'ഹേറ്റേഴ്‌സിനെ കൊണ്ടുവരെ ഡിസർവിങ്ങെന്ന് പറയിപ്പിച്ച ഞങ്ങളുടെ വിന്നറാണ് ജാസ്മിൻ'; രസ്മിനൊപ്പം ജാസ്മിൻ!

ബിഗ് ബോസ് ടൈറ്റില്‍ എന്നത് ഏത് ഭാഷകളിലെ ഏത് സീസണിലും മത്സരാര്‍ഥികള്‍ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥാനമാണ്. പക്ഷെ അതിലേക്ക് എത്തല്‍ ഒരു മത്സരാര്‍ഥിയെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. ഒരാഴ്ച അതിജീവിക്കല്‍ പോലും ദുഷ്കരമായ ബിഗ് ബോസ് ഹൗസില്‍ 14 ആഴ്ചകള്‍ നിന്ന് ടോപ്പ് 5 ല്‍ എത്തി അതില്‍ നിന്നും വോട്ടിംഗില്‍ ഒന്നാമതെത്തുന്ന ആള്‍ക്കാണ് ബിഗ് ബോസ് ടൈറ്റില്‍ ലഭിക്കുക.

25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും നേടിയ മത്സരാര്‍ഥിയാണ് ജിന്‍റോ. വോട്ടിങിന്റെ അടിസ്ഥാനത്തിൽ അവസാനം ജനം കൂടെ നിന്നതും ജിന്റോയ്ക്കൊപ്പമായിരുന്നു. ജാസ്മിനും ജിന്റോയും തമ്മിലായിരുന്നു തുടക്കം മുതൽ അവസാനം വരെയും മത്സരം.

Resmin Bai Jasmin

ഇവരിൽ ആരെങ്കിലും ഒരാളാകും വിജയിക്കുക എന്നത് പ്രേക്ഷകർക്കും ഉറപ്പുള്ള കാര്യമായിരുന്നു. ടോപ്പ് ടു ജാസ്മിനും ജിന്റോയുമാണെന്ന് പ്രേക്ഷകർ ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പ് തന്നെ മനസിൽ ഉറപ്പിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കൊണ്ട് വോട്ടിങിൽ വലിയ കുതിപ്പുണ്ടാക്കി അർജുൻ ശ്യാം ​ഗോപൻ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഹൗസിലേക്ക് മറ്റ് മത്സരാർത്ഥികൾ റീ എൻട്രി നടത്തിയപ്പോൾ ടോപ്പ് ടുവിലുണ്ടാകുമെന്ന് ജാസ്മിനോട് പറയാതെ പറഞ്ഞിരുന്നു.

എന്നാൽ പ്രതീക്ഷകൾക്കെല്ലാം വിപരീതമായ കാര്യങ്ങളാണ് ​ഗ്രാന്റ് ഫിനാലെയ്ക്ക് സംഭവിച്ചത്. ജിന്റോ ഒന്നാമതും അർജുൻ രണ്ടാമതും എത്തിയതോടെ ജാസ്മിൻ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ രണ്ടാം സ്ഥാനം ജാസ്മിൻ അർഹിച്ചിരുന്നുവെന്ന് ഹേറ്റേഴ്സ് പോലും ഇപ്പോൾ സോഷ്യൽമീഡിയയിൽ കുറിക്കുന്നു.

കാരണം തുടക്കം മുതൽ അവസാനം വരെയും ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്ത മത്സരാർത്ഥികളിൽ ഒരാൾ ജാസ്മിനാണ്. ഷോയിൽ നിന്നും ജാസ്മിന് ലഭിച്ച ഏറ്റവും അടുത്ത സുഹൃത്താണ് രസ്മിൻ ഭായ്. ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങിയശേഷം ജാസ്മിനെ ആദ്യം ചേർത്ത് പിടിച്ചതും രസ്മിൻ തന്നെയാണ്. ​ഗ്രാന്റ് ഫിനാലെയ്ക്കുശേഷം ജാസ്മിനൊപ്പം രസ്മിൻ ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

​ഗയ്സ് ഐ ആം വിത്ത് യുവർ ഫേവറേറ്റ് ജാസ്മിൻ. ​ഗയ്സ് ജാസ്മിൻ തിരിച്ച് എത്തിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ നമുക്ക് പിന്നീട് കാണാം. കുറേ സംസാരിക്കാനുണ്ട്... എന്നാണ് പുതിയ വീഡിയോയിൽ രസ്മിനും ജാസ്മിനും പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ജാസ്മിനോടുള്ള സ്നേഹം അറിയിച്ച് എത്തിയത്.

Resmin Bai Jasmin

ഹേറ്റേഴ്‌സിനെ കൊണ്ടുവരെ ഡിസർവിങ്ങെന്ന് പറയിപ്പിച്ച ഞങ്ങളുടെ വിന്നറാണ് ജാസ്മിനെന്നും എന്നും സീസൺ ആറിലെ വിജയി ഞങ്ങളുടെ മനസിൽ ജാസ്മിൻ മാത്രമായിരിക്കുമെന്നും കമന്റുകളുണ്ട്. എല്ലാ വിവാദങ്ങളോടും വരും ദിവസങ്ങളിൽ ജാസ്മിൻ പ്രതികരിച്ചേക്കും. അതേസമയം പരിഹസിച്ചുള്ള നിരവധി കമന്റുകളും ജാസ്മിന്റെ വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ നിറയുന്നുണ്ട്. ജബ്രി കോമ്പോയായിരുന്നു ജാസ്മിന് ഷോയിൽ നെ​ഗറ്റീവ് വരുത്തിയ ഏറ്റവും വലിയ കാരണം.

ബന്ധത്തില്‍ വ്യക്തതയില്ലാത്തതും നിര്‍വചിക്കാൻ തയ്യാറാകാത്തതും വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ജാസ്‍മിൻ ജാഫറിന്റെ ഗെയിമിനെയും അത് എതിരായി ബാധിച്ചു. ഒറ്റയ്‍ക്കായിരുന്നു നിന്നിരുന്നതെങ്കില്‍ ഒരുപക്ഷെ ജാസ്‍മിൻ ഷോയുടെ വിജയിയാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത് നിരവധി പേരായിരുന്നു. ആറാം സീസണിലെ ഫൈനലില്‍ ഉണ്ടായ ഒരേയൊരു സ്‍ത്രീ എന്ന നിലയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയാണ് ജാസ്‍മിന്റെ മടക്കം.

ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ... തെറ്റുകളൊക്കെ പറ്റില്ലേ. ഞാൻ ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല. ആദ്യം വന്നപ്പോൾ കരുതിയത് എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ്. എന്നാൽ ഇത്രയും ഒരു പ്രശ്നം ഉണ്ടാകുമെന്ന് പ്രതീ​ക്ഷിച്ചില്ല. പക്ഷെ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെ ഉള്ളൂ.

ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം. ജിന്റോ ചേട്ടനെ ആദ്യമെല്ലാം ഇഷ്ടമുള്ളൊരാളായിരുന്നു ഞാൻ. പക്ഷെ ഇടയ്ക്ക് വെച്ച് കാണിച്ച് കൂട്ടിയ കാര്യങ്ങളാണ് പ്രശ്നമായത്. അദ്ദേഹം ജയിച്ചതിൽ സന്തോഷം മാത്രമെ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ മനസിൽ തന്നെയുണ്ടായിരുന്നു പുള്ളി കപ്പെടുക്കുമെന്ന് എന്നാണ് ജാസ്മിൻ ഫിനാലെയ്ക്കുശേഷം സംസാരിക്കവെ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X