'ജാസ്മിന്റെ ഭയങ്കര ചീപ്പ്​ ​ഗെയിം... ഫാമിലി വരെ വന്നെല്ലാം പറഞ്ഞ് കൊടുത്തതല്ലേ... എത്ര പേരുടെ ലൈഫ് പോകും'

ബിഗ് ബോസ് മലയാളം സീസൺ ആറിലെ വിജയിയെ ഞായറാഴ്‍ച പ്രഖ്യാപിക്കും. ആകാംഷയുടെ കൊടുമുടിയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. നേരത്തെ ബിഗ് ബോസില്‍ നിന്ന് പുറത്തായവരിൽ ഒട്ടുമിക്ക ആളുകളും ഷോയിലേക്ക് വീണ്ടും അതിഥികളായി തിരികെ എത്തി കഴിഞ്ഞു. അവസാനം എവിക്ടായി പോയ സായ്, സിജോ, നന്ദന, ശ്രീതു എന്നിവർ ഇന്ന് വീട്ടിൽ തിരികെ കയറും. തിരികെ വന്നവർ ടോപ്പ് ഫൈവിനോട് പുറത്തെ വിശേഷങ്ങള്‍ചെറുതായി പറയാതെ പറയുകയും ചെയ്യുന്നുണ്ട്.

നിലവിലെ മത്സരാര്‍ഥികള്‍ ഓരോരുത്തരും പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാൻ ശ്രമിക്കുന്നുമുണ്ട്. എന്തായാലും നിരവധി രസകരമായ സന്ദര്‍ഭങ്ങളും ചില പുതിയ സൗഹൃദങ്ങൾ ഉണ്ടാകുന്നതും പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്നതുമെല്ലാം കാണാം. ഈ സീസണിൽ ഇരുപത്തിയഞ്ച് പേരാണ് മത്സരിച്ചത്.

Saranya  Yamuna  Jasmin Gabri

അവരിൽ നിന്നുമാണ് അഞ്ചുപേർ ഫിനാലെയിലേക്ക് എത്തിയത്. റീ എൻട്രികളിൽ ഏറ്റവും വൈറലായ റീ എൻട്രി ​ഗബ്രി ജോസിന്റേതായിരുന്നു. കാരണം അത്രത്തോളം ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു ​ഗബ്രി. കൂടാതെ ജാസ്മിനുമായുള്ള കോമ്പോ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ​ജാസ്മിനേയും ​ഗബ്രിയേയും കുറിച്ച് ശരണ്യയും യമുനയും നടത്തിയ ചർച്ചയാണ് വൈറലാകുന്നത്. ജാസ്മിന്റേത് വളരെ ചീപ്പായ ​ഗെയിമാണെന്നാണ് ശരണ്യയും യമുനയും പറയുന്നത്.

​ഗബ്രിയുടെ തിരിച്ച് വരവിനുശേഷം പഴയതുപോലെ തന്നെയുള്ള പെരുമാറ്റമാണ് ജാസ്മിന്റേത്. ​ഗബ്രിയെ ഒഴിഞ്ഞ് മാറി പോകാൻ ജാസ്മിൻ അനുവദിക്കുന്നുമില്ല. ജാസ്മിനുമായുള്ള കോമ്പോയുടെ പേരിൽ പുറത്തിറങ്ങിയശേഷം ഏറ്റവും കൂടുതൽ വിവാ​ദങ്ങളിൽ ഉൾപ്പെട്ട മത്സരാർത്ഥിയാണ് ​ഗബ്രി. ഒറ്റയ്ക്ക് കളിച്ചിരുന്നുവെങ്കിൽ ​ഗബ്രി ഫൈനൽ ഫൈവിൽ ഇടം നേടുമായിരുന്നു.

അമ്പത് ദിവസം കഴിഞ്ഞപ്പോൾ ​ഗബ്രി ഹൗസിൽ നിന്നും എവിക്ടായി. ​ഗബ്രിയുടെയും ജാസ്മിന്റെയും ​ഗാർഡൺ ഏരിയയിൽ ഇരുന്നുള്ള സംസാരം കാണിക്കുന്നതിന് ഇടയിലാണ് ഇരുവരേയും കുറിച്ച് യമുനയും ശരണ്യയും സംസാരിക്കുന്ന വീഡിയോ ബി​ഗ് ബോസ് കാണിച്ചത്. എന്താണ് ചിന്തിക്കുന്നതെന്ന് ജാസ്‍മിനോട് ചോദിക്കുകയാണ് ഗബ്രി. എനിക്ക് ഇനി വെറും രണ്ട് ദിവസമേയുള്ളൂ എന്നായിരുന്നു ജാസ്‍മിൻ മറുപടി നല്‍കിയത്.

നീ എന്റെ മുഖത്ത് നോക്കി പറയുന്ന നുണയില്ലേ... അത് ഇഷ്‍ടപ്പെടുന്നില്ലെന്ന് ഗബ്രി പറയുന്നതും കേള്‍ക്കാമായിരുന്നു. തനിക്ക് പക്ഷെ നുണ പറയേണ്ടിടത്ത് പറയുകയെ നിവൃത്തിയുള്ളൂവെന്നാണ് ജാസ്‍മിൻ മറുപടി നല്‍കുന്നത്. താൻ ഒരു പ്രശ്‍നത്തിന് കാരണമാകുന്നതെന്തിനാണ്?.

നീ മിണ്ടാതെ ഇരിക്കുമ്പോള്‍ മിണ്ടൂവെന്ന് പറയാൻ അല്ലേ ആകൂവെന്നുമാണ് ജാസ്‍മിന്റെ മറുപടി. ഈ വീട്ടിലേക്ക് വീണ്ടും വരാൻ തനിക്ക് ഒട്ടും ഇഷ്‍ടമല്ലായിരുന്നുവെന്ന് ഗബ്രി വ്യക്തമാക്കുന്നു. എല്ലാവര്‍ക്കുമൊപ്പം ചില്ല് ചെയ്യാനല്ല വന്നത്.

Saranya  Yamuna  Jasmin Gabri

വന്നതിന്റെ ഒരേ ഒരു ഉദ്ദേശം നീ ഇവിടെയുണ്ടെന്നതാണ്. നീ ഒറ്റപ്പെട്ട് പോകുന്നതുകൊണ്ടാണ്. നിന്റെ അടുത്ത് ഇരിക്കാനാണ് വന്നത്. ഞാൻ ക്ഷമയോടെ നിന്നാണ് സംസാരിക്കുന്നത്. ജാസ്‍മിൻ വിഷമിക്കുന്നത് കാണുമ്പോള്‍ ദേഷ്യം വരും എന്നും ഗബ്രി വ്യക്തമാക്കി. നിന്നെ വിഷമിപ്പിക്കാനല്ല ഞാൻ വന്നത്. നിന്നെ സമാധാനിപ്പിക്കാനാണ് ഞാൻ വന്നത്.

താൻ നല്ലതിന് വേണ്ടിയെ പ്രവര്‍ത്തിക്കൂവെന്നും പറയുന്നു ഗബ്രി. അപ്പോഴാണ് ​ശരണ്യയും യമുനയും സംസാരിക്കുന്നത് കാണിക്കുന്നത്. ഇതിൽ ഏറ്റവും ഡാമേജ് വരാൻ പോകുന്നത് ജാസ്മിനാണ്. അതിനൊന്നും മനസിലാകുന്നില്ലേ. പാരന്റ്സ് വന്ന് എല്ലാം പറഞ്ഞ് കൊടുത്തു.

ഇതിപ്പോൾ എത്ര ലൈഫാണ്. ജാസ്മിന്റേത് ഭയങ്കര ചീപ്പ്​ ​ഗെയിം.​ ​ഗബ്രി സൈലന്റായി ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ പിന്നെയും ജാസ്മിൻ വന്ന് അവന്റെ തോളിലും മറ്റും കിടക്കുന്നത് കണ്ടു.

എന്താണ് പുറത്ത് നടക്കുന്നതെന്ന് ​ഗബ്രിക്ക് അറിയാവുന്നതല്ലേ... അത് അറിയാവുന്നതുകൊണ്ട് അവൻ കുറച്ച് ഡിസ്റ്റൻസിടാൻ നോക്കുന്നുണ്ട്. അതില്ലായിരുന്നുവെങ്കിൽ ഇവർ ഇങ്ങനെയാണോ നടക്കുന്നെ. അല്ലെങ്കിൽ അടയും പീരയുമെല്ലേ... ജാസ്മിന്റെ പല കാര്യങ്ങളും ദഹിച്ചിട്ടില്ലെന്ന് ജാസ്മിനോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ അവളോട് ദേഷ്യമൊന്നുമില്ലെന്നാണ് ജാസ്മിനേയും ​ഗബ്രിയേയും കുറിച്ച് സംസാരിക്കവെ ശരണ്യയും യമുനയും പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X