എന്നോട് ചോദിച്ചിരുന്നു; ബിഗ് ബോസിലെ വസ്ത്രധാരണത്തെക്കുറിച്ച് ശരണ്യ; ഇറങ്ങുമ്പോഴുള്ള വിഷമം എന്തെന്നും നടി
ബിഗ് ബോസ് വീട്ടിൽ 63 ദിവസം പൂർത്തിയായ ശേഷം പുറത്തായിരിക്കുകയാണ് ശരണ്യ. കരച്ചിലോ അധികം വൈകാരികമായ നിമിഷങ്ങളോ ഇല്ലാതെയാണ് ശരണ്യ വീട്ടിൽ നിന്നും പുറത്ത് പോയത്. ശരണ്യയായിരിക്കും പുറത്ത് പോകുകയെന്ന് പ്രേക്ഷകർ ഊഹിച്ചിരുന്നു. ശരണ്യയുടെ ഗെയിം പോരെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഷോയിലെ അനുഭവങ്ങളെക്കുറിച്ച് ശരണ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ നിന്നും ഒരുപിടി നല്ല സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ടെന്ന് ശരണ്യ പറയുന്നു.
ഞാൻ സോഷ്യൽ മീഡിയ കണക്ടഡായിട്ടുള്ള ആളാണ്. ഞാൻ വിചാരിച്ചത് സോഷ്യൽ മീഡിയ ഇല്ലാതെ എനിക്ക് പറ്റില്ലെന്നാണ്. സോഷ്യൽ മീഡിയ മാറ്റി നിന്ന സമയം ഞാൻ ആസ്വദിച്ചു. എന്നെക്കൊണ്ട് ഭർത്താവ് പാചകം ചെയ്യിക്കില്ലായിരുന്നു. പക്ഷെ ഞാൻ ഇത്രയും പേർക്ക് കുക്ക് ചെയ്തു. ഫ്രണ്ട്സിനോടുള്ള വിശ്വാസം പോയിരുന്നു. ജീവിതത്തിലെ അനുഭവങ്ങൾ കാരണമായിരിക്കാം. ഇനി സുഹൃത്തുക്കളെ ഉണ്ടാക്കാൻ പറ്റില്ല, കമ്മിറ്റ്മെന്റ് വരില്ല എന്ന് പറഞ്ഞാണ് ബിഗ് ബോസിൽ പോയത്.

വലിയ അറ്റാച്ച്മെന്റ് വന്നെന്ന് പറയാൻ പറ്റില്ലെങ്കിലും എനിക്ക് ബിഗ് ബോസിൽ നിന്നും സുഹൃത്തുക്കളുണ്ടായി. താൻ ആളുകളെ കുറേക്കൂടി കെയർ ചെയ്യാൻ തുടങ്ങിയെന്ന് ശരണ്യ പറയുന്നു. കെെ മുറിയും, കൈ പാെള്ളും എന്നൊക്കെ വിചാരിച്ച് ഭർത്താവ് എന്നെക്കൊണ്ട് കുക്കിംഗ് ചെയ്യിച്ചിട്ടില്ല. എന്റെ അമ്മ എല്ലാ കാര്യങ്ങളും സ്വയം ചെയ്യും. എന്നെ വഷളാക്കിയത് വീട്ടുകാരാണ്. അത്യാവശ്യം കുക്കിംഗ് ഒക്കെ അറിയാം. പക്ഷെ ഞാനത് പുറത്ത് കാണിച്ചിട്ടില്ല.
കാരണം നമ്മൾ എപ്പോഴും അടുക്കളയിൽ ആയിപ്പോകും. പക്ഷെ ബിഗ് ബോസിൽ നന്നായി കുക്ക് ചെയ്തു എന്ന പേര് തനിക്ക് കിട്ടിയെന്ന് ശരണ്യ വ്യക്തമാക്കി. രണ്ടാം സീസണിലാണ് ബിഗ് ബോസിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നത്. അന്ന് വരാൻ പറ്റിയില്ല. റിയാലിറ്റി ഷോകളിൽ താരമായിട്ടുണ്ടെങ്കിലും ഒരിക്കലും വിന്നറായിട്ടില്ല. അതെപ്പോഴും എന്റെ ഉള്ളിലുണ്ട്. ലേഡി ബിഗ് ബോസ് ആകണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. ആ ദുഖമുണ്ടെന്നും ശരണ്യ തുറന്ന് പറഞ്ഞു.

ബിഗ് ബോസ് വീട്ടിനുള്ളിൽ അനാവശ്യമായ വഴക്കുണ്ടാകാറുണ്ട്. ബാലിശമായ വഴക്കുകൾക്ക് തനിക്ക് താൽപര്യമില്ലായിരുന്നെന്നും ശരണ്യ വ്യക്തമാക്കി. എപ്പോഴും വെൽ ഡ്രസ് ആയി നിൽക്കുന്ന ആളാണ്. ബിഗ് ബോസിൽ ഇങ്ങനെ വെൽ ഡ്രസിംഗ് മെയിന്റെയ്ൻ ചെയ്യാൻ പറ്റുമോ, ഇത് പോലെയാണോ ശരണ്യ എന്ന് എന്നോട് ചോദിച്ചിരുന്നു, ശരണ്യയായി തന്നെയാണ് താൻ ഷോയിൽ നിന്നത്.
ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കുന്നവർ ഈ ലോകത്ത് എവിടെ വേണമെങ്കിലും അടിപൊളിയായി ജീവിക്കുമെന്നും ശരണ്യ അഭിപ്രായപ്പെട്ടു. താൻ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ മറ്റ് മത്സരാർത്ഥികൾ തയ്യാറായില്ലെന്നും ശരണ്യ പറയുന്നു. അത് തന്നെ വേദനിപ്പിച്ചു. തനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. പവർ റൂമിൽ കയറി ആക്ടീവ് ആയി വർക്ക് ചെയ്തിട്ടും ആരും അത് അഭിനന്ദിച്ചില്ലെന്നും ശരണ്യ പറഞ്ഞു.


Click it and Unblock the Notifications