേറ്റേഴ്സായി മാറി. മാത്രമല്ല ജാസ്മിന്റെ ഭാഗത്ത് നിന്ന് വരുന്ന ഓരോ തെറ്റും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്ന അവസ്ഥയുമുണ്ട്. ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ അവതാരകൻ മോഹൻലാലിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ ഒരു മത്സരാർത്ഥി ജാസ്മിനാണ്.

ചായയുണ്ടാക്കിയപ്പോൾ തുമ്മിയതും അത് പിന്നീട് മറച്ചുവെച്ചതും താൻ രണ്ട് ദിവസം കൂടുമ്പോൾ മാത്രമെ കുളിക്കാറുള്ളുവെന്ന് പറഞ്ഞതും എല്ലാം വലിയ രീതിയിൽ മത്സരാർത്ഥികൾക്ക് ഇടയിലും പ്രേക്ഷകർക്കിടയിലും ചർച്ചയായിട്ടുണ്ട്. വ്യക്തി ശുചിത്വം പാലിക്കണമെന്ന് മോഹൻലാൽ ജാസ്മിനോട് എപ്പിസോഡിനിടെ പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ദിവസവും കുളിക്കണമെന്ന് ജാസ്മിനെ രസ്മിൻ ഉപദേശിക്കുന്നതും ജാസ്മിൻ അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ജാസ്മിനും രസ്മിനും ഗബ്രിയുമാണ് അടുത്ത സുഹൃത്തുക്കൾ. രാത്രിയിൽ ഗാർഡൺ ഏരിയയിൽ സംസാരിച്ച് ഇരിക്കവെയാണ് ഡെയ്ലി കുളിക്കണമെന്ന് ജാസ്മിനോട് രസ്മിൻ പറഞ്ഞത്. അതിന് ജാസ്മിൻ നൽകിയ മറുപടി പറ്റില്ലെന്നായിരുന്നു. അതോർത്ത് ആരും സങ്കടപ്പെടേണ്ടതില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്.
ജാസ്മിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ഡെയ്ലി കുളിക്കാൻ പറ്റത്തില്ല. ഞാൻ ഒന്നിരാടവേ കുളിക്കത്തൊള്ളു. എനിക്ക് വയ്യ ഡെയ്ലി കുളിക്കാൻ. ഒന്നിരാടം കുളിക്കുക എന്നതാണ് എന്റെ ശീലം. പിന്നെ ഞാൻ എന്തിനാണ് ഡെയ്ലി കുളിക്കുന്നത്. പിന്നെ ഞാൻ അടുത്ത് വന്നിരിക്കുമ്പോൾ നിങ്ങളെ അത് എഫക്ട് ചെയ്തിട്ടുണ്ടോ?. എന്റെ അടുത്ത് നിന്ന് എന്തെങ്കിലും സ്മെൽ വരുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുകയോ... വിയർത്തിട്ട് ഞാൻ നിങ്ങളെ വന്ന് കെട്ടിപിടിക്കുകയോ അങ്ങനെയൊന്നും ചെയ്തിട്ടില്ലല്ലോ.'
'ഒരു രീതിയിലും നിങ്ങളെ അതൊന്നും എഫക്ട് ചെയ്യുന്നില്ലല്ലോ... എപ്പോഴും ഞാൻ ക്ലീൻ ആന്റ് ഫ്രഷ് ആയിട്ട് തന്നെയല്ലേ നടക്കുന്നേ. അതുകൊണ്ട് ഒരു മനുഷ്യനും അത് ആലോചിച്ച് സങ്കടപ്പെടേണ്ട', എന്നാണ് ജാസ്മിൻ പറഞ്ഞത്.

താൻ ഇമേജ് കോൺഷ്യസല്ലെന്ന് ഹൗസിൽ കയറി ദിവസങ്ങൾക്കുള്ളിൽ തന്നെ ജാസ്മിൻ സഹമത്സരാർത്ഥികളോട് പറഞ്ഞിരുന്നു. ദിവസവും താൻ കുളിക്കാറില്ലെന്ന് ജാസ്മിൻ തന്നെയാണ് മോഹൻലാലിന്റെ മുമ്പിൽ വെച്ച് പറഞ്ഞത്. ഗബ്രിയും ജാസ്മിനും ബാത്ത്റൂമിൽ കയറി നിന്ന് മൈക്കില്ലാതെ സംസാരിക്കാൻ ശ്രമിക്കാറുണ്ടെന്ന് ജിന്റോ ആരോപിച്ചപ്പോഴാണ് അതിന് വിശദീകരണം നൽകുന്നതിനിടെ താൻ ദിവസവും കുളിക്കാറില്ലെന്ന് ജാസ്മിൻ വെളിപ്പെടുത്തിയത്.
ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുമ്പ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കുളിക്കാതിരിക്കാറുണ്ടെന്ന് കാര്യം ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ വളരെ പോപ്പുലറായ ഒരു യുട്യൂബറാണ് ജാസ്മിൻ ജാഫർ. ഫാഷൻ-ബ്യൂട്ടി റിലേറ്റഡായ വീഡിയോകളാണ് ഏറെയും ചെയ്യാറുള്ളത്.
വളരെ പെട്ടന്നാണ് ജാസ്മിന് പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്. ആര് പറഞ്ഞാലും തന്റെ ശീലങ്ങൾ മാറ്റില്ലെന്ന് ജാസ്മിൻ പറഞ്ഞതോടെ പരിഹസിച്ച് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട് ഫാഷൻ-ബ്യൂട്ടി വ്ലോഗറായ ഒരാൾ എങ്ങനെയാണ് വ്യക്തിശുചിത്വം പാലിക്കാതിരിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളും വരുന്നുണ്ട്.


Click it and Unblock the Notifications