'എന്റെ അച്ഛനും അമ്മയ്ക്കും വിളിച്ചതിന് ഉണ്ണി മാപ്പ് പറഞ്ഞിട്ടില്ല... ആ പ്രശ്നം സോൾവ് ചെയ്യാനും താൽപര്യമില്ല'

ബി​ഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡായി എൻട്രി നടത്തിയശേഷം യൂട്യൂബർ സീക്രട്ട് ഏജന്റ് എന്നതിലുപരി ഒരു സെലിബ്രിറ്റി കൂടിയായി മാറിയിരിക്കുകയാണ് സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണൻ. ഉണ്ണി മുകുന്ദനുമായി സിനിമ റിവ്യുവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുന്നതിന് മുമ്പ് വരെ സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് മാത്രമെ സായ് കൃഷ്ണനെ അറിയുമായിരുന്നുള്ളു.

മാളികപ്പുറം സിനിമയെ പറ്റി നെഗറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയതിന് യുട്യൂബറായഅ സായ് കൃഷ്ണനെ ഫോൺ വിളിച്ച് തെറി പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ ചെയ്തത്. അടുത്തിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ സംസാരിച്ചിരുന്നു. അയാൾ അന്ന് പറഞ്ഞത് വീഡിയോ ചെയ്യുന്നത് അരി മേടിക്കാനാണെന്നാണ്. ഉണ്ണിയെ കേരളത്തിലെ സമൂഹം ഇഷ്ടപ്പെടാത്ത അവസ്ഥയിലേക്ക് എത്തിക്കുക.

Bigg Boss  unni mukundan

അവസാനം സിനിമയിൽ നിന്ന് ഔട്ടാകും എന്നതൊക്കെയാണ് ചിലരുടെ ലക്ഷ്യം എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഈ വീഡിയോ ഭാ​ഗം മൈൽസ്റ്റോൺ മേക്കേഴ്സ് നൽകിയ അഭിമുഖത്തിനിടെ അവതാരകൻ കാണിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു സായ് കൃഷ്ണൻ. ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നം സെറ്റിൽ ചെയ്യാൻ താൽപര്യമില്ലെന്നാണ് സായ് കൃഷ്ണൻ പ്രതികരിച്ച് പറഞ്ഞത്. ഉണ്ണി മുകുന്ദൻ രാജ്യത്തെ കുറിച്ച് പ്രൈൗഡായിട്ടുള്ള വ്യക്തിയാണ്.

അല്ലാതെ ബിജെപി അനുഭവിയായി തോന്നിയിട്ടില്ല. ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നം സോൾവായിയെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അത് സോൾവ് ചെയ്യാനും താൽപര്യമില്ല. പത്രസമ്മേളനം നടത്തിയപ്പോൾ എല്ലാം വളച്ചൊടിച്ചാണ് അന്ന് ആ വ്യക്തി സംസാരിച്ചത്. ഞാൻ ചെയ്യാത്തതും പറയാത്തതുമായ കാര്യത്തിന് എന്റെ അച്ഛനും അമ്മയ്ക്കും വിളിച്ചു. അത് സെറ്റിലാക്കാൻ ഒരു താൽപര്യവുമില്ല.

ഞാൻ‌ അങ്ങോട്ട് ഫോൺ വിളിച്ചിട്ടില്ല. എന്റെ അച്ഛനും അമ്മയ്ക്കും വിളിച്ചതിന് ഉണ്ണി മാപ്പ് പറഞ്ഞിട്ടില്ല. എന്നാൽ അതിന്റെ പേരിൽ പിന്നീട് ഉണ്ണി മുകുന്ദനെ ഞാൻ വലിച്ച് കീറിയിട്ടില്ലെന്നാണ് സായ് കൃഷ്ണൻ പറഞ്ഞത്. ഉണ്ണി മുകുന്ദൻ തന്നെ തെറിവിളിക്കുന്ന ഫോൺ സംഭാഷണം സായ് കൃഷ്ണൻ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിട്ടത് അന്ന് വൈറലായിരുന്നു.

ശേഷം ​ബി​ഗ് ബോസിലെ തന്റെ സഹമത്സരാർത്ഥികളെ കുറിച്ചും സായ് ക‍ൃഷ്ണൻ സംസാരിച്ചു. അപ്സര പുറത്തായപ്പോൾ ഞങ്ങൾക്ക് ഷോക്കായി. ഞങ്ങൾ നോറ പുറത്താകുമെന്നൊക്കെയാണ് കരുതിയത്. അഭിഷേക് പറഞ്ഞിരുന്നു അപ്സര പോകാൻ സാധ്യതയുണ്ടെന്ന്. ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞതോടെ മത്സരാർത്ഥികൾ എല്ലാം ​ഗെയിം നിർത്തി ഫ്രണ്ട്ഷിപ്പ് മൈന്റിലാണ്.‍ ജിന്റോ വളരെ കണ്ണിങ്ങാണ്.

Bigg Boss  unni mukundan

ഞാൻ അടക്കം ഹൗസിലെ പലരും ഷു​ഗർ‌ കോട്ട് ചെയ്താണ് സംസാരിച്ചിട്ടുള്ളത്. ഞാനും ജാസ്മിനും പല ​ഗെയിമിലും ടീം ആയിരുന്നു. സിജോ എടുത്ത് റിസ്ക്ക് ഞാൻ എടുക്കില്ല. കാരണം അവൻ ​ഗെയിം കളിക്കുമ്പോഴെല്ലാം വായിൽ പ്ലേറ്റുണ്ട്. പോരാത്തതിന് ചോരയും മറ്റും സ്ട്രെയിൻ ചെയ്യുമ്പോൾ വായിൽ നിന്നും വരും. പക്ഷെ അവൻ അത് ആരെയും കാണിച്ചിട്ടില്ല. അർജുൻ, അഭിഷേക്, ജാസ്മിൻ എന്നിവരായിരിക്കും ടോപ്പ് ത്രീ എന്നാണ് സായ് കൃഷ്ണൻ പറഞ്ഞത്.

അച്ഛനുമായുള്ള അടുപ്പം സായിക്ക് തിരിച്ച് കിട്ടിയത് ഷോയിൽ വെച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയപ്പോഴാണ്. ഹൗസിൽ നിന്ന് ഇറങ്ങിയശേഷം അച്ഛനെ വിളിച്ചിരുന്നുവെന്നും പുതിയ അഭിമുഖത്തിൽ സായ് പറഞ്ഞു. ഹൗസിൽ നിന്ന് ഇറങ്ങിയശേഷം അച്ഛനെ വിളിച്ചിരുന്നു. ഞാൻ അച്ഛായെന്ന് വിളിക്കുന്നത് കേൾക്കുന്നത് തന്നെ അദ്ദേഹത്തിന് വലിയ സന്തോഷമാണ്.

പിന്നെ പലരും ഇപ്പോൾ അദ്ദേഹത്തിന്റെ സെൽഫി എടുക്കുന്നുണ്ട്. ഷോയിൽ ഞാൻ പോകും മുമ്പ് അച്ഛൻ മേജർ സർജറിക്ക് വിധേയനായപ്പോൾ ഞാൻ തിരി‍ഞ്ഞ് നോക്കിയിട്ടില്ല. ആവശ്യമുള്ള പൈസ അയച്ചുകൊടുക്കും അത്രയൊക്കയെ ഉണ്ടായിരുന്നുള്ളുവെന്നും സായ് പറയുന്നു.

Read more about: bigg boss unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X