പേളിയും ശ്രീനിഷും ഇവരെ കല്യാണം വിളിക്കാത്തത് എന്തുകൊണ്ടാണ്? സാബുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ബിഗ് ബോസിലൂടെ ഏറ്റവുമധികം ജനപ്രീതി നേടിയെടുത്ത താരങ്ങളില്‍ ഒരാളാണ് സാബുമോന്‍ അബ്ദുസമദ്. ഇതുവരെ വന്ന സീസണുകളില്‍ ഏറ്റവും മികച്ചത് സാബു വിന്നറായ ഒന്നാം സീസണ്‍ ആണെന്നും പ്രേക്ഷകര്‍ പറയാറുണ്ട്. അതേ സമയം നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ആറാം സീസണില്‍ അതിഥിയായി സാബു പങ്കെടുത്തിരുന്നു.
ബിഗ് ബോസ് ഏര്‍പ്പെടുത്തിയ ഹോട്ടല്‍ നടത്തിപ്പ് ടാസ്‌കിലേക്ക് അതിഥിയായിട്ടാണ് സാബു എത്തുന്നത്. പിന്നാലെ നടി ശ്വേത മേനോനും വന്നിരുന്നു. ഇരുവരും ചേര്‍ന്ന് മത്സരാര്‍ഥികളോട് മാന്യമായ സംസാരിക്കുകയും വഴക്കുകളില്ലാതെ മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ അവതാരകനായ മോഹന്‍ലാലിനോട് മത്സരാര്‍ഥികളുടെ കുറ്റവും സാബു പറഞ്ഞിരുന്നു.

വളരെ മോശമായിട്ടാണ് ഈ സീസണ്‍ മുന്നോട്ട് പോകുന്നതെന്നാണ് സാബുവിന്റെ അഭിപ്രായം. 60 ദിവസം കഴിഞ്ഞിട്ടും ഇവര്‍ പരസ്പരം ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. ഒരു ഗെയിമിനെ ഗെയിം ആയി കാണാന്‍ ഇവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ് എന്ന മോഹന്‍ലാലിന്റെ ചോദ്യത്തോട് സാബു പ്രതികരിക്കുകയായിരുന്നു.
ഇവര്‍ക്ക് തമ്മില്‍ ഒരു സ്‌നേഹവുമില്ല. ഈ മനുഷ്യര്‍ ഇത്രയും ദിവസവും ഒന്നിച്ച് നിന്നിട്ടും ഒരു സൗഹൃദമോ ഒരു ഹൃദയബന്ധമോ ഒന്നുമില്ല. എത്രത്തോളം സ്വാര്‍ഥതയുടെ നിറകുടങ്ങളാണെന്ന് അറിയാമോ ഇവരൊക്കെ. അവനവന്‍ എന്നൊരു സാധനത്തിലേക്ക് ഇവര്‍ ഭയങ്കരമായി ചുരുങ്ങി. അതുകൊണ്ടാണ് ഇത്രയും വയലന്‍സ് അതിനകത്ത് ഉണ്ടാവുന്നത്.
ഇവരാരും മനസ് തുറന്ന് ഒന്നും സംസാരിക്കുന്നില്ല. ആര്‍ക്കും ആരെയും വിശ്വാസമില്ല. എല്ലാവരെയും ശത്രുക്കളായിട്ടാണ് പ്ലേസ് ചെയ്ത് വച്ചിരിക്കുന്നത്. മനുഷ്യന്‍ അങ്ങനെയല്ല സമൂഹത്തില്‍ ജീവിക്കേണ്ടത്. നമ്മള്‍ വിശ്വാസം വെക്കണം. വിശ്വാസ വഞ്ചന അവര്‍ നടത്തുന്നുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം. അവരെ ജനം വിലയിരുത്തട്ടെ', എന്നുമാണ് സാബുമോന്‍ പറഞ്ഞത്.

എന്നാല്‍ ഇതേ സാബു അവരുടെ സീസണില്‍ മത്സരിച്ചപ്പോള്‍ പെരുമാറിയത് എങ്ങനെയായിരുന്നു എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇപ്പോഴും സഹമത്സരാര്‍ഥിയായിരുന്ന പേളി മാണിയോടും ശ്രീനിഷിനോടും ഇവര്‍ മിണ്ടാറ് പോലുമില്ല. ഇതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്.
'അല്ല സാബു, നീയും ശ്വേതയും ഇന്നലെ അവിടെ ഇരുന്നു അവിടെ ഉള്ളവരെ പറ്റി ഘോര ഘോരം കുറ്റം പറയണത് കേട്ടു. നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെയൊന്നും വിളിച്ചിട്ട് പോലും ഇല്ല.
വീടിന്റെ പുറത്തേക്ക് പോവുന്നതിന് മുന്നേ നിങ്ങള്‍ അവരെ കുറിച്ച് സൂപ്പര്‍ ആണ്, നല്ലതാണെന്നൊക്കെ ആണല്ലോ പറഞ്ഞേ. പുറത്തിറങ്ങിയപ്പോള്‍ എല്ലാം മലക്കം മറിഞ്ഞോ? എന്നാണ് ഒരാള്‍ സാബുവിനോടായി ചോദിക്കുന്നത്.
പരസ്പരം ബഹുമാനം ഇല്ലെന്ന് പറയാന്‍ പറ്റിയ ആള്‍ തന്നെ ആണ് ഈ സാബു. ബിഗ് ബോസിനകത്ത് വച്ച് നടി ഹിമയുടെ കഴുത്തില്‍ കേറി പിടിച്ചതും, പേളിയോട് വളരെ മോശമായി പറഞ്ഞതുമൊക്കെ സീസണ്‍ ഒന്നിലൂടെ നമ്മളെല്ലാവരും കണ്ടതാണ്. അതേ ആളാണ് ഇവിടെ വന്നിട്ട് ബാക്കിയുള്ളവരെ കുറ്റം പറയുന്നതെന്നാണ് പ്രേക്ഷകരും പറയുന്നത്.


Click it and Unblock the Notifications