ഈ ആഴ്ചത്തെ ക്യാപ്റ്റനായി ഋഷി, പ്രത്യേക പദവി; ഇത്തവണ പവര്‍ ടീമിലേക്ക് ആരൊക്കെ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാര്‍ത്ഥിയായ ഋഷിയെ പുതിയ ക്യാപ്റ്റനെ തീരുമാനിച്ചിരിക്കുകയാണ്. ഇത്തവണ പോയിന്റില്‍ മുന്നിലുള്ള ടണല്‍ ടീമിലെ നാല് അംഗങ്ങള്‍ തമ്മിലാണ് ക്യാപ്റ്റനാവാനുള്ള അവസാനത്തെ മത്സരം നടന്നത്. ഋഷിയ്ക്ക് തന്നെയാണ് ഇത്തവണ ക്യാപ്റ്റന്‍സിക്ക് സാധ്യതയുള്ളതെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ട്.
ഇത്തവണ ക്യാപ്റ്റന് ചില സവിശേഷമായ അവകാശങ്ങള്‍ കൂടിയുള്ള പദവിയായിരിക്കും ലഭിക്കുകയെന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നു. എന്തുതന്നെയായാലും ഇത്തവണ ആരൊക്കെയാണ് പവര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്. ഋഷി, നോറ, അഭിഷേക് ശ്രീകുമാര്‍, റെസ്മിന്‍ എന്നിവരാണ് ടണല്‍ ടീമിലെ അംഗങ്ങള്‍.

ക്യാപ്റ്റനെ കണ്ടെത്താനുള്ള അവസാന മത്സരം ടണല്‍ ടീം അംഗങ്ങള്‍ക്ക് മാത്രമുള്ളതായിരുന്നു. സൂപ്പര്‍ ഓവര്‍ ആയിരുന്നു ഇവര്‍ക്കായി കരുതി വെച്ച അവസാനത്തെ മത്സരം. ആറ് ബോളില്‍ എത്ര തവണ പന്ത് എറിഞ്ഞ് വിക്കറ്റ് എടുക്കുന്നു എന്നതാണ് പോയിന്റ് ആയി കണക്ക് കൂട്ടിയിരുന്നത്. ഇവര്‍ പ്ലാന്‍ ചെയ്ത് നോറയെ വിജയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിനായി ആദ്യം ബൗള്‍ ചെയ്ത അഭിഷേക് മനപൂര്‍വ്വം വിക്കറ്റ് എടുത്തില്ല. രണ്ടാമത് ശ്രമിച്ച നോറയ്ക്ക് ഒരു വിക്കറ്റും ലഭിച്ചില്ല. എന്നാല്‍ മൂന്നാമത് എറിഞ്ഞ റെസ്മിന്‍ ഒരു ബോള്‍ വിക്കറ്റില്‍ കൊള്ളിക്കുകയും നാലാമതെത്തിയ ഋഷി മൂന്ന് വിക്കറ്റുകള്‍ എടുക്കുകയും ചെയ്തു. ഇങ്ങനെയാണ് ഋഷി വിജയിയായത്.
പവര്‍ ടീമിനെയും മൂന്ന് ടീമുകളെയും തീരുമാനിക്കാന്‍ ക്യാപ്റ്റന് ഇത്തവണ അവകാശമുണ്ട്. പവര്‍ ടീമിലുള്ളവര്‍ക്ക് അടുത്ത വാരം കൂടി ഇവിടെ സേഫ് ആയി തുടരാന്‍ സാധിക്കും. ആരൊക്കെയാകും പവര്‍ ടീമിലേക്ക് ഋഷി സെലക്ട് ചെയ്യുക എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്. അഭിഷേകിന്റെ കരുനീക്കലിലൂടെ ശരണ്യ ഉള്‍പ്പെടെയുള്ള വീക്ക് മത്സരാര്‍ത്ഥികളെ ഇത്തവണ പവര്‍ ടീമില്‍ കയറ്റാനാണ് ശ്രമമെന്ന തരത്തില്‍ പ്രേക്ഷകര്‍ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്.

മത്സരം ഒന്‍പതാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇനി മുന്നോട്ട് പോവുമ്പോള്‍ ഋഷിയുടെ ഈ ആഴ്ചയിലെ ക്യാപ്റ്റന്‍സിയും ടീം തിരിക്കലും ഒരു പ്രധാന ഘടകമായി തന്നെ നിലനില്‍ക്കും. ഋഷി എങ്ങനെയായിരിക്കും ടീം അംഗങ്ങളെ സെലക്ട് ചെയ്യുക എന്ന് കാത്തിരുന്ന് കാണേണ്ടതായുണ്ട്. അതേസമയം അടുത്ത ദിവസം ജയില്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നുണ്ട്.
മത്സരം മുന്നോട്ട് നീങ്ങുമ്പോള്‍ ആവേശോജ്വലമായ നിമിഷങ്ങളിലേക്കാണ് കടക്കുന്നത്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ കൊമ്പുകോര്‍ക്കലുകളിലേക്ക് എത്തുന്നുണ്ട്. മത്സരത്തിലേക്ക് ഗബ്രി അടക്കമുള്ള മത്സരാര്‍ത്ഥികള്‍ ഇന്‍ ആയത് വലിയ മാറ്റം തന്നെ വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കും.


Click it and Unblock the Notifications