എന്റെ ഭാ​ഗത്ത് നിന്ന് പറ്റിയ തെറ്റാണത്, ക്ഷമിക്കണം അച്ഛാ; ഏറെക്കാലത്തിന് ശേഷം സംസാരിച്ച് സായിയും പിതാവും

ബി​ഗ് ബോസ് ആറാം സീസണിലെ ഫാമിലി വീക്കിൽ പ്രേക്ഷക ശ്രദ്ധ നേടി സായ് കൃഷ്ണയും അച്ഛനും തമ്മിലുള്ള സംഭാഷണം. അച്ഛനുമായി ചെറിയ അകൽച്ചയുണ്ടെന്ന് നേരത്തെ സായ് ഷോയിൽ തുറന്ന് പറഞ്ഞിരുന്നു. ഫാമിലി വീക്കിൽ അച്ഛൻ വന്നാൽ താൻ എങ്ങനെ അഭിമുഖീകരിക്കും എന്നായിരുന്നു സായിയുടെ ആശങ്ക. അച്ഛനെ കൊണ്ട് വരരുതെന്ന് സായ് ബി​ഗ് ബോസിനോട് പറയുകയും ചെയ്തു. ഭാര്യ സ്നേ​ഹയാണ് ഫാമിലി വീക്കിൽ ബി​ഗ് ബോസിലെത്തിയത്.

അച്ഛൻ വീഡിയോ കോളിലൂടെ സായിയുമായി സംസാരിച്ചു. സായിയോട് തനിക്കൊരു പ്രശ്നവുമില്ലെന്ന് പിതാവ് വ്യക്തമാക്കി. നന്നായി ശ്രദ്ധിച്ച് കളിക്കുക. മത്സരാർത്ഥികളെല്ലാം നന്നായി കളിക്കുന്നുണ്ട്. കണ്ണനും ( സായ് ) നന്നായി കളിക്കുന്നുണ്ട്. വിഷമിക്കേണ്ട ആവശ്യമില്ല. ഞാൻ വളരെ സന്തോഷവാനാണ്. സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. ഞങ്ങൾ തമ്മിൽ‌ ഒരു പ്രശ്നവും ഇല്ല. നീ വിഷമിച്ച് നിൽക്കുമ്പോഴാണ് ഞങ്ങൾക്ക് വിഷമം.

Sai Krishna

മറ്റുള്ളവരുടെ രക്ഷിതാക്കളൊക്കെ വരുമ്പോൾ അവരൊക്കെ സന്തോഷത്തിലാണ്. അതേ പോലെ ഹാപ്പിയായി നിൽക്കുക. അങ്ങനെ ടെൻഷൻ വെക്കേണ്ട ആവശ്യമില്ലെന്ന് സായിയുടെ പിതാവ് പറഞ്ഞു. ജീവിതം തിരിച്ച് കിട്ടാൻ വേണ്ടിയാണ് ഞാൻ ഈ പ്ലാറ്റ്ഫോം ഉപയോ​ഗിച്ചത്. പുറത്തിറങ്ങുമ്പോൾ അച്ഛനെയും അമ്മയെയും കാണണം. പഴയ പോലെ എനിക്ക് കണ്ണനും സായ് കൃഷ്ണയുമാെക്കെയായി നടക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. അതുകൊണ്ട് തന്നെയാണ് തെറ്റുകളും എന്നെ വേദനിപ്പിച്ച കാര്യങ്ങളും തുറന്ന് പറഞ്ഞത്.

താൻ അച്ഛനോട് തുറന്ന് സംസാരിച്ച സന്ദർഭങ്ങൾ കുറവാണെന്നും സായ് കൃഷ്ണ പറഞ്ഞു. ആവശ്യങ്ങൾക്ക് മാത്രം വിളിക്കാവുന്ന ഒരാളായി അച്ഛനെ കണ്ടു. അതെന്റെ ഭാ​ഗത്ത് നിന്ന് പറ്റിയ തെറ്റാണെന്നും ക്ഷമിക്കണമെന്നും സായ് കൃഷ്ണ തുറന്ന് പറഞ്ഞു. വീട്ടിലെ കാര്യങ്ങളോ നാട്ടിലെ കാര്യങ്ങളോ ചിന്തിക്കേണ്ട. ബി​ഗ് ബോസിൽ വിജയിച്ച് വരികയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് സായ് കൃഷ്ണയെ പിതാവ് ഓർമ്മിപ്പിച്ചു. അച്ഛന്റെ വാക്കുകൾ കേട്ട് സായ് കൃഷ്ണയ്ക്ക് സന്തോഷമായി.

Sai Krishna

വ്യക്തിപരമായ പ്രശ്നങ്ങൾക്കപ്പുറം ​ഗെയിമിലേക്ക് ശ്രദ്ധ നൽകാൻ സായിയെ ഭാര്യ സ്നേഹ ഉപദേശിക്കുന്നുണ്ട്. എന്നാൽ ബി​ഗ് ബോസിൽ കപ്പടിക്കുന്നതിനല്ല താൻ പ്രാധാന്യം നൽകുന്നതെന്നാണ് സായ് പറയുന്നത്. സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരുന്നു സായ് കൃഷ്ണ. സായ് ബി​ഗ് ബോസിലേക്കെത്തിയപ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചു.

എന്നാൽ വലിയ ​ഗെയിമറായി ശ്രദ്ധിക്കപ്പെടാൻ സായ്ക്ക് കഴിഞ്ഞില്ല. എന്നാൽ സായ് എന്ന വ്യക്തിയെ അടുത്തറിയാൻ പ്രേക്ഷകർക്ക് സാധിച്ചു. സീക്രട്ട് ഏജന്റായല്ല താനെന്ന വ്യക്തിയായി ജനങ്ങൾ തന്നെ കാണണമെന്നാണ് സായ് പറയുന്നത്. ബി​ഗ് ബോസിൽ വന്ന ശേഷം തന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന് സായ് പറഞ്ഞിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X