'ജാസ്മിന്റെ അപ്സ്റ്റെയർ വേക്കന്റാണ് തലച്ചോറിൽ ഒന്നുമില്ല, ബിഗ് ബോസിന്റെ അമ്മയാവണം അവൾക്ക്'; സിബിൻ!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വന്ന ആറ് വൈൽഡ് കാർഡുകളിൽ ഏറ്റവും ശക്തനായ മത്സരാർത്ഥിയായിരുന്നു ഡിജെ സിബിൻ ബെഞ്ചമിൻ. ഗെയിം എങ്ങനെ ഫിസിക്കലിയും മെന്റലിയും കളിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ സിബിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഹൗസിലും പുറത്തും തരംഗമാകാനും ആരാധകരെ സൃഷ്ടിക്കാനും സിബിന് കഴിഞ്ഞു. വിന്നറാകാൻ സാധ്യതയുള്ള വൈൽഡ് കാർഡാണ് സിബിൻ എന്ന് പോലും പല പ്രേക്ഷകരും വിധിയെഴുതിയിരുന്നു.
എന്നാൽ ഒരാഴ്ചയ്ക്കുശേഷം ജാസ്മിനുമായി നടന്ന ചില വഴക്കുകളെ തുടർന്ന് സിബിൻ മാനസീകമായി തകർന്നു. മാനസീകമായി വളരെയധികം തളര്‍ന്നതിനാൽ തനിക്ക് ഈ ഷോയിൽ തുടരാൻ സാധിക്കില്ലെന്നും ക്വിറ്റ് ചെയ്യാൻ അനുവദിക്കണമെന്നും സിബിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. തുടക്കത്തിൽ ബിഗ് ബോസ് അനുവദിച്ചില്ലെങ്കിലും പിന്നീട് സിബിൻ ഷോയിൽ നിന്നും പിന്മാറി.

ഒരൊഴുക്കന്‍ മട്ടില്‍ പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസ് സീസണ്‍ ആറിനെ ട്രാക്കിലേക്ക് എത്തിച്ചവരില്‍ പ്രധാനിയായിരുന്നു സിബിന്‍. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ് കറക്ട് ഗെയിം പ്ലാനോടെ വന്ന സിബിന്‍ വളരെ വേഗമായിരുന്നു പ്രേക്ഷകരുടെയും ഹൗസ്മേറ്റ്സിന്‍റെയും പ്രിയങ്കരനായി മാറിയത്. ടോപ് ഫൈവില്‍ ഉറപ്പായുമുണ്ടാകുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിധിയെഴുതുകയും ചെയ്തിരുന്നു. പക്ഷെ അതിനൊന്നും സാധിക്കാതെ ആയിരുന്നു സിബിന്‍റെ മടക്കം.
ഇപ്പോഴിതാ ഹൗസിൽ സിബിനുമായി ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയ ജാസ്മിനെ കുറിച്ച് ഫോക്കസ് ന്യൂസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ജാസ്മിന്റെ അപ്സ്റ്റെയർ വേക്കന്റാണെന്നും തലച്ചോറിൽ ഒന്നുമില്ലെന്നുമാണ് സിബിൻ പറഞ്ഞത്. 'ജാസ്മിനോട് എനിക്ക് വ്യക്തി വൈരാഗ്യമില്ല.'
'ബിഗ് ബോസ് ഹൗസ് എനിക്ക് വീടുപോലെ തന്നെയായിരുന്നു. ഞാൻ അവിടെയെത്തിയ ആദ്യത്തെ ദിവസം ജാസ്മിൻ ഹൗസിലെ ക്യാപ്റ്റനായിരുന്നു. പുള്ളിക്കാരിയെക്കാൾ പത്ത് വയസിന് മൂത്തതാണ് ഞാൻ. എന്നെയെന്നല്ല എല്ലാവരോടും എഴുന്നേൽക്കടാ, വാടാ, നീങ്ങിനിൽക്കെടാ, മാറടാ എന്നുള്ള രീതിയിലാണ് ജാസ്മിന്റെ സംസാരം. പിന്നെ പഠിച്ചതേ പാടു. അങ്ങനെ പെരുമാറുന്നത് ശരിയല്ലല്ലോ.'
'കുട്ടികൾ വരെ കാണുന്ന പരിപാടിയാണെങ്കിൽ പ്രായത്തിൽ മൂത്തയാളെ എടായെന്ന് വിളിക്കാൻ പാടില്ലെന്ന സന്ദേശം നമ്മൾ കൊടുക്കണ്ടേ. പക്ഷെ ജാസ്മിൻ എന്നെ അങ്ങനെ തന്നെയാണ് വിളിച്ചത്. അങ്ങനെ ഒരോ വിഷയങ്ങളിലും എനിക്ക് ട്രിഗർ ആയതുകൊണ്ടാണ് ഞാൻ റിയാക്ട് ചെയ്തത്. ജാസ്മിനൊക്കെ എനിക്ക് ആരാ..? എനിക്ക് ഒന്നും അല്ല. ജാസ്മിന്റെ അപ്സ്റ്റെയർ വേക്കന്റാണ്.'

'ചുമ്മാ വായിട്ട് അലയ്ക്കുന്നത് അല്ലാതെ തലച്ചോറിൽ ഒരു സാധനമില്ല. ജാസ്മിൻ ആരോടെങ്കിലും സംസാരിക്കുമ്പോൾ മൂന്നാമതൊരാൾ കാണുന്നു കേൾക്കുന്നുവെന്ന ബോധ്യം ജാസ്മിനുണ്ട്. അവിടേക്ക് കാര്യങ്ങൾ എത്താനാണ് ജാസ്മിൻ സംസാരിക്കുന്നത്.'
'എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന രീതിയാണ് ജാസ്മിന്. വിഷുവിനുള്ള ഡാൻസ് പ്രാക്ടീസ് നടക്കുമ്പോൾ പോലും ജാസ്മിൻ ഷോ ഓഫ് കാണിച്ചതും അതിന്റെ ഭാഗമായാണ്. എല്ലാത്തിലും ഇടപെടണമെന്ന മനോഭാവമാണ്.'
'ബിഗ് ബോസിന്റെ അമ്മയാവണം അവൾക്ക്. ഞാൻ ഹൗസിൽ ഉണ്ടായിരുന്നപ്പോൾ വാഴത്തോപ്പിലെ പ്രണയം അനുവദിച്ചിരുന്നില്ലെന്നാണ്', സിബിൻ പറഞ്ഞത്. സിബിൻ പുറത്തായശേഷം നല്ലൊരു ഗെയിം ഹൗസിൽ ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് ഗബ്രിയാണ്.


Click it and Unblock the Notifications