ശ്രീതുവിന്റെ ജീവിതമിങ്ങനെ; അവൾക്കും അമ്മയ്ക്കും പുറത്ത് വേറൊരു ലോകമുണ്ടെന്ന് തോന്നുന്നില്ല; റെസ്മിൻ
ആറാം സീസണിൽ ഏവരും പ്രതീക്ഷയോടെ കണ്ട കോബോയാണ് അർജുനും ശ്രീതുവും. ഇവർക്കിടയിലുണ്ടായ സൗഹൃദം പുറത്ത് വലിയ തോതിൽ ചർച്ചയായി. ലൗ ട്രാക്കായി ആരാധകർ ആഘോഷിച്ചു. എന്നാൽ ശ്രീതുവിന്റെ അമ്മയുടെ കടന്ന് വരവ് ഈ കോംബോയെ ബാധിച്ചു. അർജുമായുള്ള രാത്രിയിലെ സംസാരം നിർത്തണമെന്ന് അമ്മ പരോക്ഷമായി ഫാമിലി ടാക്സിൽ ശ്രീതുവിനെ അറിയിച്ചു. ശ്രീതുവിന്റെ അമ്മയുടെ പെരുമാറ്റവും സംസാരവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല.
ആരോടും ഇടപഴകി സംസാരിക്കാൻ അമ്മ തയ്യാറായില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഷോയിൽ നിന്നും പുറത്തായ ശേഷം റെസ്മിൻ. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് റെസ്മിൻ സംസാരിച്ചത്. അമ്മയുടെ ആശങ്കയാണത്. പുറത്തിറങ്ങുമ്പോഴാണ് അർജുനും ശ്രീതകുവും ലൗ ട്രാക്കാണെന്ന സംസാരം കണ്ടത്. അവർ നല്ല സുഹൃത്തുക്കളാണ്. എന്റർടെയ്ൻ ചെയ്യിക്കുന്ന കുരുത്തക്കേടുള്ള നല്ല അടിപൊളി ഫ്രണ്ട്സാണ് അവർ.

മകളെയും ഒരാളെയും ചേർത്ത് ലൗ ട്രാക്ക് പോകുന്നതിൽ അമ്മയ്ക്ക് വിഷമം ഉണ്ടാകും. ശ്രീതൂ, നേരത്തെ കിടന്ന് ഉറങ്ങണം എന്ന് അമ്മ പറയുന്നത് അതിലെ പോകുമ്പോൾ ഞാൻ കേട്ടതാണ്. അമ്മ എന്താണിങ്ങനെ പറയുന്നതെന്ന് എനിക്കും തോന്നി. ഞാനും അർജുനും അതേക്കുറിച്ച് സംസാരിച്ചു. സീനാവാൻ സാധ്യതയുണ്ടെന്ന് അർജുനോട് പറഞ്ഞിരുന്നെന്നും റെസ്മിൻ വ്യക്തമാക്കി.
അർജുന്റെ ഫാമിലി പൊളി ആയിരുന്നു. ചേച്ചിയും അമ്മയും ഭയങ്കര രസമായിരുന്നു. ശ്രീതുവിന്റെ അമ്മയ്ക്ക് അങ്ങനെ അറിയില്ലെന്ന് തോന്നുന്നു. പുള്ളിക്കാരിക്ക് പുറത്ത് വേറൊരു ലോകം ഉള്ളത് പോലെ എനിക്ക് തോന്നുന്നില്ല. അമ്മ, മകൾ എന്ന ലോകമാണ്. ഒരു പ്രാവശ്യം ശ്രീതു വന്ന്, നൈറ്റ് ഷോയ്ക്ക് പോയിട്ടുണ്ടോ എന്ന് ചോദിച്ചു. എല്ലാവരും നൈറ്റ് ഷോയ്ക്ക് പോയിട്ടുണ്ട്. ശ്രീതു മാത്രം ഇതുവരെ നൈറ്റ് ഷോയ്ക്ക് പോയിട്ടില്ല. അവരുടെ ലോകം ചെറുതാണ്.

ശ്രീതു ലൊക്കേഷനിൽ പോകുന്നു തിരിച്ച് വീട്ടിലേക്ക് വരുന്നു. രണ്ട് സുഹൃത്തുക്കളേയുള്ളൂ. അവരുമായി അധികം പുറത്തൊന്നും പോയിട്ടില്ല. അമ്മയെ അത്രയും ഡിപന്റ് ചെയ്യുന്ന ശ്രീതു വീട്ടിൽ വന്ന ശേഷം സ്വതന്ത്ര്യമായി പല കാര്യങ്ങളും ചെയ്യുന്നു. അർജുനുമായുള്ള സൗഹൃദം ഈ രീതിയിൽ പുറത്ത് സംസാരമാകേണ്ടെന്ന് കരുതി അമ്മ പറഞ്ഞതാവും.
ശ്രീതു അമ്മയോട് പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിക്കുന്നുണ്ട്. പറയണം എന്നുണ്ട്. പക്ഷെ ക്യാമറയുണ്ടെന്ന് കോൺഷ്യസാണ്. ഏത് രീതിയിൽ അമ്മയോട് പറയണമെന്നും അവൾക്കറിയുന്നില്ല. വേറെ കുഴപ്പമൊന്നുമില്ലെന്ന് ശ്രീതുവിന് പറയണമെന്നുണ്ട്. അർജുനുമായി ലൗ ട്രാക്ക് പിടിക്കുന്നു എന്ന് കേട്ടാൽ ശ്രീതുവിന് ദേഷ്യം വരും. ഫ്രണ്ട്ഷിപ്പ് ട്രാക്കാണതെന്നും റെസ്മിൻ വ്യക്തമാക്കി.


Click it and Unblock the Notifications