'നിങ്ങൾ കളിക്ക്... ഞാൻ ഇറങ്ങുന്നു... മൈന്റിൽ‌ ഉണ്ടായിരുന്ന കാര്യം തന്നെയാണ് ഞാൻ ചെയ്തത്, നന്ദനയെ കാണാൻ പോകും'

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മണി ബോക്സ് ടാസ്ക്ക് ഇന്ന് നടന്നു. ലക്ഷങ്ങൾ അടങ്ങിയ പണപ്പെട്ടി മുന്നില്‍ വെച്ച് മത്സരാര്‍ഥികളെ പ്രലോഭിപ്പിക്കുന്ന ടാസ്ക്കാണിത്. ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന പണപ്പെട്ടി ഏത് മത്സരാര്‍ഥിക്കും സ്വന്തമാക്കാം. എന്നാല്‍ പണപ്പെട്ടി എടുത്താല്‍ ബിഗ് ബോസിലെ മത്സരം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടിവരും. അതിനാല്‍ തന്നെ പൊതുവെ മത്സരാര്‍ഥികള്‍ ഈ ഓഫര്‍ സ്വീകരിക്കാറില്ല. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സീസണ്‍ അ‍ഞ്ചിലാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി എടുത്ത് പുറത്ത് പോയത്. നാദിറയായിരുന്നു അത്.

സീസൺ ഫോറിൽ പത്ത് ലക്ഷം വരെ നൽകിയിട്ടും ഒരു മത്സരാർത്ഥി പോലും എടുക്കാൻ തയ്യാറായില്ല. എല്ലാവരുടെയും ലക്ഷ്യം ടോപ്പ് ഫൈവാകുക എന്നത് മാത്രമായിരുന്നു. ഈ സീസണില്‍ പണപ്പെട്ടി ടാസ്ക് വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

Sai Krishnan Money Bag

പണപ്പെട്ടി എടുക്കാനുള്ള താല്‍പര്യം പുറത്തായ സ്ഥാനാര്‍ഥി നന്ദന സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ടാസ്ക് വരുന്നതിന് മുമ്പ് നന്ദന എവിക്ടായി ഇപ്പോഴിതാ പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ ഒരാൾ ബി​ഗ് ബോസിന്റെ ഓഫർ സ്വീകരിച്ച് പെട്ടിയുമായി പുറത്തിറങ്ങിയിരിക്കുകയാണ്. അഞ്ച് ലക്ഷമാണ് ബി​ഗ് ബോസ് ആദ്യം വെച്ചത്.

മോഹൻലാൽ കഥാപാത്രമായ സിഐഡി രാംദാസ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് വിശദീകരിച്ചശേഷമാണ് പെട്ടി ഹൗസിലെ ലിവിങ് റൂമിൽ ബി​ഗ് ബോസ് സ്ഥാപിച്ചത്. ഒട്ടുമിക്ക ആളുകളും പണം ഇനിയും കൂടുമോ എന്നറിഞ്ഞിട്ട് ഒരു തീരുമാനത്തിലെത്താമെന്ന് മനസിൽ ഉറപ്പിച്ച് ഇരിക്കുമ്പോഴാണ് സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയ്ക്ക് സുപരിചിതനാ സായ് കൃഷ്ണൻ പെട്ടി എടുത്തത്.

ഹൗസിലുള്ളവർക്കെല്ലാം സായിയുടെ തീരുമാനം ഷോക്കായിരുന്നു. കപ്പ്, ടൈറ്റിൽ എന്നതിനേക്കാൾ കൂടുതൽ വലിയ വലിയ കാര്യങ്ങൾ തനിക്ക് കിട്ടിയെന്നും അതുകൊണ്ട് തന്നെയാണ് പെട്ടിയെടുത്ത് ഇറങ്ങാൻ തീരുമാനിച്ചത് എന്നാണ് സായ് ഹൗസ്മേറ്റ്സിനോട് യാത്ര പറഞ്ഞ് സംസാരിക്കവെ വിശദീകരിച്ചത്. ഒരു പക്ഷെ ബിബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇത്രയും വേ​ഗത്തിൽ പണപ്പെട്ടി ടാസ്ക്ക് പൂർത്തിയാകുന്നത്. നിങ്ങൾ കളിക്ക്... ഞാൻ ഇറങ്ങുന്നു.

എല്ലാവരും അടിപൊളിയായി കളിക്കുക. എന്റെ മൈന്റിൽ‌ ഉണ്ടായിരുന്ന കാര്യം തന്നെയാണ് ഞാൻ ചെയ്തത്. ആദ്യമൊക്കെ ഫണ്ണായി പറഞ്ഞ് തുടങ്ങിയ കാര്യമായിരുന്നു. പിന്നെ ഞാൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് എന്റെ ഫിസിക്കൽ കണ്ടീഷനെ കുറിച്ചും എന്റെ മനസിലുള്ള ​ഗിൽറ്റ് ഫീലിനെ കുറിച്ചും.

Sai Krishnan Money Bag

എന്റെ ജേണിയിൽ ഒരു മനുഷ്യൻ‌ എന്ന രീതിയിൽ‌ ഞാൻ നേടേണ്ടതെല്ലാം നേടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. മറ്റുള്ളവർ ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. ഞാൻ എന്ന വ്യക്തിക്ക് കംപ്ലീറ്റായി. ഇനി ആ പഴയ സാധനം തിരിച്ച് വരുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാനിപ്പോൾ ബെറ്റർ മൈന്റ് സെറ്റിലാണ്. കപ്പ്, ടൈറ്റിൽ എന്നതിനേക്കാൾ കൂടുതൽ വലിയ വലിയ കാര്യങ്ങൾ എനിക്ക് കിട്ടി. നല്ല മൊമന്റ്സ് എനിക്ക് കിട്ടി.

ഇനി ഒരു അച്ചീവ്മെന്റ് വേറെ എനിക്ക് കിട്ടാനില്ല. കപ്പ് കിട്ടിയാൽ എനിക്ക് ​ഗിൽറ്റ് ഫീലുണ്ടാകും. ഞാൻ മനസിൽ വെച്ചൊരു സം​ഗതിയുണ്ട് അത് എന്തായാലുമായി. നന്ദനയെ കാണാൻ ഒന്ന് കറങ്ങിയശേഷം ഞാൻ തൃശൂർ പോകും എന്നാണ് സായ് സഹമത്സരാർത്ഥികളോട് പറഞ്ഞത്.

ഉടായിപ്പ് വേണ്ട സ്ട്രെയ്റ്റായി കളിക്കാനാണ് സായ് ജിന്റോയ്ക്ക് നൽകിയ ഉപദേശം. നിനക്ക് മോന്തയ്ക്ക് അടിയാണ് തരേണ്ടത് എന്നാണ് അഭിഷേക് ശ്രീകുമാർ സായിയോട് പറഞ്ഞത്. ഒന്ന് ക്ഷമിച്ചൂടായിരുന്നോ എന്നൊക്കെ അഭിഷേകും ജിന്റോയുമെല്ലാം സായിയോട് ചോദിക്കുണ്ടായിരുന്നു. നെറുകയിൽ ഉമ്മയൊക്കെ നൽകിയാണ് സായിയെ സിജോ യാത്രയാക്കിയത്.

അവൻ അവന്റെ ​ഗെയിം കളിച്ചു എന്നാണ് റിഷി പറഞ്ഞത്. അതേസമയം ഇതോടെ പണപ്പെട്ടി ടാസ്ക്ക് അവസാനിപ്പിക്കുമോ അതോ പുതിയ പെട്ടികൾ വരുമോയെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിജയിയുടെ പ്രൈസ് മണിയിൽ നിന്നുമാണ് സായിക്കുള്ള അ‍ഞ്ച് ലക്ഷം പോവുക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X