'ഇം​ഗ്ലീഷിന്റെ അടിസ്ഥാന കാര്യങ്ങൾ അറിയാത്ത മലയാളികളാണ് ജാൻമണിയുടെ ഉച്ചാരണത്തെ പരിഹ​സി​ക്കുന്നത്'; റിയാസ്

ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയർന്ന് നാല് ദിവസങ്ങൾ പിന്നിട്ടു. മത്സരാർത്ഥികൾ ഓരോരുത്തരായി തങ്ങളുടെ ​ഗെയിം കളിച്ച് തുടങ്ങി. 19 പേരാണ് ഇപ്പോൾ വീട്ടിലുള്ളത്. അതിൽ രണ്ടുപേർ കോമണേഴ്സാണ്. കേരളത്തിലെ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയവരിൽ ഒരു മത്സരാർത്ഥി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് പരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ്.

പല അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും ആദ്യ ചോയ്‌സാണ് ജാൻമണി. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിന് പുറമെ ഡാൻസർ കൂടിയായ ജാൻമണി, സത്രിയ, ഭരതനാട്യം എന്നിവയിൽ ബിരുദധാരിയാണ്. അസം സ്വദേശിയായ ജാൻമണി എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ട്രാൻസ്‌വുമൺ മത്സരാർത്ഥിയാണ്.

Riyas Salim Jaan Moni

സിനിമയ്ക്ക് പുറമെ നിരവധി ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി അസമിലെത്തിയ നിർമ്മാതാവ് ടി.എം റഫീഖും സംവിധായകൻ എബ്രിഡ് ഷൈനുമാണ് ചലച്ചിത്രതാരം അമല പേളിനെ പരിചയപ്പെടുത്തി ജാൻമണിക്ക് മലയാള സിനിമ മേഖലയിലേക്ക് അവസരം ഒരുക്കിയത്.

ഹൗസിലെ മറ്റ് പതിനെട്ട് മത്സരാർത്ഥികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ജാൻമണിയാണ് ഏറ്റവും നാച്വറലായും ജെനുവിനായും ഹൗസിൽ പെരുമാറുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ക്യാമറ സ്പേസ് ഉണ്ടാക്കിയെടുക്കാനായി ഒന്നും തന്നെ ആവശ്യമില്ലാതെ സൃഷ്ടിക്കാനും ജാൻമണി മെനക്കെടാറില്ല. താരം മലയാളം സംസാരിക്കുന്ന കാര്യത്തിൽ കുറച്ച് പിറകിലോട്ടാണ്.

അതുകൊണ്ട് തന്നെ താരം ഹൗസിലേക്ക് എത്തിയപ്പോൾ മുതൽ പ്രേക്ഷകരിൽ ഒരു വിഭാ​ഗം മീമുകളിലൂടെയും ട്രോളുകളിലൂടെയും താരത്തെ പരിഹസിക്കുന്നുണ്ട്. ഒരു എൽജിബിടിക്യു കണ്ടെസ്റ്റന്റിനെ എടുക്കുമ്പോൾ നന്നായി മലയാളം സംസാരിക്കാൻ അറിയാവുന്ന ആരെയെങ്കിലും എടുക്കാമായിരുന്നു. ജാൻമണി ഇനി എത്ര നല്ല പ്ലയെറാണെന്ന് പറഞ്ഞാലും പ്രേക്ഷകരുമായി ആശയവിനിമയം നടക്കുന്നില്ലെങ്കിൽ എന്താ പ്രയോചനം... പറ്റിയത് പറ്റി... ബിഗ് ബോസ് ഇനി സബ് ടൈറ്റിൽസ് ആഡ് ചെയ്യാൻ ശ്രമിക്കുക.

മലയാളത്തിൽ അത്യാവിശം വലിപ്പത്തിൽ തന്നെ. ഇത് പലരും പറഞ്ഞ് കേട്ടു എന്നാണ് ജാൻമണിയുടെ സംസാരശൈലിയെ കുറിച്ച് സോഷ്യൽമീഡിയയിൽ ഒരു യൂസർ കുറിച്ച കുറിപ്പ്. ജാൻമണിയുടെ ഉച്ചാരണത്തെ പരിഹസിച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം റിയാസ് സലിം.

Riyas Salim Jaan Moni

'സോഷ്യൽ മീഡിയയിൽ ജാൻമണിയുടെ മലയാളം ഉച്ചാരണത്തെ കളിയാക്കാൻ ചില ആളുകൾക്ക് ധൈര്യമുണ്ട്. എന്നിട്ടും ഇംഗ്ലീഷിൻ്റെ അടിസ്ഥാനകാര്യങ്ങളിൽ അവർ ഇടറുന്നു... ക്ലാസിക് മലയാളികൾ. നിങ്ങൾ വെള്ളം തിളപ്പിക്കാൻ പാടുപെടുമ്പോൾ ഷെഫിനെ അയാളുടെ പാചകം ശരിയല്ലെന്ന് വിമർശിക്കുന്നതുപോലെയാണിത്. പുതിയ ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും അഭിനന്ദനാർഹമാണ്. കാലഘട്ടം...', എന്നാണ് റിയാസ് കുറിച്ചത്.

ജാൻമണി കെട്ടിപിടിച്ചപ്പോൾ‌ രതീഷ് ബഹളം വെച്ചതിന് എതിരെയും റിയാസ് അടക്കമുള്ളവർ രം​ഗത്ത് എത്തിയിരുന്നു. അതേസമയം ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ എട്ടുപേരാണുള്ളത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X