'റോബിനും ഞാനും തമ്മിൽ നിരന്തരം മെസേജ് അയക്കാറുണ്ട്, ഭാവിയിൽ ഞാൻ പൊളിറ്റിക്സിൽ ഇറങ്ങും'; സായ് കൃഷ്ണ
ബിഗ് ബോസ് മലയാളം സീസണ്‍ ആറ് എട്ടാം വാരത്തിലെത്തി. ഓരോ ദിവസം പിന്നിടുന്തോറും സീസൺ ആറ് പ്രേക്ഷകരിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ഹൗസിൽ ഇപ്പോൾ പതിനേഴ് മത്സരാർത്ഥികളാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. ആറ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറിയശേഷം മത്സരം ഒട്ടാകെ മാറി മറിഞ്ഞു. ഈ സീസണിൽ ഹൗസിലേക്ക് കയറിയ വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരാളായിരുന്നു സീക്രട്ട് ഏജന്റ് എന്ന പേരിൽ പ്രശസ്തനായ സായ് കൃഷ്ണ.
പക്ഷെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് പ്രകടനം കാഴ്ചവെക്കാൻ സായിക്ക് ആയില്ല. എന്നിരുന്നാലും സായ് ഫിസിക്കൽ ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഇപ്പോഴിതാ മാസങ്ങൾക്ക് മുമ്പ് സായ് കൃഷ്ണ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്.

എന്തുകൊണ്ടാണ് താൻ ബിഗ് ബോസ് റിവ്യു ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ സായ് അഭിമുഖത്തിൽ വിവരിച്ചു. ഭാവിയിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ വരെ താൻ ഉദ്ദേശിക്കുന്നതായും സായ് കൃഷ്ണ പറയുന്നു... താരത്തിന്റെ വാക്കുകളിലേക്ക്... 'ബിഗ് ബോസ് വീഡിയോ ഇട്ട് തുടങ്ങിയപ്പോൾ നല്ല റവന്യു വന്ന് തുടങ്ങി. അങ്ങനെയാണ് ബിഗ് ബോസ് വീഡിയോകൾ ചെയ്ത് തുടങ്ങിയത്.'
'ഡോ.റോബിൻ വീഡിയോകൾ ചെയ്യുമ്പോഴും നല്ല വ്യൂസ് കിട്ടാറുണ്ട്. റോബിന്റെ ചില പ്രവൃത്തികളെ വിമർശിച്ചപ്പോൾ റോബിൻ ഫാൻസ് മുഴുവൻ എന്റെ നേരെ തിരിഞ്ഞിരുന്നു. അപ്പോൾ തോന്നി ഇത് നല്ല പരിപാടിയാണെന്ന്. പിന്നീട് നിരന്തരമായി റോബിന്റെ കണ്ടന്റുകൾ സ്ഥിരമായി ചെയ്ത് വ്യൂസുണ്ടാക്കി. റോബിനും ഞാനും നല്ല സൗഹൃദമുണ്ട്.'
'എപ്പോഴും പരസ്പരം മെസേജ് അയക്കാറുണ്ട്. റോബിന് ഞാൻ വഴിയും എന്നിലൂടെ റോബിനും ഫ്രീ പ്രമോഷനാണ് ആ സമയത്ത് കിട്ടിയിരുന്നത്. മല്ലു ട്രാവലർ, റോബിൻ, ആറാട്ട് അണ്ണൻ എന്നിവരായിരുന്നു എന്റെ പ്രധാന അരി. എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയേയും ഇഷ്ടമല്ല താൽപര്യവുമില്ല. പക്ഷെ ചില ലീഡേഴ്സിനേയും അവരുടെ സ്റ്റാന്റുകളെയും റെസ്പെക്ട് ചെയ്യുന്നയാളാണ് ഞാൻ.'
'രാഷ്ട്രീയത്തോട് ഒട്ടും താൽപര്യം എനിക്കില്ല. പക്ഷെ ഭാവിയിൽ ഞാൻ പൊളിറ്റിക്സിൽ ഇറങ്ങും. എന്റേതായ തോട്ട്സ് ആളുകൾ അറിയണമെന്ന ഭയങ്കര ആഗ്രഹം എനിക്കുണ്ട്. എനിക്ക് എന്റേതായ കുറച്ച് ഐഡിയാസുണ്ട്. റോഡ് ബ്ലോക്കാക്കി നടത്തുന്ന സമരം എനിക്ക് ഇഷ്ടമല്ല. അതിലെ ലോജിക്ക് എനിക്ക് മനസിലാകില്ല. അതുപോലെ ഫ്ളക്സുകൾ വെക്കുന്നതും ഇഷ്ടമല്ല.'

'അതുപോലെ സോഷ്യൽമീഡിയ നന്നായി കൈകാര്യം ചെയ്യുന്ന ഒരു പൊളിറ്റീഷ്യനില്ല. അങ്ങനെയാവണം നേതാക്കൾ. അങ്ങനെയെങ്കിൽ ആളുകളിലേക്ക് കാര്യങ്ങൾ എത്തും', എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. മലപ്പുറത്തുകാരനാണ് സായ് കൃഷ്‍ണൻ. ബിഡിഎസാണ് പഠിച്ചത്.
എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്ററാണ് താൻ ശരിക്കുമെന്നാണ് സായ് തന്നെ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ സായ് കൃഷ്ണൻ ഹൗസിൽ പവർ റൂം അംഗമാണ്. വരും ദിവസങ്ങളിൽ കുറച്ചുകൂടി ആക്ടീവായി കളിച്ചാൽ നിഷ്പ്രയാസം ആരാധകരെ നേടാൻ സായ് കൃഷ്ണന് സാധിക്കും.


Click it and Unblock the Notifications