'നാണം കെട്ടവളേ... നിന്റെ രണ്ട് പേഴ്സണാലിറ്റി എന്നോട് കാണിക്കണ്ട... എനിക്ക് നിങ്ങളെ കാണണ്ട'; റിഷി

ബി​​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഹൗസിൽ പതിനെട്ട് പേരാണ് മത്സരിക്കുന്നത്. ആദ്യ ആഴ്ച പിന്നിട്ട് രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ വീണ്ടും നോമിനേഷൻ പ്രക്രിയ നടന്നു. പതിവുപോലെ പവർ ടീം നേരിട്ട് നോമിനേറ്റ് ചെയ്ത ഒരാൾ അടക്കം ഉൾപ്പെട്ടതാണ് ഇത്തവണത്തെയും നോമിനേഷൻ പട്ടിക. നോറ, നിഷാന, റിഷി, സുരേഷ്, സിജോ, രസ്മിന്‍, ജിന്‍റോ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഉൾപ്പെട്ടിരിക്കുന്നത്.

പുറകില്‍ നിന്നും കുത്തല്‍, കപടമുഖം, സെയ്ഫ് ഗെയിം, താല്‍പര്യം ഇല്ലായ്മ, വാലായി നടക്കല്‍, സജീവമല്ലാതിരിക്കല്‍, മനോധൈര്യം ഇല്ലായ്മ, നനഞ്ഞ പടക്കം, പക്ഷപാതം, സ്വാര്‍ത്ഥത, നിലവാരം ഇല്ലായ്മ എന്നീ കാരണങ്ങള്‍ നിരത്തിയാണ് അടുത്ത വാരത്തിലേക്കുള്ള നോമിനേഷനിലേക്കുള്ള വരെ വീട്ടിലെ അം​ഗങ്ങൾ തെരഞ്ഞെടുത്തത്.

Gabri Jasmine  rishi

നോമിനേഷൻ കഴിഞ്ഞതോടെ വീട്ടിൽ ജാസ്മിൻ-​ഗബ്രി-റിഷി കലഹവും ആരംഭിച്ചു. മൂവരും അടുത്ത സുഹൃത്തുക്കളെപ്പോലെയായിരുന്നു. പവര്‍ റൂമിലുള്ളവര്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. അതിന്‍റെ പേരില്‍ പവര്‍ റൂം ടീമിനുള്ളില്‍ കടുത്ത തര്‍ക്കമാണ് നടന്നത്.

ജാന്‍മണിയും ജാസ്മിനും തമ്മിലാണ് പ്രശ്നം ഉണ്ടായത്. കാരണം ജാസ്മിനും ​ഗബ്രിക്കും റിഷിയെ നോമിനേറ്റ് ചെയ്യണമെന്നായിരുന്നു. എന്നാൽ ജാൻമണി അതിന് എതിർപ്പ് പ്രകടിപ്പിച്ചതോടെ ജിന്റോയുടെ പേര് പറയാൻ ജാസ്മിനും ​ഗബ്രിയും മറ്റ് പവർ ടീം അം​ഗങ്ങളും നിർബന്ധിതരായി. നോമിനേഷനുശേഷം ജാസ്മിനും ​ഗബ്രിയും റിഷിയുടെ പേരാണ് സജസ്റ്റ് ചെയ്തതെന്ന വിവരം ജാൻമണി റിഷിയോട് പറഞ്ഞു.

ഇതോടെ റിഷി അസ്വസ്ഥനായി. കാരണം നോമിനേഷൻ ചെയ്ത് റിഷി ഈ സത്യം അറിയുന്നത് വരെ ജാസ്മിനും ​ഗബ്രിയും റിഷിയോട് സൗഹൃദം കാണിക്കുകയും ചിരിച്ച് കാണിക്കുകയുമെല്ലാം ചെയ്തിരുന്നു. അതെല്ലാം മനസിലാക്കിയതോടെ റിഷി പ്രകോപിതനായി സംസാരിക്കാൻ വന്ന ജാസ്മിനോടും ​ഗബ്രിയോടും രോഷകുലനായി. ഒന്നുകിൽ നിന്ന് മുന്നിൽ നിന്ന് ചിരിക്ക് അല്ലെങ്കിൽ പുറകിൽ നിന്ന് കുത്ത് എന്നാണ് റിഷി ജാസ്മിനോട് പറ‍ഞ്ഞത്.

നാണം കെട്ടവളേ... നിന്റെ രണ്ട് പേഴ്സണാലിറ്റി എന്നോട് കാണിക്കണ്ട... എനിക്ക് നിങ്ങളെ കാണണ്ട. ജാസ്മിൻ മേലാൽ എന്റെ കൈ പിടിക്കാൻ വരികയോ ചിരിച്ച് കാണിക്കുകയോ ചെയ്യരുത്. ​ഗബ്രിയെ ഞാൻ ഇങ്ങനെയൊന്നുമായിരുന്നില്ല കരുതിയത്. പക്ഷെ നീ എന്നെ പിന്നിൽ നിന്നും കുത്തി. എല്ലാം പ്രേക്ഷകർ കാണുന്നുണ്ടെന്നുള്ള ചിന്ത നിങ്ങൾക്ക് വേണം.

Gabri Jasmine  rishi

വാഴയുടെ പുറകെ നടക്കുന്ന മരവാഴയാണ് ​​ഗബ്രി. ഒരു കഴിവുമില്ലാത്തവനാണ് ​ഗബ്രി. അവളുടെ പുറകെ കെഞ്ചി നക്കി നടക്കുകയാണ് അവൻ. അവളാണെങ്കിൽ അവനെ നന്നായി ഉപയോഗിക്കുന്നുമുണ്ട്. എനിക്ക് ജാസ്മിനെപ്പോലെ വൃത്തികെട്ട കളി കളിക്കേണ്ട ആവശ്യമില്ല എന്നാണ് റിഷി രോഷാകുലനായി പറഞ്ഞത്. നോമിനേറ്റ് ചെയ്യേണ്ടി വന്നാൽ ഇനിയും റിഷിയെ നോമിനേറ്റ് ചെയ്യുമെന്നാണ് ജാസ്മിൻ പറഞ്ഞത്.

വഴക്കിനുശേഷം റിഷി പൊട്ടിക്കരയുന്നതും കാണാം. പവർ ടീമിൽ നിന്നും നിഷാന പുറത്തായതോടെയാണ് ജാസ്മിൻ ​ഗബ്രി വഴി പവർ റൂമിൽ കയറിയത്. പവര്‍ ടീമിന് വീട്ടില്‍ സര്‍വ്വാധികാരം ഉണ്ട്. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കാന്‍ ഇപ്പോഴത്തെ ടീം പരാജയപ്പെട്ടുവെന്നാണ് പ്രേക്ഷക വിലയിരുത്തല്‍ വന്നത്.

ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ ഒരാളെ ടീമില്‍ നിന്നും പുറത്താക്കി പകരം ഒരാളെ എടുക്കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചത്. അങ്ങനെയാണ് ജാസ്മിൻ പവർ റൂമിലേക്ക് എത്തിയത്. ജാസ്മിൻ വരുന്നതിന് മുമ്പ് വരെ പവർ ടീമിൽ നിന്നും പിന്മാറാൻ പോവുകയാണെന്നാണ് ​ഗബ്രി പറഞ്ഞ് നടന്നിരുന്നത്. എന്നാൽ ജാസ്മിൻ പവർ ടീമിൽ എത്തിയതോടെ ​ഗബ്രി പവർ ടീമിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X