ഹെല്‍ത്ത് കുറച്ച് വീക്ക് ആണ്, വിശ്രമം വേണം; ഇനിയും ഗെയിമുള്ളതല്ലേ; സായിയുടെ വിവരങ്ങളുമായി ഭാര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായി മുന്നോട്ട് പോകുമ്പോഴും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ തളര്‍ത്തിയത് അവരുടെ ആരോഗ്യ പ്രശ്‌നങ്ങളാണ്. പൂജ കൃഷ്ണ അടക്കമുള്ള മത്സരാര്‍ത്ഥികള്‍ ആരോഗ്യ പ്രശ്‌നം നേരിട്ടു. പൂജയ്ക്ക് ഡിസ്‌കിന്റെ പ്രശ്‌നം കാരണം പുറത്തു പോകേണ്ടി വന്നു. മാനസികമായി ആരോഗ്യം മോശാവസ്ഥയിലായപ്പോള്‍ സിബിനും ഗബ്രിയും ഡോക്ടറുടെ സഹായം തേടിയിരുന്നു.

ജാസ്മിനും റെസ്മിനും പനി ബാധിച്ച് കുറച്ച് ദിവസങ്ങള്‍ കിടപ്പിലായിരുന്നു. ഇതിന് പിന്നാലെയാണ് സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയും നടുവേദനയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. നടുവേദനയാണെന്ന് സായ് കൃഷ്ണ ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സായിയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

sai krishna

താന്‍ കലശലായ വേദനയുണ്ടെങ്കിലേ സാധാരണ ഗതിയില്‍ ആശുപത്രിയില്‍ പോകാറുള്ളു. ഇപ്പോള്‍ തനിക്ക് വേദനയുണ്ട്. വേദനയുള്ളപ്പോള്‍ ആ സമയത്ത് ടാസ്‌ക് ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല എന്നും സായ് കൃഷ്ണ ബിഗ് ബോസിനോട് അറിയിച്ചിരുന്നു. ഡോക്ടറോട് സംസാരിച്ചിട്ടുണ്ടെന്നും വിശ്രമം ആവശ്യമായതിനാല്‍ തന്നെ വിശ്രമിച്ചോളൂ എന്നും ബിഗ് ബോസ് സായ് കൃഷ്ണയോട് പറഞ്ഞിരുന്നു.

എന്നാല്‍ സായിക്ക് വേദന അധികമായതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ സായിയുടെ ഭാര്യ സ്‌നേഹ സായിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സായിക്ക് കുഴപ്പമൊന്നുമില്ല. റെസ്റ്റ് എടുത്താല്‍ മാറുമെന്നാണ് ഭാര്യ സ്‌നേഹ പറയുന്നത്.

നടുവേദനയായതുകൊണ്ട് തന്നെ ഷോയില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിന് കുഴപ്പമുണ്ടാവില്ലെന്നാണ് സ്‌നേഹയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. വിശ്രമം ആവശ്യമാണെന്നും വിശ്രമിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് സ്‌നേഹ അറിയിക്കുന്നത്.

സായിയുടെ ആരോഗ്യം കുറച്ച് വീക്ക് ആണ്. കാരണം മൂന്ന് ദിവസം മുമ്പത്തെ ടാസ്‌കിന് ശേഷമാണ് വേദന വന്ന് തുടങ്ങിയത്. ഹിപ്പിന്റെ അതായത് അരഭാഗത്താണ് വേദന. ആ ടാസ്‌കില്‍ കുറച്ച് ഓടിയിട്ടൊക്കെ ചെയ്യേണ്ടതാണ്. പാവ ടാസ്‌കിലൊക്കെ ഓടിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ വേദന വന്നിട്ടുള്ളതെന്ന് സ്‌നേഹ അറിയിക്കുന്നു.

സായിയുടെ ആരോഗ്യം സംബന്ധിച്ച് കുറേ പേര്‍ എനിക്ക് മെസേജയക്കുകയും വിളിച്ച് ചോദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. സായിക്ക് ഇടയ്ക്ക് ഇടയ്ക്ക് വേദന ഉണ്ടാകുന്നതാണ്. പിന്നെ ഇന്ന് ലൈവില്‍ പറഞ്ഞതുപോലെ ഇടയ്ക്ക് നല്ല പെയിന്‍ വരുമ്പോഴേ ആശുപത്രിയില്‍ പോയി കാണിക്കാറുള്ളു.

sai krishna

ഇന്നത്തെ ബിഗ്‌ബോസില്‍ പറയുന്നുണ്ടായിരുന്നു. തനിക്ക് ഇരിക്കാനൊന്നും വയ്യ. നല്ല പെയിന്‍ ഉണ്ടെന്ന്. സായി ഓക്കെയാണ്. ബിഗ് ബോസ് ടീമുമായി കോണ്‍ടാക്ട് ചെയ്യുന്നുണ്ട്. സായിയുടെ ഹെല്‍ത്ത് എല്ലാം ഓക്കെയാണ്. കുഴപ്പമൊന്നുമില്ല എന്ന് പറയുന്നുണ്ട്. മെസേജ് അയച്ച എല്ലാരോടും നന്ദിയുണ്ട്. സായിക്ക് ഇതുവരെ എന്തായാലും ഒരു കുഴപ്പവുമില്ല.

വേദനയുള്ളതുകൊണ്ട് റെസ്റ്റ് എടുക്കണം. ഡോക്‌ടേഴ്‌സിനെ കാണിച്ചു എന്നാണ് അറിഞ്ഞത്. ആശുപത്രിയില്‍ പോയത് നമ്മള്‍ ഇന്ന് കണ്ടല്ലോ. വേറെ കുഴപ്പമൊന്നുമില്ല. പിന്നെ ഇനി ബിഗ് ബോസില്‍ വരാന്‍ പോകുന്നതെല്ലാം ഫിസിക്കല്‍ ടാസ്‌കുകളാണ്. ഒരു പ്രോപര്‍ റെസ്റ്റ് കിട്ടിയാല്‍ സായിക്ക് അത് തിരിച്ച് വരാനുള്ളതേ ഉള്ളു. എല്ലാവരും പ്രാര്‍ത്ഥിക്കുക. എന്തെങ്കിലും അപ്‌ഡേറ്റുകള്‍ ഉണ്ടെങ്കില്‍ അറിയിക്കുമെന്നും സ്‌നേഹ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X