'ആദ്യമായി സീസൺ ആറ് കണ്ട് അഭിമാനം തോന്നി..., ഇതൊക്കെ കൊണ്ടാണ് സാബു ആദ്യ സീസണിലെ വിജയിയായത്'; വീഡിയോ!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഇപ്പോൾ ബിബി ഹോട്ടൽ ടാസ്ക്ക് പുരോഗമിക്കുകയാണ്. ഈ ടാസ്ക്കിന്റെ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ ഹൗസിന് പുറത്ത് നിന്നും രണ്ടുപേരാണ് അതിഥികളായി ഹൗസിലേക്ക് എത്തിയത്. ആദ്യം ഗസ്റ്റായി വന്നത് സീസൺ ഒന്നിലെ മത്സരാർത്ഥിയും ടൈറ്റിൽ വിന്നറുമായ സാബുമോൻ അബ്ദുസമദാണ്. രണ്ടാം ദിവസം ഹൗസിലേക്ക് വന്നത് സീസൺ ഒന്നിലെ തന്നെ മത്സരാർത്ഥിയായിരുന്ന ശ്വേത മേനോനാണ്.
ഇരുവരും ആദ്യത്തെ സീസണിലെ മികച്ച ഗെയിമേഴ്സ് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഹൗസിലേക്ക് ഗസ്റ്റായി പ്രവേശിച്ചശേഷം ലൈവ് ഹോട്ട്സ്റ്റാറിൽ കാണുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം തുടങ്ങി ആറാം സീസണിൽ എത്തിയെങ്കിലും അന്നും ഇന്നും ഏറ്റവും മികച്ച ബിബി മെറ്റീരിയലായി പ്രേക്ഷകർ പറയാറുള്ളത് സാബുമോനെയാണ്.

ഇദ്ദേഹത്തെ കടത്തിവെട്ടുന്നൊരു ഗെയിമർ അതിനുശേഷം ബിബി മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നതിൽ പ്രേക്ഷകരിൽ ആർക്കും തർക്കമില്ല. സാബുമോൻ ഹൗസിലേക്ക് വന്നശേഷമാണ് ബിബി ഹോട്ടലും അവിടെയുള്ള മത്സരാർത്ഥികളും ഉണർന്നത്. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഗസ്റ്റായി നിന്ന് വേണ്ട രീതിയിൽ മത്സരാർത്ഥികൾക്ക് പണികൊടുക്കാനും അവർക്കിടയിൽ തന്നെ നല്ലൊരു മത്സരം ഉണ്ടാക്കാനും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സാബുവിന് സാധിച്ചു.
ഇപ്പോഴിതാ സാബുവിന്റെ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ശാരീരിക അസ്വസ്ഥതകൾ മൂലം ടാസ്ക്കിനിടെ തളർന്നുപോയെ ജിന്റോയ്ക്ക് കണ്ടറിഞ്ഞ് ലൈം ജ്യൂസ് നൽകുന്ന സാബുവാണ് വീഡിയോയിലുള്ളത്.
ഗസ്റ്റ് സാബുവായതിനാൽ അദ്ദേഹം ചോദിച്ചാൽ കിച്ചൺ ഡ്യൂട്ടിയിലുള്ളവർ എന്ത് ഭക്ഷണവും പാനീയവും എത്തിച്ച് കൊടുക്കും. എന്നാൽ മറ്റ് മത്സരാർത്ഥികൾ ചോദിച്ചാൽ കൊടുത്തെന്ന് വരില്ല. ടാസ്ക്ക് നടക്കുന്നുവെന്നത് തന്നെയാണ് കാരണം. കഴിഞ്ഞ ദിവസം ടാസ്ക്കിനിടെ ശാരീരിക അസ്വസ്ഥതകൾ മൂലം തളർന്നുപോയെ ജിന്റോയ്ക്ക് അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സാബു ലൈം ജ്യൂസ് എത്തിച്ച് കൊടുത്തു.
തനിക്കെന്ന് പറഞ്ഞാണ് ലൈം ജ്യൂസ് കിച്ചൺ ടീമിനോട് സാബു ആവശ്യപ്പെട്ടത്. ശേഷം ലൈം ജ്യൂസ് വന്നപ്പോൾ ഇതെന്റെ ടിപ്പാണെന്ന് കരുതി കുടിച്ചോളൂവെന്ന് പറഞ്ഞ് ജിന്റോയ്ക്ക് നേരെ നീട്ടി. ആദ്യം അതൊന്ന് വാങ്ങാൻ ജിന്റോ മടി കാണിച്ചെങ്കിലും സാബു നിർബന്ധിച്ച് കുടിപ്പിച്ചു. വീഡിയോ വൈറലായതോടെ സാബുവിന് ബിബി പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹമാണ്.

ആദ്യമായി സീസൺ ആറ് കണ്ട് അഭിമാനം തോന്നി എന്നാണ് സാബുവിന്റെ വൈറൽ വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. ജിന്റോയെ സാബുവിന് ബോധിച്ചതായി തോന്നിയെന്നും കമന്റുകളുണ്ട്. ജിന്റോ വിന്നറാകണമെന്ന് സാബുവിന് ആഗ്രഹമുള്ളതായി തോന്നി, ജിന്റോയെ മനസിലാക്കിയവർക്ക് അയാളോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നും, പച്ചയായ മനുഷ്യൻ എന്നും പച്ചക്ക് ജീവിക്കും, സാബു മുത്താണ്, സാബുവിന് കൊടുത്ത വോട്ട് വെറുതെയായില്ല.
ദി റിയൽ മാൻ, ഇതൊക്കെ കൊണ്ടാണ് സാബു ആദ്യ സീസണിലെ വിജയിയായത്, ഇതാണ് മനുഷ്യത്വം. അതിൽ പലർക്കും ഇല്ലാത്തത് ഇതാണ്. സാബു അടിപൊളി, മനുഷ്യനെ മനസിലാക്കാൻ അധിക ദൂരമൊന്നും പോകണ്ട. സാബുവിനെ കുറിച്ച് പറയാൻ വാക്കുകളില്ല, അവിടെ ഉള്ളവർക്ക് തോന്നാത്തത് സാബുമോന് തോന്നി അതാണ് മനുഷ്യത്വം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സീസൺ ആറിലെ ഏറ്റവും നല്ല ഗെയിമറായാണ് ഒരു വിഭാഗം പ്രേക്ഷകർ ജിന്റോയെ പറയുന്നത്. ജാസ്മിൻ അടിച്ചിട്ട് പോലും പരാതിയില്ലെന്ന് പറഞ്ഞപ്പോൾ മുതൽ ജിന്റോയ്ക്കുള്ള ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. തുടക്കത്തിൽ മണ്ടനെന്ന് വിളിച്ചവർ തന്നെ ജിന്റോ നല്ല ഗെയിമറാണെന്ന് മാറ്റി പറഞ്ഞ് തുടങ്ങി.


Click it and Unblock the Notifications