സായിയെ ആശുപത്രിയിലേക്ക് മാറ്റി; പുറത്താകാൻ സാധ്യത; സായ് കരുതുന്നത് പുറത്ത് വലിയ പിന്തുണയെന്ന്

ബി​ഗ് ബോസ് ആറാം സീസണിൽ ഷോയ്ക്ക് തലവേദനയായത് മത്സരാർത്ഥികളുടെ ആരോ​ഗ്യ പ്രശ്നങ്ങളാണ്. ഒന്നിലേറെ മത്സരാർത്ഥികൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ വരികയും ചികിത്സ തേടേണ്ടിയും വന്നു. വൈൽഡ് കാർഡ് എൻട്രിയായെത്തിയ പൂജയ്ക്ക് ഷോയിൽ നിന്നും പുറത്തേക്ക് പോകേണ്ട സാഹചര്യവും ഉണ്ടായി. ഡിസ്കിന് പരിക്ക് പറ്റിയതോടെയാണ് പൂജ കൃഷ്ണ പുറത്തേക്ക് പോയത്. റെസ്മിൻ, ജാസ്മിൻ എന്നിവർക്ക് പനിയും ബാധിച്ചിരുന്നു. ഇപ്പോഴിതാ സായ് കൃഷ്ണയ്ക്കാണ് ബി​ഗ് ബോസ് വീട്ടിൽ ആരോ​ഗ്യ പ്രശ്നങ്ങൾ വന്നത്.

തനിക്ക് നടുവേദനയുണ്ടെന്ന് സായ് പറഞ്ഞതോ‌ടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നടുവേദനയാണെന്ന് അറിയിച്ചതോടെ സായിയെ കൺഫഷൻ റൂമിലേക്ക് വിളിച്ചു. തനിക്ക് കടുത്ത വേദന വന്നാലേ ആശുപത്രിയിൽ പോകൂ എന്ന് സായ് പറഞ്ഞിരുന്നു. വേദന തുടങ്ങിയിട്ടുണ്ട് ആ സമയത്ത് ടാസ്ക് ചെയ്യാൻ പറ്റുമോ എന്നറിയില്ലെന്നും പറഞ്ഞു. ഡോക്ടറോട് സംസാരിച്ചിട്ടുണ്ട്. വിശ്രമിച്ചോളൂ, വിശ്രമം ആവശ്യമാണെന്ന് ബി​ഗ് ബോസ് നിർദ്ദേശിച്ചു.

Sai Krishna

ഒടുവിൽ വേദന കലശലായതോടെ ചെക്കപ്പിന് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. ഷോയിൽ നിന്ന് പുറത്താകുമോ എന്ന് ഇതുവരെയും വ്യക്തമല്ല. ഞാൻ ഇവിടെ വെറുതെ ഇരുന്നാലും തന്റെ പിള്ളേരുടെ സപ്പോർട്ട് പുറത്ത് നിന്ന് കിട്ടുമെന്ന് കൺഫഷൻ റൂമിൽ നിന്ന് പുറത്ത് വന്ന ശേഷം സായ് പറയുന്നുണ്ട്. എന്നാൽ പുറത്തെ സാഹചര്യം മറിച്ചാണ്. യൂട്യൂബിൽ എല്ലാ കാര്യത്തിലും ശക്തമായ അഭിപ്രായം പറയുന്ന ഇദ്ദേഹം പക്ഷെ ബി​ഗ് ബോസ് വീട്ടിൽ പലപ്പോഴും മൗനത്തിലാണ്.

ഇത് സോഷ്യൽ മീഡിയയിൽ ട്രോളാകുന്നുണ്ട്. തന്റെ ​ഗെയിം നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് സായ് കരുതുന്നതെന്ന് സായിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. കുറച്ച് ദിവസങ്ങൾ ചികിത്സയ്ക്കായി മാറി നിന്നാൽ ഒരുപക്ഷെ സായ് പുറത്തേക്ക് പോയേക്കാം. വൈൽഡ് കാർഡ് എൻട്രിയായെത്തിയ സായിക്ക് ഇതുവരെയും കാര്യമായി സാന്നിധ്യം ബി​ഗ് ബോസ് വീട്ടിൽ അറിയിക്കാനായിട്ടില്ല.

Sai Krishna

മറ്റ് മത്സരാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ സായ് വളരെ പിറകിലുമാണ്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു സായ്. സ്ഥിരമായി ബി​ഗ് ബോസ് എപ്പിസോഡുകൾ നേരത്തെ ഇദ്ദേഹം റിവ്യൂ ചെയ്തിട്ടുണ്ട്. പല മത്സരാർത്ഥികളുടെയും ​ഗെയിമിനെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. എന്നാൽ ആ വിമർശനത്തിന്റെ അത്രയും സ്വന്തം ​ഗെയിമിൽ സായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു.

വൈൽഡ് കാർഡ് എൻട്രിയായെത്തിയ ശേഷം സായ് ആദ്യം ചെയ്തത് പുറത്ത് നടക്കുന്ന കാര്യങ്ങൾ ജാസ്മിനെ അറിയിക്കുകയാണ്. ഇത് തുടക്കത്തിൽ ജന തന്നെ പ്രേക്ഷകരുടെ വിമർശനത്തിന് ഇടയാക്കി. സായിയുടേത് മൈൻഡ് ​ഗെയിം ആണെന്ന് അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ വീട്ടിലെത്തി ഇത്രയും ദിവസമായിട്ടും സാന്നിധ്യമറിയിക്കാനാകാതെ ഒതുങ്ങിയത് മൈൻഡ് ​ഗെയിം അല്ലെന്ന് വിമർശകർ പറയുന്നു.

വൈൽഡ്കാർഡിലൂ‌ടെ വന്നവരിൽ പൂജയും സിബിനും അഭിഷേക് ജയ്ദീപും ഇതിനകം പുറത്തേക്ക് പോയി. നന്ദന, അഭിഷേക് ശ്രീകുമാർ, സായ് എന്നിവരാാണ് ബാക്കിയുള്ള വൈൽഡ് കാർഡ് മത്സരാർത്ഥികൾ. അഭിഷേക് ശ്രീകുമാറിന് നേരെയും സായിക്ക് നേരെ വരുന്ന അതേ വിമർശനങ്ങൾ വരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X