'ദയവ് ചെയ്ത് നീ ജിന്റോയുടെ വാക്ക് കേൾക്കരുത്... നമ്പരുത്... ഷോ മാത്രമാണ് അയാളുടെ ലക്ഷ്യം'; റിഷിയോട് സായ്!
ബിഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോൾ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾ ആരംഭിച്ച് കഴിഞ്ഞു. പത്ത് പേരാണിപ്പോൾ ഹൗസിൽ അവശേഷിക്കുന്നത്. ടാസ്ക്കുകൾ പൂർത്തിയാകുമ്പോൾ ഒരാൾക്ക് നോമിനേഷനിൽ ഉൾപ്പെടാതെ നേരിട്ട് ഫിനാലെ വീക്കിലേക്ക് കടക്കാനുള്ള അവസരം ലഭിക്കും. ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.
അവയിൽ നിന്നെല്ലാമായി ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്. രണ്ടാം സ്ഥാനത്തുള്ളത് സായ് കൃഷ്ണനാണ്. ഹൗസിൽ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് അഭിപ്രായം പറയാൻ നിൽക്കാറില്ലെങ്കിലും ടാസ്ക്ക് വന്നാൽ പുലിയായി മാറുന്ന രണ്ട് മത്സരാർത്ഥികളാണ് അഭിഷേക് ശ്രീകുമാറും സായ് കൃഷ്ണനും.

ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ടാസ്ക്ക് ഗോൾഡൻ റാബിറ്റായിരുന്നു. തമിഴ് ബിഗ് ബോസിൽ അടക്കം ഏറെ ആരാധകരുള്ള ടാസ്ക്കാണ് ഗോൾഡൺ റാബിറ്റ്. ഗാർഡൻ ഏരിയയിൽ പത്ത് കളങ്ങളും അതിന്റെ ഉള്ളിൽ ഓരോ ഗോൾഡൻ റാബിറ്റും ഇവയ്ക്ക് പുറകിലായി നിരവധി കട്ടകളും മേൽക്കൂരയും എതിർ ദിശയിൽ പത്ത് പ്ലാറ്റ് ഫോമുകളും ഇവയ്ക്ക് മധ്യത്തിലായി ഒരു കളവും ഉണ്ടായിരിക്കും.
ആദ്യത്തെ ബസർ അടിക്കുമ്പോൾ ഓരോരുത്തരും ഗോൾഡൻ റാബിറ്റിന് ചുറ്റും കട്ടകളും മേൽക്കൂരയും ഉപയോഗിച്ച് കൂട് നിർമ്മിക്കണം. ശേഷം ക്യാപ്റ്റൻ ചിത്രങ്ങൾ അടങ്ങിയ കാർഡുകൾ ഷഫിൾ ചെയ്ത് ഏതെങ്കിലും മൂന്ന് വ്യക്തികളെ കൊണ്ട് ഓരോ കാർഡുകൾ എടുപ്പിക്കണം. തെരഞ്ഞെടുത്ത മൂന്ന് കാർഡുകളിൽ ആരുടെ ഫോട്ടോകളാണോ ഉള്ളത് അവരാകും ആദ്യ റൗണ്ടിൽ മത്സരിക്കുക.
ബസർ അടിക്കുമ്പോൾ തെരഞ്ഞെടുത്ത മൂന്ന് പേർ അവർ നിർമിച്ച കൂട് ഒഴികെയുള്ള കൂടുകൾ പൊളിച്ച് നൽകിയിരിക്കുന്ന സമയത്ത് ഉള്ളിൽ നടുവിലെ കളത്തിൽ കൊണ്ട് വെച്ച് മുയലിനെ എടുക്കാൻ ശ്രമിക്കുക എന്നതാണ് ടാസ്ക്. വാശിയേറിയ മത്സരമാണ് നടന്നതെങ്കിലും അഭിഷേക്, സായ് കൃഷ്ണൻ, ജാസ്മിൻ, അർജുൻ, സിജോ തുടങ്ങി കുറച്ച് പേർക്ക് അല്ലാതെ മറ്റാർക്കും ഗെയിം കൃത്യമായി മനസിലായിരുന്നില്ല.
അതുകൊണ്ട് തന്നെ ടാസ്ക്ക് തുടങ്ങി വൈകാതെ തന്നെ നോറ, ജിന്റോ, റിഷി, നന്ദന തുടങ്ങിയവർ പുറത്തായി. അവസാനം വരെ സർവൈവ് ചെയ്ത് വിജയിച്ചത് അഭിഷേകും സായ് കൃഷ്ണനുമാണ്. ഈ ഗെയിമിനുശേഷം സായിയും റിഷിയും തമ്മിൽ നടന്നൊരു സംഭാഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരിക്കലും ജിന്റോയെ വിശ്വസിക്കരുതെന്നാണ് റിഷിയോട് സായ് പറഞ്ഞത്.

ഞാൻ റിഷിയോട് പലവട്ടം പറഞ്ഞിട്ടുണ്ട്. നീ നന്നായി കളിക്കുന്നുണ്ട് കിടിലനായി കളിക്കുന്നുണ്ട്. പക്ഷെ ഒരിത്തിരി ചിന്തിച്ചിട്ട് വേണം ഒരോന്നും ചെയ്യാനെന്ന്. നിനക്ക് ചിന്ത തോന്നിയില്ലെങ്കിൽ അഭിയൊക്കെ ചിന്തിക്കുന്നുണ്ടല്ലോ... പക്ഷെ ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്. ദയവ് ചെയ്ത് നീ ജിന്റോയുടെ വാക്ക് കേൾക്കരുത്... നമ്പരുത്... വെച്ച് കുത്തും.
ജാസ്മിന് ഗെയിം മനസിലായിട്ടുണ്ടെന്ന് എനിക്ക് അറിയാം. ഒരാളെ നമ്മൾ ഒപ്പം കളിക്കാൻ കൂട്ടുമ്പോൾ അയാളുടെ ഇന്റഷൻ എന്താണെന്ന് നമ്മൾ നോക്കണം. ഇതാണെങ്കിൽ ഗെയിം ജിന്റോയ്ക്ക് മനസിലായിട്ടില്ല... കൺഫ്യൂസ്ഡാണ്. മാത്രമല്ല അയാൾക്ക് എന്റ് ഓഫ് ദി ഡെ ഷോ മതി.
അതുണ്ടെങ്കിൽ തന്നെ അയാൾ ഹാപ്പിയാണ് എന്നാണ് ജിന്റോയെ കുറിച്ച് സായ് കൃഷ്ണൻ റിഷിയോട് പറഞ്ഞത്. സായിയുടെ ഉപദേശം കേട്ടതോടെ ഇനിയെല്ലാം ചിന്തിച്ച് ചെയ്യാമെന്നായിരുന്നു റിഷിയുടെ മറുപടി. തനിക്ക് ഗെയിം മനസിലായില്ലെന്ന് ജിന്റോ ഗോൾഡൻ റാബിറ്റ് ഗെയിം അവസാനിച്ചപ്പോൾ പറഞ്ഞിരുന്നു.


Click it and Unblock the Notifications