'ഞങ്ങളുടെ കോമ്പോ കണ്ട് കാർക്കിച്ച് തുപ്പി, നന്ദുവിന് എന്ത് ചെയ്ത് കൊടുക്കുമെന്ന് റിവീൽ ചെയ്യേണ്ട കാര്യമില്ല'
ഈ സീസണിൽ ഹൗസിലേക്ക് എത്തിയ വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു മലപ്പുറം സ്വദേശിയും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണൻ. എല്ലാ വിഷയങ്ങളിലും ഇടപെട്ട് തന്റേതായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ള സായ് ഹൗസിൽ എത്തിയാൽ മത്സരാർത്ഥികളുടെ ഗെയിമിനെ മാറ്റി മറിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. പക്ഷെ സീക്രട്ട് ഏജന്റിനെയല്ല സായ് കൃഷ്ണനെയാണ് ബിഗ് ബോസ് വീട്ടിൽ പ്രേക്ഷകർ കണ്ടത്.
അതുകൊണ്ട് തന്നെ പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും സായ് കൃഷ്ണൻ പിന്നിലായിരുന്നു. ഹൗസിൽ രണ്ട് മാസത്തോളം നിന്ന സായ് കഴിഞ്ഞ ദിവസമാണ് ഷോയിൽ നിന്നും പുറത്തായത്. കാരണം പണപ്പെട്ടി ടാസ്ക്കിന്റെ ഭാഗമായി മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഹൗസിൽ സ്ഥാപിച്ച അഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടി സായിയാണ് എടുത്തത്.

അതേസമയം സായ് പണപ്പെട്ടി എടുത്തപ്പോൾ മുതൽ അത് നന്ദനയ്ക്ക് വീട് വെക്കാൻ കൊടുക്കുമായിരിക്കുമെന്ന സംശയം പ്രേക്ഷകർക്കിടയിലുണ്ടായിരുന്നു. കാരണം ഒരു വീട് സ്വന്തമായി ഉണ്ടാക്കാനുള്ള പണത്തിനായാണ് ഹൗസിലേക്ക് താൻ എത്തിയതെന്ന് പലപ്പോഴായി നന്ദന പറയാറുണ്ടായിരുന്നു. പണപ്പെട്ടി വരുമ്പോൾ അത് എടുക്കാനുള്ള പ്ലാനും നന്ദനയ്ക്കുണ്ടായിരുന്നു. എന്നാൽ പണപ്പെട്ടി ടാസ്ക്കിന് മുമ്പ് നന്ദന പുറത്തായി.
മാത്രമല്ല നന്ദനയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി താൻ കൂടെ നിൽക്കുമെന്ന് സായ് ഹൗസിൽ വെച്ച് തന്നെ വാക്കും നൽകിയിരുന്നു. ഇപ്പോഴിതാ പണപ്പെട്ടി നന്ദനയ്ക്കാണോയെന്ന ചോദ്യത്തിനുള്ള മറുപടി നൽകിയിരിക്കുകയാണ് സായ് പുതിയ വീഡിയോയിൽ.
ഞാൻ എന്റെ പെങ്ങൾക്ക് എന്ത് ചെയ്ത് കൊടുക്കുമെന്നത് പുറത്ത് ആരോടും റിവീൽ ചെയ്യേണ്ട കാര്യം എനിക്കില്ലെന്നാണ് സായ് മറുപടിയായി പറഞ്ഞത്. ബാംഗ്ലൂർ ഡെയ്സൊക്കെ കണ്ട് കയ്യടിച്ചവർ എന്റെയും സിജോയുടെയും നന്ദനയുടെയും കോമ്പോ കണ്ട് കാർക്കിച്ച് തുപ്പി. മണി ബോക്സ് എടുക്കാമെന്ന തീരുമാനം ഒറ്റ നിമിഷം കൊണ്ട് എന്റെ തലയിൽ വന്നത് അല്ല. ആ ടോക്ക് രണ്ടാഴ്ചയായി അവിടെ നടക്കുന്നുണ്ടായിരുന്നു.
അതിന്റെ ഭാഗമയാണ് ആ പെട്ടി ഞാൻ എടുത്തത്. പലരും പറയുന്നുണ്ട് നന്ദനയ്ക്ക് ഒരു വീട് പദ്ധതി എന്നൊക്കെ. നന്ദനയ്ക്ക് ഒരു വീട് എന്ന പദ്ധതിയുടെ ആവശ്യമൊന്നുമില്ല. വെറും 23 വയസിൽ നന്ദന അച്ചീവ് ചെയ്ത കാര്യങ്ങൾ പലരും ഇപ്പോഴും അച്ചീവ് ചെയ്യാത്ത കാര്യങ്ങളാണ്. അത്രയ്ക്കും ആ കുട്ടി ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ നന്ദനയ്ക്ക് വീട് എന്നതിനായി പ്രത്യേകിച്ച് ഒരു പദ്ധതിയുടെ ആവശ്യമൊന്നുമില്ല. ഹൗസിൽ ഞാൻ ഹാഫ് പാരലൈസ്ഡ് തന്നെയായിരുന്നു. അതിൽ നിന്നും കയറി വരാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് നന്ദനയും സിജോയുമെല്ലാമാണ്. അതിൽ നന്ദനയാണ് കൂടുതൽ. അങ്ങനൊരാളെ ലൈഫ് മുഴുവൻ ഞാൻ ഒപ്പം കൂട്ടും.
നന്ദന എനിക്ക് എന്റെ സഹോദരിയാണ്. ഞാൻ എന്റെ പെങ്ങൾക്ക് എന്ത് ചെയ്ത് കൊടുക്കുമെന്നത് പുറത്ത് ആരോടും റിവീൽ ചെയ്യേണ്ട കാര്യം എനിക്കില്ല. എനിക്ക് ചെയ്യാൻ കഴിയുന്നത് നന്ദനയ്ക്ക് ഞാൻ ചെയ്ത് കൊടുക്കുമെന്നാണ് സായ് കൃഷ്ണൻ പറഞ്ഞത്. സായിയെ സ്വീകരിക്കാൻ നന്ദനയും എയർപോട്ടിൽ വന്നിരുന്നു. തൃശൂർ സ്വദേശിനിയാണ് നന്ദന. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും നന്ദന ചെയ്യുന്നുണ്ട്.
സായിയുടെ കുടുംബവുമായും അടുത്ത ബന്ധമിപ്പോൾ നന്ദനയ്ക്കുണ്ട്. അതേസമയം നന്ദന-സിജോ-സായ് ഗ്യാങ്ങിലെ സിജോ മാത്രമാണിപ്പോൾ ഹൗസിലുള്ളത്. പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ സിജോയും മുന്നിലാണ്. സായ് കൂടി പോയശേഷം ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത് എട്ട് മത്സരാർത്ഥികളാണ്.


Click it and Unblock the Notifications