'ബൊമ്മ തന്നില്ലെങ്കിൽ മകളേയും കൂട്ടി പുറത്തുപോകും, ജാസ്മിനെ പറ്റി സംസാരിക്കരുതെന്ന് ഗബ്രിയോട് അങ്കിൾ പറഞ്ഞു'

ബി ഗ് ബോസ് സീസൺ ആറ് തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു പേരാണ് മത്സരാർത്ഥിയായ ജാസ്മിൻ ജാഫറിന്റേത്. അതിന് പ്രധാന കാരണം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് പിടിച്ച് ഗെയിം കളിച്ചുവെന്നതാണ്. ഒറ്റയ്ക്ക് കളിച്ചുരുന്നുവെങ്കിൽ വലിയൊരു ഫാൻ ബേസ് നിസാര ദിവസങ്ങൾക്കുള്ളിൽ സൃഷ്ടിക്കാൻ ജാസ്മിന് സാധിക്കുമായിരുന്നു. ഗബ്രി പുറത്തായശേഷവും ഗബ്രിയുടെ വസ്ത്രങ്ങൾ ധരിച്ച് നടക്കുകയും മാല കഴുത്തിൽ ഇടുകയും ഫോട്ടോ നോക്കി കരയുകയും സംസാരിക്കുകയും ചെയ്തിരുന്ന ജാസ്മിന്റെ വീഡിയോ വൈറലായിരുന്നു.‍

തനിക്ക് ജാസ്മിനോട് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് എവിക്ടായി പുറത്ത് വന്നശേഷം പലപ്പോഴും ഗബ്രി പറഞ്ഞത്. സുഹൃത്തിനെ ചുംബിക്കുന്ന രീതിയിലാണ് താൻ ജാസ്മിനെ ചുംബിച്ചതെന്നും ഗബ്രി പറഞ്ഞിരുന്നു.

Sibin jasmin

എന്നാൽ മകൾക്ക് ഗബ്രിയുമായുള്ള ബോണ്ടിങിനോട് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല ജാസ്മിന്റെ മാതാപിതാക്കൾക്ക്. അതുകൊണ്ട് തന്നെയാണ് ഗബ്രിയുടെ ഓര്‍മ്മയ്ക്കായി ജാസ്മിന്‍ സൂക്ഷിച്ചിരുന്ന അവന്‍റെ ടാസ്കിലെ മാലയും ഫോട്ടോയും ജാസ്മിന്റെ പിതാവ് ജാഫർ എടുത്ത് മാറ്റിയത്. ജാസ്മിന്‍റെ കഴുത്തില്‍ നിന്നും ഗബ്രിയുടെ മല ജാഫര്‍ ഊരിയെടുത്തു. ഞങ്ങളുണ്ടെന്നും വേറെ സപ്പോര്‍ട്ട് മോള്‍ക്ക് വേണ്ടെന്നും നന്നായി കളിക്കണമെന്നും ജാഫറും ജാസ്മിന്‍റെ ഉമ്മയും ഉപദേശിച്ചിരുന്നു.

ജാസ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിലൊന്നും സംസാരിച്ചില്ലെങ്കിലും ഗബ്രിയെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നാണ് ജാസ്മിന്‍റെ പിതാവ് ഹൗസിലെത്തിയപ്പോൾ താരത്തോട് പറയാതെ പറഞ്ഞത്. അന്ന് ഹൗസിൽ താൻ ചെയ്ത പ്രവൃത്തികളെല്ലാം തന്റെ മാത്രം ചിന്തയിൽ വന്നതാണെന്ന് ജാസ്മിന്റെ പിതാവ് തങ്ങളോട് പറഞ്ഞുവെന്ന് പറയുകയാണ് ഇപ്പോൾ ആര്യയും സിബിനും.

ഇരുവരും കഴിഞ്ഞ ദിവസം എയർപോട്ടിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. ആ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സിബിനും ആര്യയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയിലാണ് ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങൾ സിബിനും ആര്യയും വെളിപ്പെടുത്തിയത്. 'ഗബ്രി-ജാസ്മിൻ ബോണ്ടിങ് ജാഫർ അങ്കിളിനും കുടുംബത്തിനും താൽപര്യമില്ലായിരുന്നു.'

'അതുപോലെ ഗബ്രി അടുത്തിടെയായി കൊടുക്കുന്ന അഭിമുഖങ്ങൾ എല്ലാം കണ്ട് ജാഫർ അങ്കിൾ ഗബ്രിയെ വിളിച്ചിരുന്നു. മോനെ നീ ഇനി ജാസ്മിനെ കുറിച്ച് പബ്ലിക്കിൽ സംസാരിക്കരുതെന്ന് പറഞ്ഞു. ഉമ്മകൊടുക്കുന്നതും കെട്ടിപിടിക്കുന്നതും തെറ്റാണോ എന്നുള്ള തരത്തിലൊന്നും നീ ഇനി സംസാരിക്കരുത്.'

Sibin jasmin

'നീ ഓൾറെഡി സംസാരിച്ചില്ലേ ഇനി മതിയെന്നും ഗബ്രിയോട് ജാഫർ അങ്കിൾ പറഞ്ഞു. നേരത്തെ തന്നെ ബൊമ്മ ജാസ്മിനുമായി അടുപ്പമുള്ള ഒരാൾ കൊടുത്തയച്ചതാണ്. പക്ഷെ അത് ബി ഗ് ബോസ് ടീം ജാസ്മിന് കൊടുത്തില്ല. അതേ കുറിച്ച് ബി ഗ് ബോസ് ക്രിയേറ്റീവ് ഡയറക്ടറോട് ജാഫർ അങ്കിൾ ചോദിച്ചു. ശേഷം അദ്ദേഹം ദേഷ്യപ്പെട്ടു.'

'ബൊമ്മയില്ലാതെ അകത്ത് കയറിയില്ലെന്നും ബൊമ്മ തന്ന് വിട്ടില്ലെങ്കിൽ ഞാൻ ഇപ്പോൾ എന്റെ മകളേയും കൂട്ടി പുറത്ത് പോകുമെന്നും ജാസ്മിന്റെ ഫാമിലി ഹൗസിൽ കയറില്ലെന്നും പറഞ്ഞു. ജാസ്മിനെ എവിക്ട് ചെയ്താലും പ്രശ്നമില്ലെന്ന് പറ‍ഞ്ഞതോടെയാണ് ബിഗ് ബോസ് ടീം ജാസ്മിന്റെ മാതാപിതാക്കളെ ബൊമ്മയുമായി അകത്ത് കയറാൻ അനുവദിച്ചത്. ഹൗസിൽ അങ്കിൾ പറഞ്ഞതും ചെയ്തതും അങ്കിളിന്റെ സ്റ്റാന്റാണ്.'

'ചെയ്യണമെന്ന് ചിന്തിച്ച് പോയി ചെയ്തതാണ്. അല്ലാതെ ബി ഗ് ബോസ് ടീം പറഞ്ഞ് ചെയ്യിച്ചതല്ല. അക്കാര്യം അങ്കിൾ തന്നെ ഞങ്ങളോട് പറഞ്ഞിരുന്നുവെന്നാണ്', സിബിനും ആര്യയും പുതിയ വീഡിയോയിൽ പറ‍ഞ്ഞത്. അഫ്സൽ ജാസ്മിന് നൽകാൻ വേണ്ടി അയച്ച ടെഡിയാണ് പിതാവ് ഹൗസിൽ കയറി‌യപ്പോൾ നൽകിയത്.

ജാസ്മിന്റെ പിതാവ് ചോദിക്കും വരെ ആ ടെഡി ബി​ഗ് ബോസ് അകത്തേക്ക് കടത്തിവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഫ്സലുമായുള്ള വിവാ​ഹനിശ്ചയം കഴിഞ്ഞശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് മത്സരിക്കാൻ എത്തിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X