'യെല്ലോ കാർ‌ഡ് കിട്ടിയെങ്കിലും രസ്മിന്റെ പ്രയാസം മാറിയില്ല, യഥാർത്ഥ സുഹൃത്തുക്കൾക്ക് മനസിലാകുന്ന ഫീലിങ്സ്'

ഇനി വെറും നാല് ആഴ്ചകൾ മാത്രമെ ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ അവശേഷിക്കുന്നുള്ളു. അതുകൊണ്ട് തന്നെ ഓരോ ദിവസം കഴിയുന്തോറും മത്സരം കടുക്കുകയാണ്. ഒട്ടനവധി അപ്രതീക്ഷിത സംഭവങ്ങൾ നടന്ന ആഴ്ചയായിരുന്നു കഴിഞ്ഞ ആഴ്ച. ബിബി ഹോട്ടൽ എന്ന ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞൊരു ടാസ്ക്കും നടന്നിരുന്നു. സീസൺ ഒന്നിലെ മത്സരാർത്ഥികളായ സാബുവും ശ്വേത മേനോനും അതിഥികളായി ഹൗസിലേക്ക് എത്തി മൂന്ന് ദിവസം താമസിക്കുകയും ചെയ്തിരുന്നു.

എന്നാൽ പതിവുപോലെ ഹോട്ടൽ ടാസ്ക്കിനിടെ മത്സരാർത്ഥികൾ തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാവുകയും രസ്മിൻ ജാസ്മിന്റെ ദേഹത്ത് കൈവെക്കുകയും ചെയ്തു. ബിബി ഹൗസിൽ എത്തുന്നവർക്ക് ചെയ്യാൻ അധികാരമില്ലാത്ത ഒരു കാര്യമാണ് സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യുക എന്നത്. അതുകൊണ്ട് ജാസ്മിന്റെ ദേഹത്ത് കൈവെച്ച രസ്മിനെ അവതാരകൻ മോഹൻലാൽ ശിക്ഷിക്കുകയും ചെയ്തു.

Resmin Bai

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡില്‍ ഇക്കാര്യം ​ഗൗരവത്തോടെ അവതരിപ്പിച്ച മോഹന്‍ലാല്‍ ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത് കേട്ടു. ഒപ്പം സഹമത്സരാര്‍ഥികളുടെ ഭാ​ഗവും കേട്ടു. പിന്നീട് രസ്മിനുള്ള ശിക്ഷ വിധിച്ചത്. രസ്മിന് ഈ സീസണിലെ ആദ്യ യെല്ലോ കാര്‍ഡ് നല്‍കുകയാണ് മോഹന്‍ലാൽചെയ്തത്.‍

ഒപ്പം രണ്ടാഴ്ചയിലെ ഡയറക്റ്റ് നോമിനേഷനിലേക്കും രസ്മിനെ ഇട്ടു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ രസ്മിന്‍ ഇത്തരത്തില്‍ പെരുമാറിയത് ജാസ്മിനെ വിഷമിപ്പിച്ചിരുന്നു. തനിക്ക് പരാതിയില്ലെന്ന് ജാസ്മിൻ പറഞ്ഞതിനാലാണ് രസ്മിന്റെ പുറത്താകലിലേക്ക് കാര്യങ്ങൾ മാറാതിരുന്നത്. ജാസ്മിന്റെ ദേഹത്ത് കൈവെച്ചതിന്റെ കുറ്റബോധം ഇപ്പോഴും രസ്മിനെ അലട്ടുന്നുണ്ടെന്നത് കഴിഞ്ഞ ദിവസം മാതൃദിനവുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് രസ്മിൻ എഴുതിയ കത്തിൽ നിന്ന് വ്യക്തമാണ്.

ഇപ്പോഴിതാ രസ്മിൻ-ജാസ്മിൻ വിഷയവുമായി ബന്ധപ്പെട്ട് രസ്മിനെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. യെല്ലോ കാർ‌ഡ് കിട്ടിയെങ്കിലും രസ്മിന്റെ പ്രയാസം മാറിയിട്ടില്ലെന്നും യഥാർത്ഥ സുഹൃത്തുക്കൾക്ക് മനസിലാകുന്ന ഫീലിങ്സായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്.

'എത്ര തെറ്റ് ചെയ്തവരെ നമ്മൾ കഴിഞ്ഞ ആറ് സീസണുകളിലായി കണ്ടു. എന്നാൽ ഇത് ബി​ഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമാവും. സുഹൃത്തുക്കൾ തമ്മിൽ തെറ്റിധാരണയുടെ പേരില്‍ അടിയും അത് അവസാനം ഹൃദയം മുറിയും വേദനയിൽ പറഞ്ഞ് തീർക്കുന്നതും. പിന്നീട് കുറ്റബോധം പേറി നടക്കുന്ന രസ്മിൻ ഭായ്. സാരമില്ലെന്ന് പറഞ്ഞ് വീണ്ടും അടുത്ത് വരുന്ന സുഹൃത്ത് ജാസ്മിൻ.'

Resmin Bai

'ഇത് കാണുമ്പോൾ യഥാർത്ഥ സുഹൃത്തുക്കൾക്ക് മനസിലാകുന്ന ഒരു ഫീലിങ്സാണ് അവിടെ വർക്കായതെന്ന് വ്യക്തം. ഇത് തുടങ്ങുന്ന അന്ന് അറിയാം രസ്മിൻ കോമണറാണെന്നത്. എന്നാൽ പോക പോകെ അത് മറന്നുപോയി. അത് ഓർമ വരാൻ ജാസ്മിൻ-രസ്‌മിൻ വിഷയം വേണ്ടി വന്നു. ഈ വിഷയം നടന്നപ്പോൾ കേട്ടത് ഒരു കോമണർക്ക് എന്താ ഇത്ര ഇത് എന്നാണ്.'

'അപ്പോൾ ഏഹ്... എന്ന അവസ്ത അല്ലാതെ വേറൊന്നും തോന്നിയില്ല... എന്ത് പറയാൻ. യെല്ലോ കാർ‌ഡ് കിട്ടിയെങ്കിലും രസ്മിന്റെ പ്രയാസം മാറിയിട്ടില്ലെന്ന് മദേഴ്സ് ഡെ വന്നപ്പോൾ വ്യക്തമായി. ആരാണേലും പ്രയാസം ധൈര്യത്തോടെ പറയുന്ന ഒരിടം അത് അമ്മ തന്നെയെന്ന് രസ്‌മിൻ തെളിയിച്ചു. ഇനി ഇതിന്റെ പിന്നാലെ പോയി ഫാൻ പേജ്, ലവേഴ്സ്, ഹേറ്റേഴ്സ് ഒന്നും കൊണ്ടുനടകണ്ട.'

'അവരുടേത് അവിടെ തീർന്നു', എന്നാണ് രസ്മിന്റെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ഒരു ഫിസിക്കൽ അസാൾട്ട് നടക്കുകയും അസി റോക്കി എന്ന മത്സരാർത്ഥി പുറത്താവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ രസ്മിനെ പുറത്താക്കാത്തതിൽ പ്രേക്ഷകരിൽ ഒരു വിഭാ​ഗം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X