'കുറച്ചൊന്ന് ക്ഷമിക്കാമായിരുന്നു... ആക്രാന്തം കൂടിപ്പോയി'; പെങ്ങളൂട്ടിക്കായി അഞ്ച് ലക്ഷം എടുത്ത് സായ് ഇറങ്ങി?

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ രണ്ടാഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. ഹൗസിലെ മത്സരാർത്ഥികളുടെ എണ്ണം ഇരുപത്തിയഞ്ചിൽ നിന്നും ഒമ്പതായി കുറഞ്ഞു. പതിമൂന്നാം ആഴ്ച അവസാനിക്കുമ്പോഴും ഒന്നോ രണ്ടോ പേർ കൂടി പുറത്ത് പോകും. ടിക്കറ്റ് ടു ഫിനാലെ കളിച്ച് ജയിച്ചതിനാൽ അഭിഷേകിന് നേരിട്ട് ഫിനാലെ വീക്കിലേക്ക് കടക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വിധി എന്താണെന്ന് കണ്ട് തന്നെ അറിയണം. അതേസമയം ഓരോ സീസണിലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ടാസ്ക്കാണ് പണപ്പെട്ടി ടാസ്ക്ക്.

ഈ സീസണിലെ പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി സിഐഡി രാംദാസായി മോഹൻലാലാണ് ടാസ്ക്ക് മത്സരാർത്ഥികൾക്ക് വിവരിച്ചത്. വീഡിയോ വാളിൽ പ്രത്യക്ഷപ്പെട്ടാണ് ടാസ്ക്കിനെ കുറിച്ച് സിഐഡി രാംദാസ് വിവരിച്ചത്. താൻ വെക്കുന്ന മണി ബോക്സ് തൊട്ടാൽ പിന്നെ അയാൾ അത് എടുക്കണമെന്നും എടുത്താൽ പുറത്ത് പോകണമെന്നുമാണ് മോഹൻലാൽ പറ‍ഞ്ഞത്.

Sai Krishnan

സമയമുണ്ട് ചിന്തിക്കാനെന്നും ആലോചിച്ച് മാത്രം തീരുമാനം എടുക്കാനും ഉപദേശിച്ചാണ് മോഹൻലാൽ പോയത്. തുടർന്ന് ബി​ഗ് ബോസ് ടീം അഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടി ലിവിങ് റൂമിൽ ഒരു പ്രത്യേക ടേബിളിൽ വെച്ചു. മറ്റൊരു ടാസ്ക്ക് നടക്കുന്നതിനിടെയാണ് പണപ്പെട്ടി ടാസ്ക്കും ബി​ഗ് ബോസ് നടത്തിയത്. എന്നാൽ ണപ്പെട്ടി ടാസ്ക്ക് തുടങ്ങി വൈകാതെ തന്നെ അഞ്ച് ലക്ഷവുമെടുത്ത് സായ് കൃഷ്ണൻ പടിയിറങ്ങി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഹൗസിൽ പണപ്പെട്ടി ടാസ്ക്കിനായി ഏറ്റവും കൂടുതൽ കാത്തിരുന്നതും ചർച്ച ചെയ്തതുമായ ഒരാൾ സായ് കൃഷ്ണൻ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സായ് പണപ്പെട്ടി എടുക്കുമെന്നത് പ്രേക്ഷകരും നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പ്രവചനം അങ്ങനെ ഫലിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നന്ദന പുറത്തായില്ലായിരുന്നുവെങ്കിൽ നന്ദനയാകും പണപ്പെട്ടി എടുക്കുക.

അതിനായി നന്ദനയെ ഏറ്റവും കൂടുതൽ ഉപദേശിച്ചിരുന്ന ഒരാളും നന്ദനയാണ്. കാരണം തനിക്ക് ഒരു വീടില്ലെന്നും വീട് വെക്കാൻ പണം കണ്ടെത്താനാണ് താൻ ബി​ഗ് ബോസിൽ വന്നതെന്നും നിരന്തരം നന്ദന പറയാറുണ്ടായിരുന്നു. എന്നാൽ പണപ്പെട്ടി ടാസ്ക്കിന് മുമ്പ് നന്ദന പുറത്തായി. നന്ദന പോകും മുമ്പ് വീടെന്ന സ്വപ്നത്തിന് താൻ ഒപ്പം നിൽക്കുമെന്ന് സായ് നന്ദനയ്ക്ക് വാക്ക് നൽകിയിരുന്നു. അതിന്റെ ഭാ​ഗമായിട്ടാകാം അഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടി എടുത്ത് സായ് ബി​ഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയത്.

എന്നാൽ സായിക്ക് കുറച്ച് ആവേശം കൂടിപ്പോയി എന്നാണ് പ്രേക്ഷകരുടെ പക്ഷം. കാരണം അ‍ഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടിയിലാണ് തുടങ്ങിയത് എന്നതുകൊണ്ട് തന്നെ 15 ലക്ഷം വരെ ബി​ഗ് ബോസ് വെച്ചേക്കും. അതിനായി കുറച്ച് ക്ഷമിച്ച് നിൽക്കാമായിരുന്നു സായിക്ക് എന്നാണ് ബിബി പ്രേക്ഷകർ കുറിക്കുന്നത്.

Sai Krishnan

കുറച്ചൊന്ന് ക്ഷമിക്കാമായിരുന്നു... ആക്രാന്തം കൂടിപ്പോയി, നന്ദനക്കുവേണ്ടി സായി എടുക്കുമെന്ന് വിചാരിച്ചിരുന്നു... സായി തന്നെ പോട്ടെ, മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിയാൻ കഴിഞ്ഞില്ല. ആക്രാന്തം കാട്ടിയെടുത്തുപോയി. ഒരു ദിവസമെങ്കിലും ക്ഷമിക്കാമായിരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുകളിൽ പണപ്പെട്ടി ആദ്യമായി എടുത്തത് സീസൺ അ‍‌ഞ്ചിലെ മത്സരാർത്ഥി നാദിറയാണ്.

പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി പണപ്പെട്ടിയിൽ കാണിച്ച തുകയിൽ ഏറ്റവും വലിയ തുകയായ 775000 ആയിരുന്നു നാ​ദിറ എടുത്തത്. താൻ ഫൈനൽ വരെ നിന്നാലും വിജയിയാകുമെന്ന് ഉറപ്പില്ലെന്നായിരുന്നു നാദിറയ്ക്ക്. മാത്രമല്ല നന്നായി ആലോചിച്ചും കാത്തിരുന്നും ചർച്ച ചെയ്തിനുശേഷവുമാണ് നാദിറ പെട്ടി എടുത്ത് പുറത്തിറങ്ങിയത്. നാദിറയുടെ തീരുമാനം പ്രേക്ഷകരും ഇരുംകൈയ്യും നീട്ടി സ്വീകരിച്ചു.

എന്നാൽ സായ് ഒട്ടും ക്ഷമയില്ലാത്ത രീതിയാണ് പെരുമാറിയത്. വൈൽ‌ഡ് കാർഡായി ഹൗസിലേക്ക് എത്തിയ സായ് പ്രേക്ഷകർക്ക് പ്രതീക്ഷയ്ക്കൊത്ത് ഒരു തരിപോലും ഉയരാത്ത മത്സരാർത്ഥിയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X