ഹണിമൂണ്‍ കളിക്കാന്‍ ഇത് റിസോര്‍ട്ടല്ല! ബിഗ് ബോസിലെ ഗബ്രിയെയും ജാസ്മിനെയും നിർത്തി പൊരിച്ച് റോക്കി

ബിഗ് ബോസും അതിലെ മത്സരാര്‍ഥികളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ ശക്തരായ മത്സരാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുകയും മറ്റുള്ളവര്‍ മുന്നിലേക്ക് കയറി വരികയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാവരെയും എതിര്‍ത്ത് പവറായി നില്‍ക്കുന്നത് റോക്കിയാണ്. ബിഗ് ബോസിലെ പവര്‍ ടീമിനെ വെല്ലുവിളിക്കാനും അവര്‍ക്കിട്ട് തിരികെ പണി കൊടുക്കാനുമൊക്കെ ആകെ ശ്രമിക്കുന്ന താരം റോക്കിയാണ്.

എന്നാല്‍ ഇന്ന് ജാസ്മിന്റെ തെറ്റുകള്‍ കാണാതെ റോക്കിയെ ശിക്ഷിച്ചതാണ് എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. പവര്‍ റൂമിലെ അംഗം കൂടിയായ ജാസ്മിന്‍ ഉറങ്ങിയതിന്റെ പേരിലുള്ള പ്രശ്‌നങ്ങളോടെയാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. കഴിഞ്ഞ ദിവസം പവര്‍ ടീമാംഗം കൂടിയായ യമുന ഉറങ്ങിയതിന് പിന്നാലെ പകല്‍ സമയത്ത് ഇനി ആര് ഉറങ്ങിയാലും പണിഷ്‌മെന്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു.

jassmine-

ഇന്ന് വീണ്ടും ജാസ്മിന്‍ ഉറങ്ങിയതോടെ ബിഗ് ബോസ് കാണുകയും പട്ടി കുരക്കുന്ന അലറാം ഇടുകയും ചെയ്തു. അത് അംഗീകരിക്കാന്‍ ജാസ്മിന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഗബ്രി അതിനെ ന്യായീകരിക്കുകയും ചെയ്തിരിക്കുകയാണ്. ജാസ്മിനെതിരെ നടപടി എടുക്കണമെന്ന് ആദ്യം പറഞ്ഞത് റോക്കിയാണ്.

രണ്ട് ദിവസം ഫ്‌ലോര്‍ ക്ലീന്‍ ചെയ്യണമെന്ന് റോക്കി പറഞ്ഞെങ്കിലും താന്‍ കാണാത്തത് കൊണ്ട് ജാസ്മിന്‍ ഉറങ്ങിയതിനെതിരെ നടപടി എടുക്കാന്‍ പറ്റില്ലെന്നാണ് ഗബ്രി പറഞ്ഞത്. പിന്നാലെ അത് മാറ്റിയിട്ട് ഉറങ്ങിയിട്ടുണ്ടെങ്കില്‍ ശിക്ഷ കൊടുക്കുമെന്നും ഗബ്രി പറഞ്ഞു. എന്നാല്‍ ജാസ്മിനെതിരെ പെട്ടെന്ന് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് റോക്കി കിച്ചണിലെ അലമാരയുടെ കീ എടുത്ത് മാറ്റി. മാത്രമല്ല അതിനകത്തിരുന്ന പഴമെടുത്ത് എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.

ജാസ്മിനെതിരെ നടപടി എടുത്തിട്ട് കീ തരാം എന്ന വാശിയിലായ റോക്കി ഇല്ലെങ്കില്‍ ഞങ്ങളും തോന്നിയത് പോലെ നടക്കുമെന്ന് പറഞ്ഞു. എന്നാല്‍ റോക്കിയെ വീണ്ടും പ്രകോപിപ്പിക്കാനാണ് ഗബ്ര ശ്രമിച്ചത്. നീ പറയുമ്പോള്‍ നടപടിയെടുക്കാനല്ല ഞങ്ങളിവിടെ ഇരിക്കുന്നതെന്നാണ് ഗബ്രി പറഞ്ഞത്.

എങ്കില്‍ പിന്നെ പവര്‍ റൂമില്‍ നിന്നും ഇറങ്ങിപ്പോടാ. നിനക്ക് ഹണിമൂണ്‍ കളിക്കാന്‍ വേണ്ടി ഇത് റിസോര്‍ട്ട് ഒന്നുമല്ല. മനസിലായോ, എന്നായിരുന്നു ഇതിനുള്ള റോക്കിയുടെ മറുപടി. ജാസ്മിന്‍ ഉറങ്ങിയപ്പോള്‍ ചോദിക്കാന്‍ ഇവിടെ ആര്‍ക്കും നാക്കില്ലേ. എന്താ പേടിയാണോ എന്നൊക്കെ അദ്ദേഹം സഹമത്സരാര്‍ഥികളോട് ചോദിക്കുന്നു. ഉറങ്ങിയാല്‍ ഉറങ്ങിയെന്ന് പറയണം. എല്ലാത്തിനും കള്ളത്തരം പറയരുതെന്നാണ് റോക്കി ജാസ്മിനോട് പറഞ്ഞത്.

jassmine-

ഞാന്‍ ഉറങ്ങിയെന്ന് ബിഗ് ബോസ് പറയട്ടെ, അപ്പോള്‍ നടപടി എടുക്കാമെന്ന് ജാസ്മിനും പറയുന്നുണ്ട്. പിന്നാലെ രണ്ട് ദിവസത്തെ വെസല്‍ ക്ലീനിംഗ് ജാസ്മിനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് ശിക്ഷയാണ് പവര്‍ ടീം വിധിച്ചിരിക്കുന്നത്. അത് ബാക്കിയെല്ലാവരെയും അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഗബ്രിയുടെയും ജാസ്മിന്റെയും ഹണിമൂണ്‍ ആഘോഷത്തെ പറ്റിയുള്ള റോക്കിയുടെ പരാമര്‍ശത്തെ പിന്തുണച്ചാണ് സിജോയും എത്തിയത്. നിങ്ങള്‍ കാണിക്കുന്നതൊക്കെ കണ്ടാല്‍ ജാസ്മിന്റെ വീട്ടുകാരും ഗബ്രിയുടെ വീട്ടുകാരും ഇങ്ങനെ തന്നെ പറയുമെന്നായിരുന്നു സിജോ പറഞ്ഞത്. മാത്രമല്ല നിങ്ങള്‍ ഇങ്ങനെയല്ല ഗെയിം കളിക്കേണ്ടതെന്നും സിജോ പറഞ്ഞു.

സിജോയോട് കയര്‍ത്ത് സംസാരിക്കുകയാണ് ഗബ്രി ചെയ്തത്. പവര്‍ ടീമിന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നിങ്ങള്‍ രണ്ട് പേരാണെന്ന് സിജോ പറഞ്ഞു. എന്നാല്‍ വീട്ടുകാരെ ഇവിടേക്ക് വലിച്ചിഴിടേണ്ടതില്ലെന്നും ഞങ്ങളുടെ വീട്ടുകാര്‍ അങ്ങനെ പറയില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജാസ്മിനും ഗബ്രിയും സിജോയോട് വഴക്ക് കൂടിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X