'ആൽബിക്ക് ബുദ്ധിയില്ല... മൈന്റ് ചെയ്യേണ്ട, അപ്സരയുടെ ഹസ്ബെന്റെന്ന രീതിയിലല്ലെ പുള്ളിയെ ആളുകൾ അറിയൂ'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ച് കടന്നുപോയ ഒരു വൈൽഡ് കാർഡ് എൻട്രിയും മത്സരാർത്ഥിയുമായിരുന്നു ഡിജെയായ സിബിൻ ബെഞ്ചമിൽ. വെറും രണ്ടാഴ്ച മാത്രമെ ഹൗസിൽ നിന്നിട്ടുള്ളുവെങ്കിലും ഇനിയങ്ങോട്ട് ബിഗ് ബോസ് പ്രേക്ഷകർ എപ്പോഴും ഓർക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് സിബിൻ. പക്ക ബിഗ് ബോസ് മെറ്റീരിയൽ എന്നാണ് സിബിനെ പ്രേക്ഷകർ ഒന്നടങ്കം വിശേഷിപ്പിച്ചത്.
ഈ സീസണിൽ ഹൗസിലേക്ക് കയറിയ ആറ് വൈൽഡ് കാർഡുകളിൽ നിന്ന അത്രയും ദിവസം ഹൗസും എപ്പിസോഡും എൻഗേജിങ്ങാക്കി നിർത്താൻ സിബിന് സാധിച്ചിരുന്നു. ഹൗസിൽ തുടർന്ന് നിന്നിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിക്കാനും സിബിന് സാധിക്കുമായിരുന്നു. മത്സരത്തിൽ നിന്നും മാനസീകമായ ചില ബുദ്ധിമുട്ടുകളെ തുടർന്ന് സ്വമേധയ സിബിൻ ഷോ ഉപേക്ഷിച്ച് പോരുകയായിരുന്നു.

പുറത്തിറങ്ങിയശേഷം സിബിൻ ഷോയെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോഴും ചൂടേറിയ വിഷയമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതുപോലെ സിബിന്റെ സഹമത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും ആൽബിയും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ വഴി ഒരു പോര് നടക്കുന്നുണ്ട്.
സിബിനെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ആൽബിക്കുള്ളത്. അതിന്റെ ഭാഗമായി ചില കാര്യങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ ആൽബി സിബിനെ പരിഹസിച്ച് പറഞ്ഞിരുന്നു. സിബിൻ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന തരത്തിലാണ് ആൽബി സംസാരിച്ചത്. ഇപ്പോഴിതാ ഷാജി പാപ്പൻ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ആൽബിയെ കുറിച്ച് സിബിൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
'അണ്ണനുള്ള ചായയും പരിപ്പുവടയും തരുമെന്ന് താൻ ആൽബിയോട് പറഞ്ഞത് ബിഗ് ബിയിലെ ഡയലോഗ് കടമെടുത്താണെന്ന് അത് മനസിലാക്കാനുള്ള ബുദ്ധി ആൽബിക്കില്ലെന്നുമാണ് സിബിൻ പറഞ്ഞത്. അപ്സരയുടെ ഭർത്താവ് ആൽബിക്ക് ബുദ്ധിയില്ല. ചായയും വടയും ഞാൻ തരുമെന്ന് ആൽബിയോട് പറഞ്ഞത് ബിഗ് ബിയിലെ ഡയലോഗ് എടുത്താണ്.'
'അറിവില്ല.... ഇരുന്നൂറ് എപ്പിസോഡോ മറ്റോ ഡയറക്ട് ചെയ്തുവെന്ന് എവിടെയോ ഇരുന്ന് അടിക്കുന്നത് അടുത്തിടെ കേട്ടിരുന്നു. അത്രയും അറിയുന്ന വ്യക്തിക്ക് ബിഗ് ബിയിലെ ഡയലോഗ് അറിയില്ലേ..?. ബുദ്ധിയില്ല... മൈന്റ് ചെയ്യേണ്ട. മരിപ്പിന് പരിപ്പുവടയും ചായയും കൊടുക്കുന്ന കട തിരുവനന്തപുരത്ത് ഉണ്ടോയെന്ന് എനിക്ക് അറിഞ്ഞൂടാ. ഞാൻ പറഞ്ഞത് ബിഗ് ബിയിലെ ഡയലോഗാണ്.'

'ഇന്റർവ്യു കൊടുത്ത് ജീവിക്കൂ ചേട്ടാ എന്നാണ് പുള്ളിയോട് എനിക്ക് പറയാനുള്ളത്. അപ്സരയുടെ ഹസ്ബെന്റ് എന്ന് രീതിയിലല്ലെ പുള്ളിയെ ആളുകൾ അറിയൂ... അതാ... ഞാൻ പണിയെടുത്ത് തന്നെയാണ് ജീവിക്കുന്നത്. പുള്ളി ഇപ്പോൾ ചെയ്യുന്നത് എന്താ... ഇന്റർവ്യു കൊടുത്ത് ജീവിക്കലോ. പുള്ളി അല്ലല്ലോ എന്റെ വീട്ടിലെ കാര്യം നോക്കുന്നത്.'
'ഞാൻ സ്വന്തമായി അല്ലേ ചെയ്യുന്നേ. അയാൾ ഇപ്പോഴും പിആർ വർക്കല്ലേ ചെയ്യുന്നത്. ഞാൻ ഹൗസിൽ ആയിരുന്നപ്പോഴും പുള്ളി എന്നെ കുറിച്ച് മോശമായി എഴുതിയിട്ടുണ്ട്. പുള്ളിയുടെ പോസ്റ്റ് എടുത്ത് നോക്കിയാൽ മതി. വേറെ ആർക്കോ വേണ്ടി ജോലി ചെയ്യുന്നയാളാണ്. പക്ഷെ ഞാൻ സ്വന്തമായി പണിയെടുത്താണ് ജീവിക്കുന്നത്. നമുക്കും ജീവിക്കണ്ടേ. എപ്പോഴും ഒരു ചാനലിനെ മാത്രം ഡിപ്പന്റ് ചെയ്ത് ജീവിക്കാൻ പറ്റില്ലല്ലോ.'
'ഗ്രാന്റ് ഫിനാലെയ്ക്ക് പോകുമോയെന്ന് അറിയില്ല. കാരണം ഇൻവിറ്റേഷൻ ഇതുവരെ എനിക്ക് വന്നിട്ടില്ല. വിളിച്ചാൽ തീരുമാനിക്കാം. എന്നെ ആരും വിളിച്ചിട്ടില്ല. ജോലി ചെയ്താൽ അല്ലെ എനിക്ക് ജീവിക്കാൻ പറ്റു', എന്നാണ് സിബിൻ ആൽബിയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications