'താരറാണിയാകാൻ ശ്രമിക്കുന്ന ജാസ്മിനും പുറത്തുപോകണമെന്ന് പറഞ്ഞിരുന്നു, ശ്രീതുവിന് ഞാൻ ഉമ്മ കൊടുത്തിട്ടില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു ഡിജെ സിബിൻ. തുടക്കത്തിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ പുലർത്താതിരുന്ന താരമായിരുന്നു സിബിൻ. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റെ ഗെയിം തന്ത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സമ്പാദിക്കാൻ സിബിന് സാധിച്ചു. എന്റെർടെയിൻമെന്റ്, ഗായകൻ, വാക്ചാതുര്യം, നേതൃപാടവും എല്ലാം ചേർന്നൊരു ബിഗ് ബോസ് മെറ്റീരിയൽ തന്നെയായിരുന്നു സിബിൻ. ഹൗസിൽ എത്തി വൈകാതെ സിബിൻ പവർ ടീമിലേക്കും എത്തി. അതോടെ ഈ സീസണിൽ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള തർക്കങ്ങളും പോരുകളും ഉടലെടുത്ത് മത്സരം കൊഴുത്തു.
ഒതുങ്ങി കൂടിയ മത്സരാർത്ഥികളടക്കം പിന്നീട് ഇറങ്ങിക്കളിക്കുന്നതായിരുന്നു പ്രേക്ഷകർ കണ്ടത്. പക്ഷെ ഹൗസിൽ അധിക ദിവസം പിന്നിടും മുമ്പ് സിബിൻ സ്വയമേ ഷോ ക്വിറ്റ് ചെയ്ത് പോയി. ജാസ്മിനുമായുള്ള ചില പ്രശ്നങ്ങളും അതേ തുടർന്ന് സിബിൻ ചെയ്ത ചില പ്രവൃത്തികളും അവതാരകൻ മോഹൻലാലും ബിഗ് ബോസും വിമർശിച്ചതോടെ സിബിൻ മാനസീകമായി തകർന്നു.

പിന്നെ പതിയെ ഗെയിമുകളിൽ പങ്കെടുക്കാനോ ഭക്ഷണം കഴിക്കാനോ കൂട്ടാക്കാതെ നിരാഹാരം തുടങ്ങി. അനുയിപ്പിക്കാൻ ബിഗ് ബോസ് ശ്രമിച്ചെങ്കിലും പുറത്ത് പോകണമെന്ന നിലപാടിൽ സിബിൻ ഉറച്ച് നിന്നു. സിബിൻ ക്വിറ്റ് ചെയ്തതിനോട് പ്രേക്ഷകർക്കും എതിർപ്പായിരുന്നു. ഇപ്പോഴിതാ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സഹമത്സരാർത്ഥികളെ കുറിച്ചും ഹൗസിലെ അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.
ഹൗസിൽ സഹമത്സാരർത്ഥിയായിരുന്ന പൂജ തന്നെയായിരുന്നു വിശേഷങ്ങൾ സിബിനിൽ നിന്നും ചോദിച്ച് അറിഞ്ഞത്. സിബിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'വെളിയിൽ ഇറങ്ങിയാൽ എല്ലാവരും ഇപ്പോൾ എന്നോട് ചോദിക്കുന്ന ക്ലീഷെ ക്വസ്റ്റ്യനാണ് ഹൗ ആർ യു എന്നത്. ബിഗ് ബോസിന്റെ തീരുമാനപ്രകാരമാണ് ഞാൻ ഷോയിൽ നിന്നും വന്നത്. ഡോക്ടറിന്റെ ഫൈനൽ കൺസൾട്ടേഷന് ശേഷം അവർ പറഞ്ഞു വീട്ടിൽ പോയി ഒരാഴ്ച ഫാമിലിക്കും ഫ്രണ്ട്സിനുമൊപ്പം ഷെയർ ചെയ്യാൻ.'
'വീട്ടിനുള്ളിലേക്ക് തിരികെ പോകണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. മാനസീക സമ്മർദ്ദമുണ്ടായപ്പോഴാണ് പുറത്ത് പോകണമെന്ന് കരഞ്ഞ് ഞാൻ വാശി പിടിച്ചത്. അങ്ങനെ പുറത്ത് പോകണമെന്ന് പറയുന്നവരെയൊക്കെ പുറത്തേക്ക് ഇറക്കി വിടാനാണെങ്കിൽ ആ വീട്ടിലുള്ള എൺപത്തിയഞ്ച് ശതമാനം ആളുകളും പുറത്ത് പോകണമെന്ന് പറഞ്ഞിട്ടുണ്ട്. സീസൺ തുടങ്ങി ഇതുവരെ പല സീസണുകളിലായി പല മത്സരാർത്ഥികളും പുറത്ത് പോകണമെന്ന് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിട്ടുള്ളവരാണ്.'
'ആ വീക്കെന്റ് എപ്പിസോഡിന് ശേഷം ഞാൻ മെന്റലി ബ്രേക്ക് ഡൗണായി. കഴിഞ്ഞ ആഴ്ച പുറത്തായ ഗബ്രിയും താരറാണിയാകാൻ ശ്രമിക്കുന്ന ജാസ്മിനും പുറത്തുപോകണമെന്ന് പറഞ്ഞിരുന്നവരാണ്. എന്തുകൊണ്ടാണ് പക്ഷെ ഇറക്കി വിടാത്തത്. എന്റെ ലൈഫിൽ എനിക്ക് പലരേയും നഷ്ടപ്പെട്ടിട്ടുണ്ട്... ഒറ്റപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്.'

'അതുകൊണ്ട് തന്നെ ഈ ഷോ കാരണം ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. ആ ട്രോമയാണ് ആ പേടിയാണ് ഞാൻ പറഞ്ഞത്. മുപ്പത്തിമൂന്ന് വയസായി എനിക്ക്. ഞാൻ ഇതുവരെയും ഒരു കൗൺസിലിങ് പോലും എടുത്തിട്ടുള്ളയാളല്ല. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ തന്നെ ഫൈറ്റ് ചെയ്ത് തിരിച്ച് വരികയാണ് ചെയ്യാറുള്ളത്. സീസൺ ഒന്നിലെ സാബു ചേട്ടനെ ഞാൻ ഒബ്സെർവ് ചെയ്തിരുന്നു ഹൗസിലേക്ക് വരും മുമ്പ്.'
'എന്നെ ആ വീട്ടിൽ കൺട്രോൾ ചെയ്യാൻ ഒരാൾക്കെ അധികാരം കൊടുത്തിരുന്നുള്ളു. അത് പൂജ കൃഷ്ണയാണ്. ജാസ്മിനെ നോക്കി മോശം ഗസ്ച്ചർ ഞാൻ കാണിച്ചിട്ടില്ല. എന്റെ ഫ്രസ്ട്രേഷൻ തീർക്കാൻ ഞാൻ ശ്രമിച്ചപ്പോൾ എന്റെ കഷ്ട കാലത്തിന് ജാസ്മിൻ അത് കണ്ടു. ജാസ്മിനെ എനിക്ക് പേടിയില്ല. അവൾ സംസാരിക്കാൻ വരുമ്പോൾ ഓടി പോയത് വിവരക്കേട് കേൾക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ്.'
'അവൾ സംസാരിക്കുന്നതിൽ കാര്യമില്ല. ശ്രീതുവിന് ഞാൻ ഉമ്മ കൊടുത്തിട്ടില്ല. എന്റെ കൈയ്യിലാണ് ഞാൻ ഉമ്മ വെച്ചത്. ശ്രീതുവിനെ എനിക്ക് ഉമ്മവെക്കേണ്ട. ശ്രീതു അന്ന് രാത്രിയിൽ വന്ന് ഇതേ കുറിച്ച് സംസാരിച്ചത് ആരോ കുത്തിയിളക്കി വിട്ടതിന്റെ പശ്ചാത്തലത്തിലാണ്. പൂജ കൃഷ്ണയായിരുന്നു ഞാൻ അല്ലാതെ ഹൗസിലെ മറ്റൊരു അടിപൊളി കണ്ടസ്റ്റന്റ്. എനിക്ക് പൂജയും ജിന്റോയുമായിട്ടായിരുന്നു ഏറ്റവും കൂടുതൽ കണക്ടായത്. ഇടയ്ക്ക് സായിയും അഭിഷേകും വരും', എന്നാണ് സിബിൻ പറഞ്ഞത്.


Click it and Unblock the Notifications