'ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ... എന്റെ അച്ഛനെ മാത്രം കൊണ്ടുവരല്ലേ...'; ഹൃദയം തകർന്ന് ലൈവിൽ‌ സായ് പറഞ്ഞത്!

ബി​ഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡുകാർ വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. പിന്നാലെ വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയുണ്ടെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായിരുന്നു. കാരണം തങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്നൊരു ​ഗെയിം സായിയിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ വന്ന ദിവസം മുതൽ ഒതുങ്ങി കൂടിയത് പോലെയാണ് സായിയെ വീട്ടിൽ കാണപ്പെട്ടത്.

കാര്യമായി പ്രവോക്കിങ് നടത്താനോ സെയ്ഫ് ​ഗെയിം കളിക്കുന്നവരെ പുറത്തേക്ക് കൊണ്ടുവരാനോ ഒന്നും സായിക്ക് സാധിച്ചിട്ടില്ല. നല്ലൊരു പ്രവോക്കിങ് ​ഗെയിം സായ് കാഴ്ചവെക്കുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. യുട്യൂബിൽ സിനിമാ റിവ്യു, റിയാക്ഷൻ വീഡിയോകൾ ചെയ്താണ് സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ മലയാളികൾക്ക് സുപരിചിതനാകുന്നത്.

Sai Krishna

താൻ വീഡിയോകൾ ചെയ്യുന്നത് അരി വാങ്ങുന്നതിന് വേണ്ടിയാണെന്ന് നിരന്തരമായി പറയാറുള്ളതുകൊണ്ട് തന്നെ അരിയണ്ണൻ എന്നൊരു പേര് കൂടി സായ് കൃഷ്ണയ്ക്കുണ്ട്. ​മൈന്റ് ​ഗെയിം കാഴ്ചവെക്കാനൊന്നും സാധിച്ചിട്ടില്ലെങ്കിലും ഫിസിക്കൽ ടാസ്ക്കുകൾ വരുമ്പോൾ നൂറ് ശതമാനം നൽകി പെർഫോം ചെയ്യാറുണ്ട് സായ് കൃഷ്ണ. മലപ്പുറം സ്വദേശിയാണ് താരം.

പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ്. പത്താം ആഴ്ച ഫാമിലി വീക്കാണ്. ഹൗസിൽ ഇപ്പോഴുള്ള പതിമൂന്ന് മത്സരാർത്ഥികളുടെയും കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ഹൗസിലേക്ക് എത്തും. വരാൻ പോകുന്നത് ഫാമിലി വീക്കാണെന്ന് സൂചന നൽകിയിരുന്നു ഞായറാഴ്ചത്തെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ.

ഫാമിലി വീക്കിന് തുടക്കം കുറിച്ച് ആദ്യം​ ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും കുടുംബാം​ഗങ്ങളാണ്. ഇരുവരുടെയും അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് വന്നത്. കുടുംബാം​ഗങ്ങൾ വീട്ടിലേക്ക് വൈകാതെ വരുമെന്ന് മത്സരാർത്ഥികൾക്കെല്ലാം ബോധ്യമായി. ഇതോടെ സായ് കൃഷ്ണ കരയാൻ ആരംഭിച്ചു. കുടുംബത്തിലെ ആരെ കൊണ്ടുവന്നാലും അച്ഛനെ കൊണ്ടുവരരുതെന്ന് പറഞ്ഞാണ് സായ് കൃഷ്ണ കരയുന്നത്.

അച്ഛനും താനും അത്ര നല്ല ബന്ധത്തിലല്ലെന്നും അച്ഛൻ വന്നാൽ എങ്ങനെ സംസാരിക്കണമെന്ന് പോലും തനിക്ക് അറിയില്ലെന്നും ലൈവിൽ കരഞ്ഞുകൊണ്ട് സായ് പറയുന്നുണ്ട്. തന്റെ വിവാഹത്തിന് പോലും അച്ഛൻ വന്നില്ലെന്ന് പലപ്പോഴായി സായ് കൃഷ്ണ ഹൗസിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് കഴിഞ്ഞ ദിവസം മാതൃദിനത്തിൽ സായ് എഴുതിയ കത്തും വൈറലായിരുന്നു.

Sai Krishna

അമ്മയ്ക്ക് മാത്രമല്ല അമ്മയുടെ അമ്മയ്ക്കും ഭാര്യ സ്‌നേഹക്കും വേണ്ടിയാണ് ഈ കത്തെന്ന് സായ് മാതൃദിനത്തിൽ കത്ത് വായിക്കും മുമ്പ് പറഞ്ഞിരുന്നു. എന്നെ ചെറുപ്പത്തില്‍ അമ്മയെ പോലെ തന്നെ നോക്കിയിരുന്നത് അമ്മൂമ്മയായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങി തരുമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ഞാൻ അമ്മൂമ്മയെ തിരിഞ്ഞുനോക്കാറില്ല. അല്‍ഷിമേഴ്‌സ് രോഗിയാണ് അമ്മൂമ്മ. അതുപോലെ അമ്മയ്ക്കും ഭാര്യ സ്‌നേഹക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

അതുകൊണ്ട് തന്നെ അവർക്കിടയിൽ ഞാൻ ഷട്ടിലടിക്കുകയാണ്. അവർ അത് മാറ്റി ഒപ്പം നിന്ന് കാണാനാണ് എനിക്ക് ഭയങ്കര ആ​ഗ്രഹം. അങ്ങനെയാണെങ്കിൽ എനിക്ക് ഭയങ്കര സമാധാനവും സന്തോഷവുമുണ്ടാകും. ഇത് ഓപ്പണായി പറയാൻ കാരണം എന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരുപാട് പേരുണ്ടാകും.

അതുപോലെ അമ്മയോടും ഒന്നും പറയാൻ പറ്റില്ല ഭാര്യയോടും ഒന്നും പറയാൻ പറ്റില്ലെന്ന അവസ്ഥയാണ്. ചിലപ്പോൾ ഒരു അ​ഗ്രസീവ് ഫെയ്സിലേക്ക് പോകുന്നുണ്ട്. ഇക്കാര്യം പരസ്യമായി ഞാൻ പറയുന്നതോടെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സായ് കൃഷ്ണ പറയുന്നു. നല്ലൊരു ​ഗെയിമർ അല്ലെങ്കിലും സായ് കൃഷ്ണയെന്ന വ്യക്തിക്ക് ആരാധകർ വർധിച്ചിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X