'ബി​ഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം

ബി​ഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി സിബിൻ എത്തിയ ശേഷം ഷോയിലുണ്ടായ ചലനങ്ങൾ ചെറുതല്ല. സിബിന്റെ വരവിന് ശേഷം വീട്ടിൽ ഒതുങ്ങി നിന്ന പല മത്സരാർത്ഥികളും പുറത്തേക്ക് വന്നു. മുന്നിട്ട് നിന്നിരുന്ന അപ്സര, ജാസ്മിൻ തുടങ്ങിയ മത്സാർത്ഥികൾക്ക് സിബിന്റെ വരവ് തിരിച്ചടിയായി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകരിൽ പലർക്കും സിബിന്റെ ​ഗെയിമിൽ അതൃപ്തിയുണ്ട്. മോശമായ രീതിയിൽ ​ഗെയിം മുന്നോട്ട് കൊണ്ടുപോകുന്ന സിബിൻ പലപ്പോഴും ഓവർ സ്മാർട്ടാകുന്നെന്ന് പ്രേക്ഷകർ പറയുന്നു.

സിബിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി പേർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കുത്തിത്തിരുപ്പ് ആണെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ര‍ഞ്ജു രഞ്ജിമാർ കമന്റ് ചെയ്തു. 'കുത്തിത്തിരിപ്പ് ആണ് മെയിൻ. അതിൽ അല്പം ഹാസ്യം കലർത്തി കൈയ്യടി നേടുന്നു. പ്രധാനമായും ഷോ കണ്ടു നെഗറ്റീവ് കമന്റ്സ് ഉള്ള ആൾക്കാരെ ടാർ​ഗെറ്റ് ചെയ്ത് കളിക്കുന്നു. അപ്പോൾ സപ്പോർട്ട് കിട്ടും എന്ന് ഇയാൾക്കറിയാം.. ബിഗ്‌ബോസിൽ പറ്റിയ ​ഗെയിമർ ആണ്,' എന്നാണ് മറ്റൊരാളുടെ കമന്റ്.

Sibin  Bigg Boss

'ഏതാണ്ടൊക്കെ വലിയ സംഭവം ആണെന്ന വിചാരം. കൊടും വിഷം', 'വല്യ ആരോ ആണെന്ന് സ്വയം കരുതി അങ്ങ് കേറി വന്നതാ. ഓവർ ആക്ടിങ് ആണ് അവന്റെ മെയിൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിലും ഈ അഭിപ്രായം വരുന്നുണ്ട്.

'സിബിൻ സ്വന്തം വീട് പോലാ ബി​ഗ് ബോസ് വീട് കാണുന്നത്. ബിഗ്ഗ്‌ബോസ് ഹൗസ് അവന് എഴുതി കൊടുത്തു എന്ന് ആണ് വിചാരിക്കുന്നത് എന്ന് തോനുന്നു. ഞാൻ പറയും അതിവിടെ നടക്കും എന്ന ലൈൻ ആണ് കക്ഷിക്ക്. ഞാൻ സംസാരിക്കും ഞാൻ അടിക്കും ഞാൻ എന്തും പറയും വരെ ഒരാൾ വാ തുറന്നാൾ അടിച്ചു ചുമരിൽ കേറ്റും,' എന്നാണ് ഒരാളുടെ കമന്റ്.

Sibin  Bigg Boss

കഴിഞ്ഞ ദിവസങ്ങളിലായി ജാസ്മിനെതിരെ നിരന്തരം ​സിബിൻ സംസാരിക്കുന്നുണ്ട്. ജാസ്മിന് പുറത്തുള്ള ​ഹേറ്റേഴ്സിനെ മനസിലാക്കിയാണ് ഇവർക്കെതിരെ സിബിൻ നീങ്ങുന്നത്. പക്ഷെ ഇത് സിബിന് തന്നെ വിനയാകുന്ന സാഹചര്യമാണ്. ജാസ്മിനെ വീട്ടിൽ ഒതുക്കാൻ നോക്കുമ്പോഴേല്ലാം ജാസ്മിന് കൂടുതൽ ക്യാമറ സ്പേസ് കിട്ടുകയാണ് ചെയ്യുന്നത്.

ഒരു പരിധി വരെ സിബിന്റെ നീക്കങ്ങളെ തകർക്കാനും ജാസ്മിന് കഴിയുന്നു. പുറത്ത് ജാസ്മിന് അനുകൂലമായ തരം​ഗമുണ്ടാവുന്നുമുണ്ട്.
അതേസമയം സിബിനെ പിന്തുണച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. സിബിൻ വന്നതിന് ശേഷമാണ് ബി​ഗ് ബോസ് വീട് ഉണർന്നതെന്ന് ഇവർ പറയുന്നു. സിബിനെ അനുകൂലിച്ച് കൊണ്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും വരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X