'രണ്ട് സുഹൃത്തുക്കൾ തമ്മിൽ ചെയ്യുന്നതല്ല ഗബ്രിയും ജാസ്മിനും ചെയ്തത്, ജിന്റോ പാവമാണ് ശരീരം മാത്രമെയുള്ളു'
മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഷിയാസ് കൂടുതർ പേർക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ഷിയാസ് നിറസാന്നിധ്യമായി. 2023 സെപ്റ്റംബറിലായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
എന്നാൽ ഏതാനും നാളുകൾക്ക് മുമ്പ് ഷിയാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഈ ഫോട്ടോകളെല്ലാം ഡിലീറ്റായി. അപ്രതീക്ഷിതമായി ചില വിവാദങ്ങളിൽ ഉൾപ്പെട്ടതോടെയാണ് ഷിയാസിന്റെ വിവാഹം മുടങ്ങിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹം മുടങ്ങിയതിനെ കുറിച്ച് ഷിയാസ് തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനയവും ജിം നടത്തിപ്പുമെല്ലാമായി തിരക്കിലാണ് താരമിപ്പോൾ.

അതേസമയം ബിഗ് ബോസ് സീസൺ ആറ് മത്സരാർത്ഥികളെ കുറിച്ച് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷിയാസ് കരീം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് ഷോ കാരണമാണ് താൻ വീട് ജിമ്മും വെച്ചതെന്ന് പറഞ്ഞാണ് ഷിയാസ് സംസാരിച്ച് തുടങ്ങുന്നത്. സീസൺ ആറിലെ മത്സരാർത്ഥികളായ ശരണ്യ ആനന്ദും ജിന്റോയും ജാസ്മിനുമെല്ലാം ഷിയാസിന്റെ പരിചയക്കാരാണ്.
താരത്തിന്റെ വാക്കുകളിലേക്ക്... സിജോയെ തല്ലുന്നതിന് മുമ്പ് വരെ മാത്രമെ ഞാൻ റോക്കിയെ സപ്പോർട്ട് ചെയ്തിട്ടുള്ളു. സിജോ ഇപ്പോൾ നന്നായി ഗെയിം കളിക്കുന്നുണ്ട്. മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്നവരെയാണ് എനിക്കിഷ്ടം. ബിഗ് ബോസ് ഷോ കണ്ടിട്ടാണ് ഞാൻ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നത്. അല്ലാതെ അവളുടെ സ്വഭാവവും എന്റെ സ്വഭാവവും ഒരുപോലെയായതുകൊണ്ടാല്ല.
ജാസ്മിനെ ഒരു പ്ലെയർ എന്ന രീതിയിലാണ് എനിക്കിഷ്ടം. ഒരു വിന്നറാകാനുള്ള ക്വാളിറ്റി ജാസ്മിനുണ്ടെന്ന് തോന്നിയതുകൊണ്ടാണ് സപ്പോർട്ട് ചെയ്തത്. പക്ഷെ അവരെ ആളുകൾ ഒരുപാട് ട്രോളുന്നുണ്ട്. എനിക്ക് അവരോട് വ്യക്തിപരമായി ദേഷ്യമില്ല. ഞാൻ അവളെ ലൈഫിൽ രണ്ടോ മൂന്നോ പ്രാവശ്യമെ കണ്ടിട്ടുള്ളു. രസ്മിനെയൊന്നും പ്ലയറെന്ന് വിളിക്കാൻ പറ്റില്ല.
നൈസായി നിന്ന് പോവുകയാണ്. നോറ ഒരു ശകുനി ക്യാരക്ടറാണ് കളിക്കുന്നത്. ഈ സീസണിലെ ആരോടും എനിക്ക് ഇഷ്ടകുറവില്ല. പക്ഷെ ഞാൻ ഇതുവരെ ആർക്കും വോട്ട് ചെയ്തിട്ടില്ല. പിന്നെ ഞാൻ ബിഗ് ബോസ് അഡിക്ടുമല്ല. ഇലക്ഷന് ഞാൻ വോട്ട് ചെയ്തിട്ടില്ല. പിന്നെയല്ലേ ബിഗ് ബോസ് ഷോയിൽ. ജിന്റോ, സിജോ, നോറ, ജാസ്മിൻ, അൻസിബ അല്ലെങ്കിൽ നന്ദന ഇവർ ചിലപ്പോൾ ടോപ്പ് ഫൈവിൽ വന്നേക്കും.

സായ് കൃഷ്ണയ്ക്കും സാധ്യതയുണ്ട്. സായ് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അകത്ത് സായ് പക്ഷെ കുറച്ച് സൈലന്റായിരുന്നു. ജിന്റോ ബേസിക്കലി ഒരു പാവം മനുഷ്യനാണ്. ആ ശരീരം മാത്രമെയുള്ളു. ഇത്രയൊക്കെ കരയുമെന്ന് അറിയില്ലായിരുന്നു. ഞാൻ കരഞ്ഞതിനേക്കാൾ കൂടുതൽ ജിന്റോ കരഞ്ഞിട്ടുണ്ട്. മണ്ടൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് കേൾക്കുന്നത് ഇഷ്ടമല്ല.
മസിലുള്ള മനുഷ്യരൊക്കെ മണ്ടന്മാരാണോ. സംസാരിക്കാൻ കുറച്ച് കഴിവ് കുറവുണ്ടെങ്കിൽ മണ്ടനാകുമോ?. അതുപോലെ ഗബ്രി തന്നെ പറഞ്ഞിട്ടുണ്ട് ജാസ്മിനെ കല്യാണം കഴിക്കാൻ പറ്റില്ല വേണമെങ്കിൽ ജീവിതകാലം മുഴുവൻ എന്റെ ഫ്രണ്ടാക്കി വെക്കാമെന്ന്. പക്ഷെ രണ്ട് സുഹൃത്തുക്കൾ തമ്മിൽ ചെയ്യുന്ന കാര്യങ്ങളല്ല അവർ ഹൗസിനുള്ളിൽ ചെയ്തത് എന്നാണ് ഷിയാസ് പറയുന്നത്.
ഇപ്പോൾ ഹൗസിൽ പതിമൂന്ന് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. വരും ദിവസങ്ങളിൽ ശക്തമായ മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഈ ആഴ്ച നടക്കാൻ പോകുന്നത് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ വരുന്ന ഫാമിലി വീക്കാണ്.


Click it and Unblock the Notifications