'റോക്കി ഒരു മണ്ടൻ, അപ്സര അഹങ്കാരി, നോറ ജാൻമണിയെ കുറേ പ്രവോക്ക് ചെയ്തു... പിന്നെ എങ്ങനെ ശപിക്കാതിരിക്കും'

ഈ സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു വൈൽഡ് കാർഡായിരുന്നു സിബിൻ ബെഞ്ചമിൻ. രണ്ടാഴ്ചയോളം സിബിൻ ഹൗസിലുണ്ടായിരുന്നു. ശേഷം ആരോ​ഗ്യപരമായ കാരണങ്ങളാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സിബി്ൻ ഷോയിൽ നിന്നും സ്വമേധയാ പുറത്ത് വരികയായിരുന്നു. അതിന്റെ പേരിൽ പിന്നീട് നിരവധി വിവാദങ്ങൾ ഹൗസിന് പുറത്തുണ്ടായി. ഹൗസിൽ തുടർന്നിരുന്നുവെങ്കിൽ ടോപ്പ് ഫൈവ് ലിസ്റ്റിൽ സിബിനും ഇടം പിടിക്കുമായിരുന്നു. ബി​ഗ് ബോസ് സീസൺ ആറ് അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി.

ഒന്നും പ്രവചിക്കാൻ സാധിക്കാത്ത തരത്തിൽ വോട്ട് അനുദിനം മാറി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരാണ് വിജയിയെന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകർക്കുമുണ്ട്. ഫിനാലെ കയ്യെത്തും ദൂരത്ത് നിൽക്കെ തനിക്കൊപ്പം സഹമത്സരാർത്ഥികളായി ഹൗസിൽ ഉണ്ടായിരുന്നവരെ കുറിച്ച് ലൈഫ് നെറ്റ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

DJ Sibin bigg boss

സിബിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഡ്യുവൽ പേഴ്സണാലിറ്റിയുള്ളയാളാണ് സായ്. അവൻ എന്ത് ഉദ്ദേശിച്ചാണ് ഹൗസിലേക്ക് വന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ അവൻ നല്ല ചെക്കനാണ്.‍ റിഷി ഒരു നിഷ്കളങ്കൻ. ​​ഗബ്രി പാവം പയ്യനാണ്. ഒന്നിനെ കുറിച്ചും അറിയാത്ത പാവമാണ്. അതുപോലെ ജിന്റോ സ്ട്രീറ്റ് സ്മാർട്ടാണ്.

ജാസ്മിനെ ഒറ്റവാക്കിൽ ഡിസ്ക്രൈബ് ചെയ്യാൻ പറഞ്ഞാൽ ഷി ഈസ് എ മെസ് എന്നാണ് എനിക്ക് പറയാൻ തോന്നുന്നത്. അർജുൻ ക്യൂട്ടാണ്. ഫൈനൽ ഫൈവിൽ വന്നേക്കും. കാരണം അവന് വോട്ടുണ്ട്. ഈ ഷോയ്ക്ക് വലിയ കോൺട്രിബ്യൂഷൻ അവൻ കൊടുത്തതായി തോന്നിയിട്ടില്ല. അവൻ ഫൈനൽ ഫൈവിൽ വരാൻ യോ​ഗ്യതയുള്ളയാളല്ല. ശ്രീതു ക്യൂട്ട് നമ്പർ ടു എന്നാണ് പറയാനുള്ളത്.

നന്ദന നിലാവത്ത് അഴിച്ചുവിട്ട താറാവാണ്. ജെനുവിനാണ് പാവമാണ്.‍ അപ്സര ഒരു അഹങ്കാരിയാണ്. എന്നെ ചീത്ത പറയുന്ന എപ്പിസോഡിൽ അപ്സര കൈകൊട്ടി ചിരിച്ചു. ഭയങ്കര ഷോഓഫായിരുന്നു. ഓവർ കോൺഫിഡന്റുമാണ്. റോക്കി ഒരു മണ്ടൻ. ഇതിന്റെ പേരിൽ ഇനി ലൈവ് വന്നേക്കും. അഞ്ച് വർഷത്തോളം കാത്തിരുന്ന് ഒരു അവസരം കിട്ടിയിട്ട് ആരെങ്കിലും സഹമത്സരാർത്ഥിയെ ഇടിക്കുമോ?. സിജോ മണ്ടൻ ടു.

ഇടി കിട്ടിയശേഷം വല്ല കോടതിയിലും പോയി കേസ് ഫയൽ ചെയ്ത് ഒന്നോ, രണ്ടോ കോടി വാങ്ങി വീട്ടിലിരുന്നാൽ പോരായിരുന്നോ. ഇത് അതിന് പകരം വായിൽ പ്ലേറ്റുമിട്ട് വർത്തമാനം പറയാൻ പറ്റാതെ അകത്ത് കയറി പോയേക്കുവാണ്. ഇപ്പോഴാണ് സിജോ സംസാരിച്ച് തുടങ്ങിയത് തന്നെ. ജാൻമണി സ്വീറ്റാണ്. ജാൻമണിയെ ആളുകൾ തെറ്റിദ്ധരിച്ചതാണ്. കാരണം പുള്ളിക്കാരിയുടെ ആ ഒരു മുഖം മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു.

DJ Sibin bigg boss

നോറ ജാൻമണിയെ പുറകെ നടന്ന് കുറേ പ്രവോക്ക് ചെയ്തു. പിന്നെ എങ്ങനെ ശപിക്കാതിരിക്കും. ഞാൻ വല്ലതും ആയിരുന്നുവെങ്കിൽ ഒറ്റ ഇടി കൊടുത്തേനെ. അത്ര പ്രവോക്കേഷനാണ്. നോറയുടെ മെയിൻ പരിപാടി തന്നെ ജാൻമണിയെ പ്രവോക്ക് ചെയ്യുക എന്നതായിരുന്നുവെന്നാണ് സിബിൻ പറഞ്ഞത്. അതേസമയം ഹൗസിൽ നിന്ന് ഏറ്റവും അവസാനം പടിയിറങ്ങിയത് സായ് കൃഷ്ണനാണ്.

പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി ബി​ഗ് ബോസ് നൽകിയ അഞ്ച് ലക്ഷം സ്വീകരിച്ചത് സായിയാണ്. പണപ്പെട്ടി എടുത്താൽ പിന്നെ ആ മത്സരാർത്ഥി ഷോ ഉപേക്ഷിച്ച് ഹൗസിൽ നിന്നും പുറത്തേക്ക് ഇറങ്ങണം.

അതേസമയം സായ് പണപ്പെട്ടി എടുത്തതിനോട് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേർക്കും എതിർപ്പായിരുന്നു. ടൈറ്റിലിനായി ഹൗസിൽ എട്ട് പേരാണ് ഇപ്പോൾ മത്സരിക്കുന്നത്. ഈ വീക്കെന്റിൽ സിജോയും നോറയും ഷോയിൽ നിന്നും പുറത്താകുമെന്നാണ് റിപ്പോർട്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X