അൻസിബ മുതലാളി ഒരു സ്റ്റാഫിനെ അടിമയാക്കി വെച്ച് വീട്ടുവേല ചെയ്യിച്ചു; എണ്ണിയെണ്ണി പറഞ്ഞ് സാബു

വീക്കെന്റ് എപ്പിസോഡിൽ മത്സരാർത്ഥികളെ രൂക്ഷമായി വിമർശിച്ച് സാബു മോൻ. കഴിഞ്ഞ ദവസം അതിഥിയായി വീട്ടിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളാണ് സാബു പങ്കുവെച്ചത്. ഹോട്ടൽ റൂം ടാസ്കിൽ മത്സരാർത്ഥികൾ പൂർണമായി പരാജയപ്പെട്ടെന്ന് സാബു തുറന്നടിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലെന്നാണ് ഇവർ പറഞ്ഞത്. പക്ഷെ ഇത് ബസ് സ്റ്റാൻഡിന്റെ സൈഡിലുള്ള അമ്മിണി ലോഡ്ജ് ആയിരുന്നു. ഒരു വൃത്തിയും വെടിപ്പുമില്ല. സ്റ്റാൻഡേർഡും ഇല്ല. നടത്തിപ്പുകാർക്ക് ഹോട്ടൽ പൂട്ടിപ്പോകണമെന്നായിരുന്നു.

അവർ മിലിട്ടറി ബാരറ്റ് ആണ് നടത്താൻ ശ്രമിച്ചതെന്ന് തോന്നുന്നു. അവിടത്തെ തൊഴിലാളികളൊക്കെ അസംതൃപ്തരായിരുന്നു. മുതലാളിമാരുടെ ആധിപത്യവും അധീശത്വവും ആണ് കണ്ടത്. മുതലാളിമാർ 24 മണിക്കൂർ ഹോട്ടൽ തുറന്നിട്ട് കട്ടിലിൽ നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു. ​ഗസ്റ്റിന് ആ​ഹാരം ഉണ്ടാക്കി തരേണ്ട അടുക്കളയിൽ മുതലാളിയമ്മയ്ക്ക് ഓംലറ്റ് ഉണ്ടാക്കിക്കൊടുക്കുക. ഹൗസ് കീപ്പിലെ ചില സ്റ്റാഫുകൾക്ക് മസിലുണ്ട്. പക്ഷെ ആ ഹോട്ടൽ മൊത്തം എഴുതി വാങ്ങിക്കണം എന്ന് പറഞ്ഞാണ് അവർ നടക്കുന്നത്.

Sabumon

കൂടെയുള്ള സഹപ്രവർത്തകരോട് യാതൊരു വിശ്വാസവും മനുഷ്വത്വവും ഇല്ലെന്ന് സാബു തുറന്നടിച്ചു. ഞാൻ ആദ്യം ചെല്ലുമ്പോൾ ഉണ്ടായിരുന്ന എന്റർടെയ്ൻമെന്റ് ടീം കിടിലമായിരുന്നു. പക്ഷെ മുതലാളിമാർ അവരെ പെർഫോം ചെയ്യാൻ വിട്ടില്ല. ക‌ടുത്ത വൈരാ​ഗ്യമാണെന്ന് തോന്നിയെന്ന് സാബു വിമർശിച്ചു. അൻസിബ മുതലാളി അവിടെയുള്ള ഒരു സ്റ്റാഫിനെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിപ്പിച്ചെന്നും സാബു കുറ്റപ്പെടുത്തി.

റിഷിയെയാണ് സാബു പരാമർശിച്ചത്. ഒരു ജോലിയും ചെയ്യില്ല, പക്ഷെ ഈ ഹോട്ടൽ എത്രയും പെട്ടെന്ന് പൂട്ടി പോകണം എന്നായിരുന്നു അൻസിബയുടെ പ്ലാൻ. മത്സരാർത്ഥികൾ തമ്മിൽ ഒരു സ്നേഹവും ഇല്ലെന്നും സാബു വിമർശിച്ചു. ഇത്രയും ദിവസം ഹൗസിനകത്ത് നിന്നിട്ടും ഒരു സൗഹൃദമോ ഹൃദയ ബന്ധമോ ഇല്ല. സ്വാർത്ഥതയുടെ നിറകുടങ്ങളാണ്. അവനവൻ എന്നതിലേക്ക് ഭയങ്കരമായി ചുരുങ്ങി. അത് കൊണ്ടാണ് ഇത്രയും വയലൻസ് അതിനുള്ളിൽ വരുന്നത്.

Sabumon

ഇവരാരും മനസ് തുറന്ന് സംസാരിക്കുന്നില്ല. ആർക്കും ആരെയും വിശ്വാസമില്ല. എല്ലാവരെയും ശത്രുക്കളായാണ് കാണുന്നതെന്നും സാബു തുറന്നടിച്ചു. അതേസമയം കഴിഞ്ഞ ദിവസം ബി​ഗ് ബോസിൽ നിന്ന് മടങ്ങവെ ഇങ്ങനെയല്ല സാബു സംസാരിച്ചത്. നിങ്ങളെല്ലാം നല്ല മത്സരാർത്ഥികളാണെന്നാണ് സാബു പറഞ്ഞത്. വീട്ടിൽ എല്ലാവർക്കും നല്ല ഉപദേശങ്ങൾ നൽകി മടങ്ങുകയും ചെയ്തു.

ജാസ്മിനെയുൾപ്പെടെ രൂക്ഷമായി വിമർശിക്കുന്ന സാബുവിനെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. പക്ഷെ സൗമ്യനായ സാബുവിനെയാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ വീക്കെന്റ് എപ്പിസോഡിൽ സാബു മാറി. പലരെയും ഉന്നം വെച്ച് സംസാരിച്ചു. അൻസിബ, റിഷി എന്നിവരെയാണ് കൂടുതൽ വിമർശിച്ചത്. ശരണ്യയാണ് ഈ എപ്പിസോഡിൽ പുറത്ത് പോയ മത്സരാർത്ഥി. അടുത്ത ദിവസവും എവിക്ഷനുണ്ട്. ശ്രീരേഖയാണ് അടുത്തതായി പുറത്ത് പോകുന്ന മത്സരാർത്ഥിയെന്ന് സൂചനയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X