'കേരളം ഉണ്ടാക്കിയത് താനാണെന്ന ഭാവമാണ് അഖിലിന്, ലാൽ സാറിനെ തൊടില്ല, അഖിലിന് നല്ല ഭയമുണ്ട്'; ആർ.ജെ രഘു!
ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ പകുതി യാത്ര പൂര്‍ത്തിയാക്കി. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗുമായി മാര്‍ച്ച് പത്തിന് ആരംഭിച്ച പുതിയ സീസണില്‍ ബിഗ് ബോസില്‍ ഒഴിവാക്കാനാവാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ്. 19 മത്സരാര്‍ഥികളുമായി മാര്‍ച്ച് 10 ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 16 പേരാണ് ഉള്ളത്. എന്നാല്‍ എവിക്ടായത് രണ്ടുപേർ മാത്രമല്ല.
ഇതിനോടകം ചിലർ എവിക്ഷനിലൂടെയും ചിലർ ആരോഗ്യ കാരണങ്ങളാലും ഷോയിൽ നിന്നും പുറത്തായി. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ വന്നതില്‍ നിന്നുതന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടുപേര്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോയി. ബിഗ് ബോസ് സീസൺ ആറ് രണ്ടാം ദിവസം മുതൽ വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.

അതേസമയം സീസൺ അഞ്ചിലെ വിജയി അഖിൽ മാരാർ കഴിഞ്ഞ ദിവസം ഷോയെ കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ വലിയ രീതിയിൽ വിവാദമായി പ്രേക്ഷകർക്കിടയിൽ പുകയുന്നുണ്ട്. സീസൺ ആറിലെ മത്സരാർത്ഥിയായിരുന്ന സിബിൻ ഷോ ക്വിറ്റ് ചെയ്തതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി അഖിൽ എത്തിയത്.
ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ടുപേർ ചേർന്നാണ് സിബിനെ പുറത്താക്കാൻ ശ്രമമിച്ചതെന്നും പല നെറികേടുകളും ഷോയിൽ ഇവർ കാണിക്കുന്നുണ്ടെന്നും അടക്കം ഇതുവരെ ഷോയിൽ പങ്കെടുത്തിട്ടുള്ള സ്ത്രീ മത്സരാർത്ഥികളുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽക്കുന്ന ആരോപണങ്ങൾ വരെ അഖിൽ നടത്തി. അഖിലിന്റെ വെളിപ്പെടുത്തൽ വൈറലായപ്പോൾ മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ അടക്കം പലരും പ്രതികരിച്ച് രംഗത്തെത്തി.
ഇപ്പോഴിതാ അഖിൽ മാരാരെ കുറിച്ച് സീസൺ രണ്ടിലെ മത്സരാർത്ഥി ആർ.ജെ രഘു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർ.ജെ രഘു. കേരളം ഉണ്ടാക്കിയത് താനാണെന്ന ഭാവമാണ് അഖിലിനെന്നും ആരോപണങ്ങളോ കുറ്റപ്പെടുത്തലുകളോ ലാൽ സാറിന് നേരെ അഖിൽ ചെയ്യില്ലെന്നും നല്ല ഭയമുണ്ട് അഖിലിനെന്നും ആർ.ജെ രഘു പറയുന്നു.
'എനിക്ക് ആരേയും പേടിയില്ല... എനിക്ക് ആരേയും പേടിയില്ലെന്ന് അഖില്‍ മാരാർ ഇടയ്ക്കിടക്ക് പറയുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ അഖില്‍ മാരാർക്ക് ഉഗ്രന്‍ ഭയമുണ്ട്. പുള്ളി ആരെയോ പേടിക്കുന്നുണ്ട്. സീസണ്‍ അഞ്ചിൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല മറ്റ് സീസണുകളിലായിരിക്കാമെന്ന് പുള്ളി ഇടയ്ക്കിടക്ക് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എന്റെ സീസണിലെ എല്ലാം സ്ത്രീകളോടും പോയിട്ട് എനിക്ക് ഇതേക്കുറിച്ച് ചോദിക്കാന്‍ സാധിക്കില്ല.'

'എന്നാലും വ്യക്തിപരമായി ബന്ധമുള്ള ചില ആളുകളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അഖില്‍ മാരാറുടെ ഈ ഒരു ലൈവിന് ശേഷം എത്രയോ ആളുകള്‍ അവർക്ക് നീ മറ്റേത് ചെയ്തിട്ടാണോ ബിഗ് ബോസിലേക്ക് പോയതെന്ന് ചോദിച്ചുകൊണ്ട് മെസേജ് അയക്കുകയാണ്. ഈ ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. ഒരു ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ പുറത്തേക്ക് വരുമ്പോഴേക്കും ഒരു വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.'
'ഇങ്ങനെയുള്ള ആളുകള്‍ക്കിടയിലേക്കാണ് ഇദ്ദേഹം ഇത്തരം കാര്യം ഇടുന്നത്. ഇതിന്റെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല. ഏഷ്യാനെറ്റുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീ മത്സരാർത്ഥിയാണെങ്കില്‍ അവർ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം എന്തായിരിക്കും?. ഇപ്പോഴാണ് ഞാൻ അഖിലിന്റെ വീഡിയോകൾ കണ്ട് തുടങ്ങുന്നത്.'
'പുള്ളി പറയുന്നത് കേട്ടാൽ നവംബർ ഒന്നിന് മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയത് പുള്ളിയാണെന്ന് തോന്നും. കാരണം പരശുരാമനെക്കാൾ വലിയ ആളാണ് താനെന്നാണ് പുള്ളി പറഞ്ഞ് വരുന്നത്. നാർസിസത്തിന്റെ ഏത് രൂപത്തിലാണ് പുള്ളി പെരുമാറുന്നതെന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല. അഖിൽ ബിഗ് ബോസും അതുമായി ബന്ധപ്പെട്ട ആളുകളേയും വിളിച്ച് പലപ്പോഴായി തന്നെ ഏതെങ്കിലും ഒരു സീസണിൽ കേറ്റുമോയെന്ന് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്.'
'അതിനുശേഷം ഷോയിൽ കയറി വിജയിയായി. ഇയാൾക്കൊരു കോൺട്രാക്ടുണ്ടായിരുന്നു അത് ഈ അടുത്ത ദിവസമാണ് തീർന്നത്. അതിനുശേഷമാണ് അഖിൽ ആരോപണം ഉന്നയിച്ച് തുടങ്ങിയത്. ബിഗ് ബോസ് ഷോയെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന അഖിൽ ലാലേട്ടന്റെ ഭാഗം വരുമ്പോൾ സോഫ്റ്റാകും.'
'മലയാളത്തിന്റെ മഹാനടനായ മോഹൻലാലിനെ ബിഗ് ബോസുമായി ബന്ധപ്പെട്ട് ആർക്കും കുറ്റപ്പെടുത്താൻ പറ്റില്ല. കാരണം പുള്ളി ഒരു ഹോസ്റ്റ് മാത്രമാണ്. അഖിൽ ലാലേട്ടനെ ഒന്നും പറയാത്തത് ഇന്റസ്ട്രിയിൽ നിൽക്കുന്നത് കൊണ്ടാണെന്നും', ആർ.ജെ രഘു പറയുന്നു.


Click it and Unblock the Notifications