'വണ്ടിക്കുള്ളിലിരുന്ന് വളവള പറയുന്നതുപോലെ എളുപ്പമല്ല ഫീൽഡിൽ ഇറങ്ങി കളിക്കുന്നത്, എന്നെ വലിച്ചുകീറിയിട്ടുണ്ട്'

ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്ന ആഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതൽ പ്രതീക്ഷ നല്‍കിയ ഒരാളാണ് സീക്രട്ട് ഏജന്‍റ് എന്ന സായ് കൃഷ്ണൻ. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി നിരാശയാണ് മത്സരാർത്ഥി സമ്മാനിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഏറെ ഹൈപ്പിലായിരുന്നു സീക്രട്ട് ഏജന്‍റിന്‍റെ വീട്ടിലേക്കുള്ള വരവ്.

പക്ഷെ മോഹൻലാലിനൊപ്പമുള്ള ഇൻട്രൊ‍ക്ഷൻ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷയിൽ മങ്ങൽ സംഭവിച്ച് തുടങ്ങി. ആരാണ് ഫേവറേറ്റ് മത്സരാർത്ഥിയെന്ന് ചോദിച്ചപ്പോൾ ​ഗബ്രിയുടെ പേരാണ് സായ് കൃഷ്ണൻ പറഞ്ഞത്. മാത്രമല്ല ഹൗസിലേക്ക് കയറും മുമ്പ് ഒരിക്കൽ പോലും ​ഗബ്രിയുടെ ​ഗെയിം അടിപൊളിയാണെന്ന് സായ് കൃഷ്ണൻ പറഞ്ഞിട്ടില്ല. പകരം ​ഗബ്രി ജാസ്മിനൊപ്പം ചേർന്ന് ലവ് ട്രാക്ക് കളിക്കുകയാണെന്നാണ് സായ് പറഞ്ഞിരുന്നത്.

Robin Radhakrishnan Secret Agent

അങ്ങനൊരാൾ പെട്ടന്ന് വന്ന് തനിക്ക് പ്രിയപ്പെട്ട മത്സരാർത്ഥി ​ഗബ്രിയാണെന്ന് പറഞ്ഞപ്പോൾ പ്രേക്ഷകർക്കും ഉൾക്കൊള്ളാനായില്ല. അതുപോലെ ഹൗസിലേക്ക് കയറിയ ആദ്യ ദിവസം തന്നെ ജാസ്മിനോട് സായ് പുറത്തെ കാര്യങ്ങള്‍ പറഞ്ഞത് വിവാദമായിരുന്നു. വള്ളി പുള്ളി തെറ്റാതെ എല്ലാ കാര്യങ്ങളും ജാസ്മിനോട് സായ് വിശദീകരിച്ചു. അതെല്ലാം കേട്ട് ജാസ്മിൻ കരയുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന ചെറുപ്പക്കാരന്റെ വോയ്സ് ക്ലിപ്പ് പുറത്ത് വന്നതടക്കമുള്ള കാര്യങ്ങൽ സായ് ജാസ്മിനോട് വിശദീകരിച്ചിരുന്നു. അതോടെ സായ്ക്ക് ബി​ഗ് ബോസ് വാണിങ് നൽകി. വാണിങ് കിട്ടിയതിനുശേഷം കഴിഞ്ഞ ദിവസവും സായ് ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു. പുറത്തെ കാര്യങ്ങൾ വീണ്ടും ഹൗസ്മേറ്റ്സുമായി സംസാരിച്ചു.

അതോടെ അവസാന വാണിങ് ബി​ഗ് ബോസ് സായ് ക‍ൃഷ്ണന് നൽകിയിരിക്കുകയാണ്. അടുത്തത് കടുത്ത നടപടിയാണെന്നും സായിയെ ബി​ഗ് ബോസ് ഓർമിപ്പിച്ചു. ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും ലീവിങ് റൂമില്‍ വിളിച്ച് വരുത്തി. സായിയെ എഴുന്നേറ്റ് നിര്‍ത്തിച്ചാണ് ബിഗ് ബോസ് താക്കീത് നല്‍കിയത്. പുറത്ത് നടന്ന കാര്യങ്ങള്‍ ആംഗ്യത്തിലൂടെയോ സംസാരത്തിലൂടെയോ സൂചന നല്‍കരുത് എന്നത് നേരത്തെ പറഞ്ഞതാണ്. അത് വീണ്ടും ലംഘിച്ചു.

ബിഗ് ബോസ് വീട്ടിലെ നിയമലംഘനം ഗൗരവമായ വിഷയമാണ്. അതിനാല്‍ ഇത് അവസാന താക്കീതാണ് അടുത്തത് കടുത്ത നടപടിയാണ് എന്നാണ് എല്ലാവർക്കും മുമ്പിൽ വെച്ച് ബിഗ് ബോസ് സായിയോട് പറഞ്ഞത്. ഹൗസിലെത്തി നാലാം ദിവസമായിട്ടും സായിയുടെ പ്രകടനങ്ങളൊന്നും കാണാൻ കഴിയാത്തതിനാൽ പ്രേക്ഷകരും നിരാശയിലാണ്. അതേസമയം ഇപ്പോഴിതാ സായിയെ പരിഹസിച്ച് മുൻ ബി​ഗ് ബോസ് മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.

Robin Radhakrishnan Secret Agent

വണ്ടിക്കുള്ളിലിരുന്ന് വളവള പറയുന്നതുപോലെ എളുപ്പമല്ല ഫീൽഡിൽ ഇറങ്ങി കളിക്കുന്നത് എന്നാണ് സായിയെ കുറിച്ച് ഇൻസ്റ്റയിൽ പങ്കിട്ട വീഡിയോയിൽ റോബിൻ പറഞ്ഞത്. 'എല്ലാവർക്കും നമസ്കാരം... കാറിന്റെ ഉള്ളിലാണ്. സീക്രട്ട് ഏജന്റൊന്നുമല്ല കെട്ടോ... നമ്മുടെ സീക്രട്ട് ഏജന്റ് സായ് കൃഷ്ണൻ ബി​ഗ് ബോസിന് അകത്ത് വൈൽഡ് കാർഡായി പോയിരിക്കുകയാണെന്ന് അറിഞ്ഞു. നന്നായി കളിക്കുന്നതായി... അതി​ഗംഭീരമായി കളിക്കുന്നതായി ഞാൻ അറിഞ്ഞു.'

'ഇതുപോലെ നന്നായി കളിക്കട്ടെ. വരും ദിവസങ്ങളിൽ പുള്ളിക്കാരന്റെ അതി​ഗംഭീര ​ഗെയിം നമുക്ക് കാണാൻ സാധിക്കട്ടെയെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം ബി​ഗ് ബോസ് പുള്ളിക്കാരന്റെ വണ്ടിക്കുള്ളിൽ ഇരുന്ന് ഓരോരുത്തരേയും ക്രിട്ടിസൈസ് ചെയ്ത്... എന്നെയൊക്കെ നന്നായി വലിച്ച് കീറിയിട്ടുണ്ട്.'

'നന്നായി അരിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ ഞാനും അരിയണ്ണനെ വെച്ച് കുറച്ച് അരിയുണ്ടാക്കിക്കോട്ടെ. ചുമ്മ വെറുതെ ഒരു ഫണ്ണിന് വേണ്ടി എടുത്ത വീഡിയോയാണ്. വെറുതെ ഇരുന്നപ്പോൾ തോന്നിയതാണ്. ഇത് ഇനി ആരും സീരിയസായി കൺസിടർ ചെയ്യേണ്ട.'

'അരിയണ്ണാ.... വണ്ടിക്കുള്ളിലിരുന്ന് എന്തെങ്കിലും വളവള പറയുന്നതുപോലെ എളുപ്പമല്ല ഫീൽഡിൽ ഇറങ്ങി കളിക്കുന്നത്...', എന്നാണ് റോബിൻ പുതിയ വീഡിയോയിൽ പറഞ്ഞത്. വീഡിയോ അതിവേ​ഗത്തിൽ ശ്രദ്ധിക്കപ്പെടുകയും നിരവധിപ്പേർ കമന്റുകളുമായി എത്തുകയും ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X