'അസുഖം മറച്ചുവെച്ച് ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്, റോക്കി ന്യായീകരിക്കരുത്'
സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായപ്പോൾ മുതലാണ്. വാക്ക് തർക്കത്തിനിടെ പ്രകോപിതനായി അസി റോക്കി മുഖത്ത് ഇടിച്ചതോടെ വലിയൊരു അപകടമാണ് സിജോയ്ക്കുണ്ടായത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ സിജോയെ അലട്ടുന്നുണ്ട്. എന്നാൽ സിജോയുടെ പ്രകോപിപ്പിച്ചതുകൊണ്ട് മാത്രമാണ് താൻ ഇടിച്ചതെന്നാണ് റോക്കി പറയുന്നത്. മാത്രമല്ല ഇത്രയും വലിയൊരു ദുരവസ്ഥയിലൂടെ സിജോ കടന്നുപോകുമ്പോഴും ഒരിക്കൽ പോലും നേരിൽ ചെന്ന് കണ്ട് സിജോയോടും കുടുംബത്തോടും മാപ്പ് പറയാൻ അസി റോക്കി തയ്യാറായിട്ടില്ല.
ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ സിജോയോട് ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കുന്ന അസി റോക്കിയെ വിമർശിച്ച് എത്തിയിരിക്കുകയാണ് സീസൺ ആറിലെ മത്സരാർത്ഥിയും യുട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണൻ. അസുഖം മറച്ചുവെച്ച് ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ് എന്നാണ് സായ് പറയുന്നത്.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു സായ് കൃഷ്ണൻ. സിജോ എന്റെ ക്ലോസ് ഫ്രണ്ടും ബ്രദറുമാണിപ്പോൾ. അവനെ അടുത്ത് അറിഞ്ഞപ്പോഴാണ് അവന്റെ വൈബ് മനസിലായത്. പലരും ജാസ്മിൻ അടക്കമുള്ളവരുടെ ജേർണിയെ കുറിച്ച് പറഞ്ഞ് കേട്ടു. സിജോയ്ക്ക് മേജർ ഇൻസിഡന്റാണ് സീസൺ ആറിൽ വെച്ചുണ്ടായത്. അതിൽ നിന്നെല്ലാം സർവൈവ് ചെയ്ത് തിരിച്ച് വന്നു സിജോ. സിജോ രണ്ടാമത് ഹൗസിലേക്ക് വന്നശേഷം സിജോയുടെ ഗെയിം ഡൗണായിയെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു.
മാത്രമല്ല കാട്ടുതീയെന്ന് വിളിച്ച് കളിയാക്കുന്നതും കണ്ടിട്ടുണ്ട്. ഇന്ന് ഈ വീഡിയോ ചെയ്യുന്നത് അസി റോക്കിയുടെ ഒരു അഭിമുഖം വീഡിയോ കാണാൻ ഇടയായതുകൊണ്ടാണ്. റോക്കി റോക്കിയുടെ വേർഷനാണ് ആ അഭിമുഖത്തിൽ പറഞ്ഞത്. സിജോയോട് ചെയ്ത പ്രവൃത്തിയിൽ റോക്കി ന്യായീകരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
പറ്റിയത് പറ്റിയെന്ന് തിരിച്ച് അറിഞ്ഞ് സിജോയേയും അവന്റെ ഫാമിലിയേയും റോക്കി വിളിച്ച് സോറി പറയണമായിരുന്നു. അല്ലാതെ പബ്ലിക്ക് സ്റ്റണ്ടിന്റെ ഭാഗമായി സോറി പറയുകയായിരുന്നില്ല ചെയ്യേണ്ടത്. റോക്കി സിജോയുടെ ലൈഫിൽ ഉണ്ടാക്കിയ ഇംപാക്ട് വലുതാണ്. വെർബൽ എബിലിറ്റി വളരെ കൂടുതലുള്ള വ്യക്തിയായിരുന്നു റോക്കിയുമായുള്ള പ്രശ്നത്തിന് മുമ്പ് സിജോ. പക്ഷെ താടിയെല്ലിന് പരിക്കേറ്റശേഷം സിജോയ്ക്ക് അധികം സംസാരിക്കാൻ പറ്റാതെയായി. ഭക്ഷണം പോലും നന്നായി കഴിക്കാൻ സിജോയ്ക്ക് ഹൗസിലായിരുന്നപ്പോൾ പറ്റിയിരുന്നില്ല.
ഫുഡ് കഴിച്ച് കഴിഞ്ഞാൽ സിറിഞ്ച് ഉപയോഗിച്ച് ഫ്ലഷ് ചെയ്യണം. ഓരോ ഫുഡ് കഴിക്കുമ്പോഴും ആവർത്തിക്കണം. ഇപ്പോഴും നിത്യ ജീവിതത്തിൽ സിജോ ഇത് തുടരുന്നുണ്ട്. പുറത്ത് പോയി ഫുഡ് കഴിച്ചാലും അവസ്ഥ ഇത് തന്നെയാണ്. എപ്പോഴും സോഡയും സിറിഞ്ചും കയ്യിൽ കരുതണം. ആ വിഷമം അവൻ തന്നെ പറഞ്ഞിട്ടുണ്ട്. ശ്വേത മാം ഹൗസിൽ വന്നപ്പോൾ സിജോയുടെ അവസ്ഥ കണ്ടതാണ്.

അത്രത്തോളം നീരുണ്ടായിരുന്നു മുഖത്ത്. കാരണം ഹോട്ടൽ ടാസ്ക്കിൽ സിജോ ഒരുപാട് സംസാരിച്ചിരുന്നു. വായിൽ പഴുപ്പ് വന്ന് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ സിജോ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നന്നായി സംസാരിക്കേണ്ട ടാസ്ക്ക് വന്നാൽ പോലും സിജോയ്ക്ക് ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാൽ ഒന്നിനും സാധിക്കുമായിരുന്നില്ല.
സിജോയുടെ ഗെയിം ഡൗണായിയെന്ന് പറയുന്നവർ ഇത് കൂടി മനസിലാക്കണം. ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും തന്റെ മാക്സിമം സിജോ ഹൗസിൽ ചെയ്തിട്ടുണ്ട്. ഇനിയും ചെന്നൈയിൽ പോയി സിജോ തുടർ ചികിത്സ ചെയ്യണം. ആരോഗ്യപ്രശ്നങ്ങൾ നിരവധി ഉണ്ടായിട്ടും സിജോ പരാതി പറയാതെയാണ് ഗെയിം കളിച്ചത്. ഒഴിഞ്ഞ് മാറി നിന്നിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ സിജോ കാട്ടുതീ അല്ല കൊടുങ്കാറ്റാണ്.
കാരണം ഞാനാണ് ഈ അവസ്ഥയിലെങ്കിൽ സിജോയെ പോലെ തിരിച്ച് വന്ന് കളിക്കാൻ പറ്റുമായിരുന്നില്ല. സിജോയ്ക്ക് ആ സംഭവത്തോടെ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായീകരിക്കുന്നതിന് പകരം റോക്കി സിജോയോടും കുടുംബത്തോടും സോറി പറയുകയാണ് വേണ്ടത് എന്നും സായ് കൃഷ്ണൻ പറയുന്നു.


Click it and Unblock the Notifications