പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുകയാണ്! സായിയും സിജോയും ചേര്‍ന്ന് വിഷം കുത്തിവെക്കുന്നതായി ആരാധകര്‍

മണ്ടനെന്നും പൊട്ടനെന്നുമൊക്കെ തുടക്കം മുതല്‍ വിശേഷിപ്പിക്കപ്പെട്ട മത്സരാര്‍ഥിയാണ് ജിന്റോ. ശക്തന്മാരൊക്കെ പാതിവഴിയില്‍ വീണ് പോയെങ്കിലും തുടക്കം മുതല്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ജിന്റോ. ഇതുവരെയുള്ള പ്രകടനങ്ങളുടെ കണക്കില്‍ ഈ സീസണില്‍ വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ജിന്റോയാണ്.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ ജിന്റോയെ വാഴ്ത്തി കൊണ്ടിരിക്കുകയാണ് ആരാധകര്‍. അതേ സമയം വീടിനകത്ത് സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന് ശേഷം വൈല്‍ഡ് കാര്‍ഡായി വന്ന സായി പലരെയും നൈസായി ഒതുക്കി നിര്‍ത്തിയിരുന്നു.

bb-team-

സമാനമായ രീതിയില്‍ ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ സിജോയ്ക്കും അകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി ഏകദേശ ധാരണ കിട്ടിയിരുന്നു. രണ്ടാളും തന്ത്രപരമായി ജിന്റോയെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം അടവുകളൊന്നും ഇവിടെ നടക്കില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

'ഈ സീസണില്‍ ഒരുപാട് ഇത്തിള്‍ കണ്ണികള്‍ ഉള്ളതില്‍ മെയിന്‍ രണ്ടാള്‍ക്കാര്‍ ആണ് സിജോ & സായി. അവരൊട്ട് ഗെയിം കളിക്കുകയും ഇല്ല നന്നായി കളിക്കുന്ന ആള്‍ക്കാരെ വലിച്ചു മുറുക്കി കളിക്കാന്‍ വിടാതെയും നില്‍ക്കും. ഫയര്‍ ആയി വന്ന അഭിഷേകിനെ ഒതുക്കിയത് സായി ആണ്.

നന്ദനയെ സിസ്റ്റര്‍ ആക്കി സിജോ & സായി അവളിലേക്ക് വിഷം കുത്തി വെച്ചു കൊണ്ട് നിന്നു. പണപ്പെട്ടി വെച്ച് ആണ് പ്രലോഭനം.

100 ദിവസം കഴിഞ്ഞാലും തീരാത്ത നടക്കാത്ത ഗെയിം പ്ലാന്‍സ് സിജോ & സായിയ്ക്ക്. ഏറ്റവും പുതിയ പ്ലാന്‍ നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ ഉള്ള വഴി നോക്കുക എന്നത് ആണ്. അതിന്റ കാരണം ജിന്റോ നന്ദനയോട് ഒരഭിപ്രായ വ്യത്യാസ സമയത്ത് പറഞ്ഞു നീ സിജോ & സായിയെ വിശ്വസിക്കുന്നത് നിര്‍ത്തൂ, സ്വന്തം ആയി ഗെയിം കളിക്കൂ എന്ന്.

ഏറ്റവും നല്ലൊരു കാര്യം ആണ് ജിന്റോ പറഞ്ഞു കൊടുത്തത്. ഇത് തന്നെയാണ് നന്ദനയുടെ സഹോദരിയും പറഞ്ഞു കൊടുത്തത്. 'ഇവിടെ എല്ലാം ഗെയിം മാത്രം ആണ്' ഇത് മനസിലാക്കാതെ ഇത് നെഗറ്റീവ് ആയി കണ്ട് 'അഭിനവ സഹോദരന്‍മാരോട് ' നന്ദന പറഞ്ഞു കൊടുത്തു.

bb-team-

കള്ളി പിടിക്കപ്പെട്ടു എന്നായപ്പോള്‍ സിജോ & സായിയ്ക്ക് വാശി കേറി. ഇനി ഏത് സമയവും ജിന്റോയെ കെണിയില്‍ ആക്കാന്‍ ഉള്ള കുരുട്ട് ബുദ്ധി അവര്‍ എടുക്കും. ജിന്റോ എന്ന സ്‌ട്രോങ്ങ് ഗെയിമറിനെ വീഴ്ത്തിയാലേ ഹൗസില്‍ നിലനില്‍പ്പുള്ളൂ എന്ന് സിജോക്ക് അറിയാം. എന്നാലും ഒറ്റയ്ക്ക കളിക്കാന്‍ പേടി ആണ്.

ഇതിലും വലുത് വന്നിട്ട് മൂത്താപ്പ കുലുങ്ങിയിട്ടില്ല, എന്നിട്ട് അല്ലേ തീപ്പെട്ടി കൊള്ളി സിജോ, ഫേക്ക് സായി, നന്ദുമോളിന്റെ കുരുട്ട് നമ്പറില്‍ വീഴാന്‍ പോകുന്നത്... എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫാമിലി ടാസ്‌കില്‍ ജാസ്മിന്റെ കുടുംബം വന്നപ്പോള്‍ പിതാവ് ജാഫര്‍ ജിന്റോ കപ്പ് അടിക്കും എന്ന സൂചന നല്‍കിയിരിക്കുകയാണ്. ജിന്റോയെ അവര്‍ ഭയക്കുന്നു എന്നതിന് ഉത്തമമായ തെളിവാണ് ജിന്റോയുമായുള്ള സംഭാഷണം. അതുപോലെ റെസ്മിന്റെ സഹോദരന്‍ പോലും ജിന്റപ്പന്‍ ആണ് ഹീറോ ആണെന്നാണ് പറഞ്ഞത്. വീടിനകത്തും പുറത്തുമൊക്കെ ജിന്റോയ്ക്ക് ഫാന്‍സ് ഉണ്ടെന്നും വിജയസാധ്യത ഉണ്ടെന്നുമൊക്കെ ഏകദേശം വ്യക്തമായിരിക്കുകയാണിപ്പോള്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X