'ഗബ്രിയും ജാസ്മിനും ഒന്നിച്ച് നിന്ന് കളിച്ചാൽ മതി..., ശ്രീതുവിന് തമിഴ് ബി​ഗ് ബോസിൽ അപ്ലെ ചെയ്തൂടെ?'; സായ്

ഇതുവവരെ തണുപ്പൻ‌ മട്ടിൽ നീങ്ങിയിരുന്ന ബി​ഗ് ബോസ് മലയാളം സീസൺ ആറ് വൈൽഡ് കാർഡുകൾ വീട്ടിലേക്ക് കയറിയതോടെ വീണ്ടും ഉണർന്നു. ആറ് പേരാണ് ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഇതുവരെ വീറും വാശിയും നിറഞ്ഞ ഒരു മത്സരം കാണാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല. അത് വരും ദിവസങ്ങളിൽ കാണാൻ കഴിയുമെന്നാണ് വൈൽഡ് കാർഡുകളുടെ ഹൗസിലെ പ്രകടനം കാണുമ്പോൾ മനസിലാകുന്നത്. ഒരു മാസത്തോളം പുറത്ത് നിന്ന് കളികണ്ട് അകത്തേക്ക് പ്രവേശിച്ചവരാണ് ആറ് വൈൽഡ് കാർഡുകളും.

അതുകൊണ്ട് തന്നെ ഹൗസിൽ ഇപ്പോഴുള്ള മത്സരാർത്ഥികളുടെ ​ഗെയിം തിരിക്കാൻ ഇവർക്ക് നിഷ്പ്രയാസം സാധിക്കും. ഹൗസിലേക്ക് കയറിയ വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയാണ് സായ് കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായിയുടെ ​ഗെയിം കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

Jasmin Secret Agent

പക്ഷെ ആദ്യ ദിവസം തന്നെ തന്റെ ഫേവറേറ്റ് കണ്ടസ്റ്റന്റ് ​ഗബ്രിയാണെന്ന് പറഞ്ഞതോടെ സായിയിലുള്ള പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇപ്പോഴിതാ ഹൗസിൽ കയറിയ ശേഷം മത്സരാർത്ഥികളോട് സംസാരിക്കവെ സായ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗബ്രിയും ജാസ്മിനും ഒന്നിച്ച് നിന്ന് കളിച്ചാൽ മതിയെന്നും അവർ ഒന്നിച്ച് കളിക്കുമ്പോൾ സൂപ്പറാണെന്നും സായ് പറഞ്ഞതോടെ സഹമത്സരാർത്ഥികൾ അടക്കം അമ്പരന്നു.

​ഗബ്രിയേയും ജാസ്മിനേയും കുറിച്ച് മാത്രമല്ല എല്ലാ മത്സരാർത്ഥികളുടെ പ്രകടനങ്ങളേയും സായ് വിലയിരുത്തി സംസാരിച്ചു. സായിയുടെ വാക്കുകളിലേക്ക്... അൻസിബയ്ക്ക് ഞാൻ നൽകിയിരിക്കുന്ന ടാ​ഗ് കട്ടിൽ റാണി എന്നാണ്.

ഞാൻ ആരെയും തിരുത്താൻ ശ്രമിക്കില്ല. ചീത്ത വിളിക്കുകയോ എന്ത് വേണമെങ്കിലും നിങ്ങൾ ചെയ്തോ. അതുപോലെ ഞാനും ഭാവിയിൽ ചെയ്തേക്കും. റിഷിക്ക് ഇപ്പോൾ ഐഡന്റിറ്റിയില്ല. ശ്രീതുവിന് തമിഴ് ബി​ഗ് ബോസിൽ അപേക്ഷിക്കാമായിരുന്നില്ലേ. കാരണം ഈ ഷോ കാണുന്നതിൽ മിക്കവർക്കും തമിഴ് മനസിലായി കൊള്ളണമെന്നില്ല.

പിന്നെ ശരണ്യ കൂളായി കളിക്കുന്നുണ്ട്. രസ്മിൻ സംസാരത്തിൽ കുറച്ച് ശ്രദ്ധിക്കുക. പിന്നെ ഞാനും ഇതൊക്കെ ചെയ്യും. അതുകൊണ്ട് ആരോടും അത് ചെയ്യരുത് ഇത് ചെയ്യരുതെന്ന് എന്നൊന്നും പറയാൻ ഞാനില്ല. ജാസ്മിന്റെ തുമ്മൽ കേസിൽ അപ്സരയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ആ സംഭവം നടന്നശേഷം അപ്സര എന്തുകൊണ്ട് പ്രതികരിച്ചില്ല. മാത്രമല്ല ആ ചായ മാറ്റി വേറെ തിളപ്പിക്കാമെന്ന് പോലും അപ്സര പറഞ്ഞില്ല.

Jasmin Secret Agent

നോറ പെട്ടിയിൽ ഡ്രസ് തന്നെയല്ലേ കൊണ്ടുവന്നത്..? അല്ലാതെ ടിഷ്യു പേപ്പറല്ലല്ലോ... ബി​ഗ് ബോസ് ടീമിനെ കൊണ്ട് നോറ നിരവധി ടിഷ്യു പേപ്പർ വാങ്ങിപ്പിക്കുമെന്ന് തോന്നുന്നു. ജിന്റോ പത്തൊമ്പത് പേരെയും കുറിച്ച് പഠിച്ചിട്ടാണല്ലേ വന്നേക്കുന്നത്. ജിന്റോ... കള്ളം പറഞ്ഞോളു... ചീത്ത വിളിച്ചോളു... കാര്യം ഞാനും വിളിക്കും.

പിന്നെ ശ്രീരേഖയെ തുടക്കത്തിൽ കണ്ടപ്പോൾ വിഷമമാണെന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അമ്മ റോളാണ് ഇപ്പോൾ കൂടുതലും ചെയ്യുന്നത്. പിന്നെ ​ഗബ്രിയോടും ജാസ്മിനോടും പറയാനുള്ളത്... നിങ്ങൾ ഒന്നിച്ച് നിന്ന് കളിച്ചാൽ മതി. നിങ്ങളുടെ കോമ്പോ പൊട്ടിക്കാനൊക്കെ പലരും പറയുന്നുണ്ട്. പക്ഷെ നിങ്ങൾ കോമ്പോയായി കളിക്കുമ്പോൾ സൂപ്പറാണ്.

നിങ്ങളെ പൊട്ടിക്കാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല. ​ഗബ്രി സ്വന്തം വീട് എന്നപോലെയാണ് ബി​ഗ് ബോസ് ഹൗസിനെ കാണുന്നത്. അങ്ങനൊരാൾ ചിന്തിക്കുന്നത് മറ്റുള്ളവർക്ക് ദോഷം ചെയ്യും. അയാളെ തകർക്കാനും കുറച്ച് ബുദ്ധിമുട്ടായിരിക്കും.

പിന്നെ ജാസ്മിനോട് പറയാനുള്ളത് സിറ്റുവേഷൻഷിപ്പാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് ഉറപ്പിക്കണം. നിങ്ങൾക്കെല്ലാം ഒപ്പം നിന്ന് ഞാൻ കളിക്കും എന്ന് പറഞ്ഞാണ് സായ് അവസാനിപ്പിച്ചത്. ​ഗബ്രിയേയും ജാസ്മിനേയും സായ് പിന്തുണയ്ക്കുന്നുവോയെന്ന സംശയം പ്രേക്ഷകർക്കുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X