'ജാസ്മിനെപ്പോലെ സ്ട്രാങ്ങായ പെൺകുട്ടിയെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല, ജിന്റോ ബ്രോയോടല്ല എനിക്ക് ദേഷ്യം'
ബിഗ് ബോസ് മലയാളത്തിൽ സീസൺ അഞ്ച് മുതലാണ് കോമണേഴ്സിന് അവസരം കൊടുത്ത് തുടങ്ങിയത്. അത്തരത്തിൽ ഇതുവരെ മൂന്ന് പേരാണ് ബിഗ് ബോസ് ഷോയിൽ മത്സരിച്ചിട്ടുള്ളത്. അതിൽ ആദ്യത്തേക്ക് ഗോപിക ഗോപിയായിരുന്നു. പക്ഷെ അധികനാൾ ഹൗസിൽ തുടരാൻ സാധിക്കാതെ ഗോപിക പുറത്തായി. സീസൺ ആറിൽ രണ്ടുപേരായിരുന്നു കോമണേഴ്സ് അതിൽ ഒരാൾ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും പുറത്തായി. നിഷാനയായിരുന്നു അത്. മറ്റൊരാൾ രസ്മിൻ ഭായ് ആയിരുന്നു.
തുടക്കത്തിൽ രസ്മിനെ കുറിച്ച് വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് അർജുൻ-ശ്രീതു, ഗബ്രി-ജാസ്മിൻ എന്നീ കോമ്പോകൾക്കിടയിൽ കുടുങ്ങി രസ്മിന്റെ ഗെയിം ഇല്ലാതായി. ഈ സീസണിൽ ഇമേജ് ഏറ്റവും കൂടുതൽ നെഗറ്റീവായ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. അതുകൊണ്ട് തന്നെ നേരിയ വ്യത്യാസത്തിലാണ് ടോപ്പ് ടുവിലേക്ക് എത്താനുള്ള അവസരം ജാസ്മിന് നഷ്ടമായത്.

ഭൂരിഭാഗം പ്രേക്ഷകരും ജാസ്മിൻ ടോപ്പ് ടുവിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഹൗസിലായിരുന്നപ്പോൾ ചെയ്ത ചില പ്രവൃത്തികളുടെ പേരിൽ ഇപ്പോഴും വിവാദം ജാസ്മിനെ വിടാതെ പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജാസ്മിന് ഒപ്പം കരുത്തായി സുഹൃത്തും സഹമത്സരാർത്ഥിയുമായ രസ്മിനുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിന്റെ വീട്ടിലാണ് രസ്മിന്റെ താമസം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി ക്യു ആന്റ് എയിലൂടെ സംവദിക്കവെ രസ്മിൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറാലകുന്നത്. ജാസ്മിനെപ്പോലെ സ്ട്രാങ്ങായ പെൺകുട്ടിയെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ലെന്നാണ് രസ്മിൻ പറയുന്നത്. ജിന്റോയുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും രസ്മിൻ വ്യക്തമാക്കി. നല്ലതുപോലെ സൈബർ ബുള്ളിയിങ് കിട്ടുന്നുണ്ട്.
ജാസ്മിൻ ഇപ്പോൾ ഓക്കെയാണ്. എല്ലാവരുടേയും തിരക്കൊക്കെ കഴിഞ്ഞിട്ട് വേണം ശ്രീതുവിനേയും അർജുനേയുമെല്ലാം കാണാൻ പോകാൻ. ജാസ്മിനെപ്പോലെ സ്ട്രാങ്ങായ ഒരു പെൺകുട്ടിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അത്രത്തോളം കോർണറിങ്, ടാർഗെറ്റിങ് എന്നിവയെല്ലം അനുഭവിച്ച ഒരു പെൺകുട്ടി ഒരു സീസണിലും വേറെയില്ല.
അതുപോലെ ജാസ്മിൻ ജെനുവിനും റിയലുമാണ്. ബിഗ് ബോസിനുശേഷം ബിഗ് ബോസിന്റെ ശബ്ദവും അവിടുത്തെ ടാസ്ക്കുകളും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ജാസ്മിൻ കുറച്ച് ടൈം എടുത്താലും എല്ലാം സെറ്റാക്കി ഇൻസ്റ്റഗ്രാമിൽ വീണ്ടും ആക്ടീവാകും. ജാസ്മിൻ ജാഫർ അടിപൊളിയാണ്. പുറത്ത് ഇറങ്ങി കഴിഞ്ഞപ്പോഴാണ് ജാസ്മിൻ ഇത്ര സൂപ്പറാണെന്ന് മനസിലായത്. എനിക്ക് ജിന്റോ ബ്രോയോടല്ല ദേഷ്യം.

ഹൗസിൽ ജിന്റോ ബ്രോ ഗെയിം കളിക്കുന്ന രീതിയോടും ജിന്റോ ബ്രോ ചെയ്യുന്ന കാര്യങ്ങളോടുമായിരുന്നു എനിക്ക് പ്രശ്നം. അല്ലാതെ ആ മനുഷ്യനോട് എനിക്ക് എന്തിനാണ് പ്രശ്നം. ജിന്റോ ബ്രോയെ ഞാൻ കാണും സംസാരിക്കും. ഇതുവരെ കാണാൻ പറ്റിയിട്ടില്ല. ഫ്രണ്ട്സായിരിക്കും എന്നാണ് രസ്മിൻ പറഞ്ഞത്.
ജാസ്മിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാക്കിയിട്ടും ഇപ്പോഴും ഒറ്റയ്ക്കാക്കി പോകാതെ ജാസ്മിന് ഒപ്പം രസ്മിൻ നിൽക്കുന്നതിനേയും പ്രേക്ഷകരിൽ ചിലർ അഭിനന്ദിച്ചു. ഗബ്രിയുമായുള്ള കോമ്പോ ഇല്ലായിരുന്നുവെങ്കിൽ സീസൺ ആറിൽ രാജാവായിരിക്കില്ല ജാസ്മിനെന്ന റാണി മാത്രമെ ഉണ്ടാകുമായിരുന്നുള്ളു. അത്രമാത്രം സ്ട്രാങ്ങായ ബിബി മെറ്റീരിയലാണ് ജാസ്മിൻ. ഒന്നാം സ്ഥാനത്ത് എത്തിയത് ജിന്റോയാണ്. രണ്ടാം സ്ഥാനക്കാരൻ അർജുനായിരുന്നു.
മൂന്നാം സ്ഥാനക്കാരിയായി ജാസ്മിൻ എവിക്ടായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ച മത്സരാർത്ഥിയും രസ്മിൻ ഭായി മാത്രമാണ്. കുക്ക് വിത്ത് കോമാളിയെന്ന ഏഷ്യാനെറ്റിലെ ഒരു പരിപാടിയുടെ ഭാഗമായശേഷമാണ് ജാസ്മിന് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത്. എല്ലാം എക്സ്പീരിയൻസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് പോയതും.


Click it and Unblock the Notifications











