'ഫൈവ് സ്റ്റാർ ഹോട്ടലായിരുന്നില്ല ബസ്റ്റാന്റിന് അടുത്തുള്ള അമ്മിണി ലോഡ്ജായാണ് തോന്നിയത്, സെൽഫ് റെസ്പെക്ട് ഇല്ല'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ വീക്കെന്റ് എപ്പിസോഡ് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സംഭവബഹുലമായിരുന്നു ഒമ്പതാം ആഴ്ച എന്നത് തന്നെയായിരുന്നു കാരണം. ഇതുവരെ രണ്ട് പ്രമോകൾ ബി​ഗ് ബോസ് ടീം പുറത്ത് വിട്ട് കഴിഞ്ഞു. അതിൽ ഒന്നിൽ ഈ ആഴ്ച നൽകിയ ബിബി ഹോട്ടൽ ടാസ്ക്കിൽ വളരെ മോശമായി മത്സരാർത്ഥികൾ പെർഫോം ചെയ്തുവെന്നതിനെ കുറിച്ചുള്ളതാണ്.

ബി​ഗ് ബോസ് സീസണുകളിൽ എപ്പോഴും ഹിറ്റാകാറുള്ള ഒരു ടാസ്ക്കാണ് ബിബി ഹോട്ടൽ ടാസ്ക്ക്. കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളൊക്കെ വളരെ മികച്ചതായാണ് ബിബി ഹോട്ടൽ ടാസ്ക്കിൽ പെർഫോം ചെയ്തത്. എന്നാൽ ഈ സീസണിൽ മത്സരാർത്ഥികൾ ഏറ്റവും മോശമായിട്ടാണ് ഹോട്ടൽ ടാസ്ക്കിൽ പെർഫോം ചെയ്തത്. ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി രണ്ടുപേർ ഹൗസിന് പുറത്ത് നിന്നും എത്തിയിരുന്നു.

Sabumon  Shweta Menon

ഒന്നാം സീസണിലെ വിജയി ആയിരുന്ന സാബു മോനും ആ സീസണിലെ തന്നെ മത്സരാര്‍ത്ഥിയായിരുന്ന നടി ശ്വേത മേനോനുമാണ് അതിഥികളായി എത്തിയത്. എന്നാൽ ഇരുവർക്കും ടാസ്ക്കിൽ പങ്കെടുത്തശേഷം കടുത്ത നിരാശയാണ് ഉണ്ടായത്. പുതിയ പ്രമോയിൽ ടാസ്ക്കിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം മോഹൻലാലിനോട് പങ്കുവെക്കവെ ഇരുവരും അത് വെട്ടിത്തുറന്ന് പറയുകയും ചെയ്തു. ​

ഹോട്ടൽ ടാസ്ക്കിനെ കുറിച്ച് ചോദിച്ചപ്പോൾ ​ഗസ്റ്റുകൾ ഹാപ്പിയായാണ് മടങ്ങിയതെന്നാണ് മത്സരാർത്ഥികൾ മോഹൻലാലിനോട് പറഞ്ഞത്. എന്നാൽ സത്യം അതല്ലെന്ന് ശ്വേതയും സാബുവും വെർച്വലിയെത്തി മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലെന്നായിരുന്നു ലാലേട്ടാ പറഞ്ഞിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ പഴയ ബസ്റ്റാന്റിന് സൈഡിലുള്ള അമ്മിണി ലോഡ്ജായാണ് തോന്നിയത്.

നടത്തിപ്പുകാർക്ക് ഹോട്ടൽ പൂട്ടിപോകണമെന്ന് ആ​ഗ്രഹമുള്ളതായി തോന്നി എന്നാണ് സാബു മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്. ഞാൻ വന്നപ്പോൾ തന്നെ അവിടെ നല്ലൊരു പൊട്ടിത്തെറിക്കൽ ഞാൻ കണ്ടു. സെൽഫ് റെസ്പെക്ട് എന്ന സാധനം അവരുടെ വാക്കുകളിൽ ഇല്ല. എന്നാണ് ശ്വേത പറ‍ഞ്ഞത്. മത്സരാർത്ഥികൾ ​ഗെയിമിനെ ​ഗെയിമായി കാണാത്തത് എന്തുകൊണ്ടാണെന്ന് മോഹൻലാൽ സാബുവിനോടും ശ്വേതയോടും ചോദിച്ചപ്പോൾ എല്ലാവരേയും ശത്രുക്കാളാണ് ഇവർ പ്ലെയ്സ് ചെയ്ത് വെച്ചിരിക്കുന്നതെന്നാണ് ഇരുവരും നൽകിയ മറുപടി.

ശേഷം എന്താണ് ഇതിനെല്ലാം മറുപടി പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ മത്സരാർത്ഥികൾ പ്രതികരിച്ചില്ല. സാബുവിന്റെയും ശ്വേതയുടെയും അഭിപ്രായം തന്നെയാണ് പ്രമോ പുറത്ത് വന്നതോടെ പ്രേക്ഷകർക്കുമുള്ളത്. അവർ അത് കമന്റിൽ രേഖപ്പെടുത്തുകയും ചെയ്തു. സീസൺ ആറിൽ ഇതുവരെ നടന്നതിൽ മത്സരാർത്ഥികൾ ഏറ്റവും മോശമാക്കിയ ടാസ്ക്കും ബിബി ഹോട്ടൽ തന്നെയായിരുന്നു.

Sabumon  Shweta Menon

പവർ ടീം അം​ഗങ്ങളായിരുന്നു അതിൽ പ്രധാനികൾ. ഈ ടാസ്ക്കിനിടയിലാണ് രസ്മിൻ ജാസ്മിന്റെ ദേഹത്ത് കൈവെച്ചത്. സാബുവും ശ്വേതയും പൊളിച്ചു. അടിപൊളി മറുപടി തന്നെയാണ് മത്സരാർത്ഥികളുടെ പ്രകടനത്തിന് കൊടുത്തത്, സാബുവും ശ്വേതയും പ്രധാനമായും പറഞ്ഞത് പവർ ടീമിനെ ഉദ്ദേശിച്ചാണ്. എല്ലാവരോടും ഭയങ്കര ശത്രുതയായിരുന്നു പവർ ടീമിന്, സാബുമോനും ശ്വേതയും കലക്കി.

എടുത്തിട്ട് അലക്കിയെന്ന് പറയുന്നതാവും ശരി എന്നിങ്ങനെയാണ് പുതിയ പ്രമോയ്ക്ക് വന്ന പ്രേക്ഷക പ്രതികരണങ്ങൾ. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ടാസ്ക്കായിരുന്നു ബിബി ഹോട്ടൽ. കഴിഞ്ഞ സീസണില്‍ ഇത്തരം ഒരു ടാസ്കില്‍ അതിഥിയായി എത്തിയവര്‍ ഡോ.രജിത്ത് കുമാറും ഡോ. റോബിനുമായിരുന്നു.

ഇവർ രണ്ടുപേരും കാഴ്ചവെച്ചതിനേക്കാള്‍ പക്വമായ പ്രകടനം വീണ്ടും ബിഗ് ബോസ് വീട്ടില്‍ എത്തിയപ്പോള്‍ സാബുവും ശ്വേതയും പുറത്തെടുത്തുവെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. അതേസമയം ജാസ്മിനെ കയ്യേറ്റം ചെയ്ത രസ്മിന് എതിരെ ഇന്ന് അവതാരകൻ മോഹൻലാൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X