വ്യക്തിപരമായ കാര്യങ്ങൾ പറയേണ്ടെന്ന് ഭാര്യ; സീക്രട്ട് ഏജന്റായല്ല തന്നെ കാണേണ്ടതെന്ന് സായ്; പൊട്ടിക്കരച്ചിലും

ബി​ഗ് ബോസ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോ‌ടെ കണ്ട വൈൽഡ് കാർഡ് എൻട്രിയായിരുന്നു സായ് കൃഷ്ണയുടേത്. സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ശ്രദ്ധാ കേന്ദ്രമായ സായ് ബി​ഗ് ബോസിലെ ക്യാമറകൾക്ക് മുമ്പിൽ എങ്ങനെ പെരുമാറും എന്നറിയാൻ മിക്കവർക്കും കൗതുകം തോന്നി. എന്നാൽ വ്ലോ​ഗുകളിൽ കണ്ട സീക്രട്ട് ഏജന്റിനെ പോലെയായിരുന്നില്ല ബി​ഗ് ബോസിലെ സായ്. മിതമായി സംസാരിക്കുന്നു, അനാവശ്യ വഴക്കുകൾക്ക് പോകാത്ത സായിയെ കണ്ടപ്പോൾ പലർക്കും ആശ്ചര്യം തോന്നി.

സോഷ്യൽ മീഡിയയിൽ കാണുന്നതല്ല ഒരാളുടെ യഥാർത്ഥ സ്വഭാവമെന്ന് സായിയെ ചൂണ്ടിക്കാണിച്ച് പലരും പറഞ്ഞു. സായിയെക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ രണ്ട് അഭിപ്രായമാണുള്ളത്. ​ഗെയിം പോരെന്നും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നുമാണ് സായ് കൃഷ്ണയെ വിമർശിക്കുന്നവർ പറയുന്നത്. എന്നാൽ ​ഗെയിമിനപ്പുറം സായിയെന്ന നല്ല വ്യക്തിയെ കാണാൻ ബി​ഗ് ബോസിലൂ‌ടെ സാധിച്ചെന്ന് അനുകൂലിക്കുന്നവർ പറയുന്നു.

Sai Krishna

സ്വന്തം വിഷമങ്ങളോ ആശങ്കകളോ സായ് ഷോയിൽ മറച്ച് വെച്ചിട്ടില്ല. കുടുംബവുമായുള്ള പ്രശ്നത്തെക്കുറിച്ചെല്ലാം സായ് സംസാരിച്ചു. ഇപ്പോഴിതാ ഫാമിലി വീക്കിൽ ഭാര്യ സ്നേഹ സായ്ക്കരികിലെത്തിയിരിക്കുകയാണ്. സായി ​ഗെയിമിൽ ശ്രദ്ധ കൊടുക്കണമെന്ന് സ്നേഹ ഉപ​ദേശിക്കുന്നുണ്ട്. ​ഗെയിമല്ല, താനെന്ന വ്യക്തിയായാണ് ബി​ഗ് ബോസിൽ നിൽക്കുന്നതെന്ന് സായ് പറയുന്നു. എന്റെ ലൈഫ് ക്ലിയർ ചെയ്യാനാണ് ഞാൻ വന്നത്.

നാട്ടുകാർ സീക്രട്ട് എന്നൊക്കെ പറയും. അതിന് എന്റെ വീഡിയോ കാണണം. ഇത് ഞാനാണെന്നും സായ് ഭാര്യയോട് പറയുന്നു. എന്നെ നാട്ടുകാർ കണ്ട് കൊണ്ടിരിക്കുന്നത് സീക്രട്ട് ആയിട്ടാണ്. എനിക്കത് പറ്റില്ല. എന്നെ ഞാനായിട്ട് കാണണം. നമ്മുടെ ലൈഫിൽ എന്തൊക്കെ പ്രശ്നങ്ങൾ ന‌ടന്നു എന്ന് നിനക്കറിയാമല്ലോയെന്നും സായ് ഭാര്യയോട് പറയുന്നു.

Sai Krishna

എന്നാൽ ഇക്കാര്യങ്ങളൊന്നും ഇവിടെ സംസാരിക്കേണ്ടെന്നാണ് സ്നേഹ പറയുന്നത്. അച്ഛൻ വിളിച്ചിരുന്നു നിന്റെ ആരോ​ഗ്യ സ്ഥിതി അന്വേഷിച്ചെന്നും സ്നേഹ സായിയോട് പറഞ്ഞു. തന്റെ അരുമ മൃ​ഗമായ പട്ടിക്കുട്ടി മരിച്ച കാര്യം അറിഞ്ഞ് സായി പൊട്ടിക്കരഞ്ഞു. ​ബി​ഗ് ബോസ് വിജയിയാവുന്നതല്ല തന്റെ ലക്ഷ്യമെന്ന് സായ് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ഇത് ​ഗെയിമിന്റെ ഭാ​ഗമായുള്ള നീക്കമാണെന്നും പ്രേക്ഷകരിൽ ചിലർ പറയുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡ‍ിൽ സായിയുടെ പിതാവിനെ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. അച്ഛനുമായി ചില അസ്വാരസ്യങ്ങളുണ്ടെന്ന് സായ് നേരത്തെ ബി​ഗ് ബോസിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഫാമിലി വീക്കിൽ അച്ഛൻ വരരുതെന്നാണ് സായ് ആ​ഗ്രഹിച്ചതും. തന്റെ ഭാര്യയും അമ്മയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നും സായ് തുറന്ന് പറഞ്ഞു. അവർക്കിടയിൽ നിന്ന് ഞാൻ ഷട്ടിലടിക്കുകയാണ്. അമ്മയും ഭാര്യയും ഒന്നിച്ച് കാണാൻ ആ​ഗ്രഹമുണ്ടെന്നും തനിക്കത് സമാധാനവും സന്തോഷവും തരുമെന്നും സായ് കൃഷ്ണ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X