'ആറ് വർഷത്തെ സ്വപ്നം... എന്റെ കയ്യിൽ നിന്നും പോയതാണ്... സോറി'; സ്വയം മുഖത്തടിച്ചും നിലവിളിച്ച് കരഞ്ഞും റോക്കി!

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മത്സരാർത്ഥി മറ്റൊരു മത്സരാർത്ഥി‌യെ മർദ്ദിച്ചിരിക്കുകയാണ്. ഇതുവരെയുള്ള വിവിധ സീസണുകളിലായി രണ്ടുപേർ സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന്റെ പേരിൽ പുറത്തായിട്ടുണ്ടെങ്കിൽ ഇത്രത്തോളം ശാരീരിക ഉപദ്രവം ഏൽപ്പിച്ച് ഒരാൾ പോലും പുറത്തായിട്ടില്ല. റോക്കിയാണ് ഇപ്പോൾ സിജോയുടെ മുഖത്ത് ഇടിച്ചതിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്ത് പോകാനായി നിൽക്കുന്നത്.

കൺഫഷൻ റൂമിൽ വെച്ചുള്ള സംസാരം അവസാനിച്ചാലുടൻ റോക്കിയെ ബി​ഗ് ബോസ് ​ഹൗസിൽ നിന്നും പുറത്താക്കിയേക്കും. ഇരുവരും തമ്മിൽ‌ രാവിലെ മുതൽ ഭക്ഷണത്തെ ചൊല്ലിയും പഴയ പല പ്രശ്നങ്ങളുടെ പേരിലും തർക്കം നടക്കുന്നുണ്ട്. ഇന്നലെ കഴിഞ്ഞ വീക്കെന്റ് എപ്പിസോ‍‍ഡിൽ സിജോ പിന്നിൽ നിന്നും തന്നെ കുത്തിയെന്ന് റോക്കി ആരോപിച്ചിരുന്നു.

asi rocky

അപ്പോൾ മുതൽ പുകഞ്ഞ് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ. രാവിലെ മുതൽ സിജോയുമായി മാത്രമല്ല അപ്സരയുമായും റോക്കി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. സിജോയും റോക്കിയും തമ്മിൽ പഴയ പ്രശ്നങ്ങൾ വലിച്ചിട്ട് തർക്കിക്കുന്നതിന് ഇടയിൽ കുണുവാവയെന്ന് വിളിച്ച് സിജോ റോക്കിയുടെ താടിയിൽ പിടിച്ചു. അത് ഇഷ്ടപ്പെടാതെ റോക്കിയും സിജോയുടെ താടിയിൽ തട്ടി. എന്നിട്ടും വാക്ക് തർക്കം അവസാനിച്ചില്ല.

അപ്പോഴാണ് ധൈര്യമുണ്ടെങ്കിൽ തന്റെ ദേഹത്ത് കൈവെക്കാൻ സിജോയെ റോക്കി വെല്ലുവിളിച്ചത്. ഉടൻ സിജോ തോളത്ത് കൈവെച്ചു. അപ്പോഴാണ് റോക്കി സിജോയുടെ കവിളിൽ ആഞ്ഞ് ഇടിച്ചത്. ഉടൻ ഹൗസിലെ മറ്റ് അം​ഗങ്ങൾ ഓടി വന്ന് രണ്ടുപേരെയും പിടിച്ച് മാറ്റി. റോക്കിയുടെ ഇടികൊണ്ടശേഷം സിജോ ഒന്നും തന്നെ പ്രതികരിക്കാതെ നിശ്ചലനായി നിൽക്കുകയായിരുന്നു.

ഇടിച്ചശേഷവും പ്രകോപിതനായി റോക്കി സിജോയോട് രോഷാകുലനായി പലതും വിളിച്ച് പറയുന്നുണ്ടായിരുന്നു. എല്ലാം കയ്യിൽ നിന്നും പോയെന്ന് മനസിലായതോടെ താൻ ഹൗസിൽ നിന്നും പോവുകയാണെന്ന് റോക്കി സഹമത്സരാർത്ഥികളോട് പറഞ്ഞു. ഉടൻ ബി​ഗ് ബോസ് റോക്കിയെ കൺഫഷൻ റൂമിലേക്കും സിജോയെ മെഡിക്കൽ റൂമിലേക്കും വിളിപ്പിച്ചു. തന്റെ പല്ലിനും മുഖത്തിന്റെ പല ഭാ​ഗത്തും വേദനയുള്ളതായി സിജോ മെഡിക്കൽ സംഘത്തോട് പറഞ്ഞു.

എന്നാൽ കുറച്ച് നേരം കഴിയാതെ ഒന്നും പറയാനാവില്ലെന്നും റെസ്റ്റ് എടുക്കാനുമാണ് സിജോയോട് മെഡിക്കൽ സംഘം നിർദേശിച്ചത്. കൺഫഷൻ റൂമിൽ എത്തിയതോടെ റോക്കി നിയന്ത്രണമില്ലാതെ പൊട്ടി കരഞ്ഞു. 'ഞാൻ അവനോട് പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാൽ എന്റെ കൈ അറിയാതെ പൊങ്ങും. ഞാൻ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്.'

asi rocky

'എന്റെ ആറ് വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്. നൂറ് ദിവസത്തെ വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്ത് പോകാൻ പോകുന്നത്. സിജോയോട് ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് എന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും എന്നെ ആക്രമിക്കുകയായിരുന്നു.'

'വാഴയാണെന്ന് എന്നെ ആരും വിളിക്കാതിരിക്കാനാണ് ഞാൻ ഇത്രയും ആക്ടീവായി നിന്നത്. എന്റെ ഉറക്കം പോലും ഇപ്പോൾ ശരിയല്ല. ഞാൻ എത്ര ന്യായീകരിച്ചാലും ചെയ്ത തെറ്റ് തെറ്റല്ലാതെയാകില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. റോക്കി തോറ്റു. എന്നെ ബി​ഗ് ബോസ് പുറത്താക്കിക്കോളൂ ഞാൻ പോകാൻ തയ്യാറാണ്', എന്ന് പറഞ്ഞാണ് റോക്കി കൺഫഷൻ റൂമിലിരുന്ന് പൊട്ടിക്കരഞ്ഞും സ്വയം മുഖത്തടിച്ച് വേദനിപ്പിച്ചും ബി​ഗ് ബോസിനോട് പറഞ്ഞത്.

റോക്കി കൺഫഷൻ റൂമിലിരുന്ന് കരയുന്നത് പുറത്തിരുന്ന് മറ്റുള്ള മത്സരാർത്ഥികൾ കേൾക്കുന്നുണ്ടായിരുന്നു. റിഷി, അർജുൻ അടക്കമുള്ളവർ‌ റോക്കി-സിജോ വഴക്ക് നേരിട്ട് കണ്ട ആഘാതത്തിലാണ്. സിജോയാണ് ഇപ്പോൾ ഹൗസിലെ ക്യാപ്റ്റൻ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X