സിജോ ഷോയിൽ നിന്നും പുറത്തേക്കോ?; വിനയാകുന്നത് ബി​ഗ് ബോസിന്റെ വ്യവസ്ഥ; സംഭവിക്കുന്നത് ‌

അസി റോക്കിയും സിജോയും തമ്മിലുണ്ടായ വഴക്കാണ് ബി​ഗ് ബോസിലെ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം. സിജോയുടെ മുഖത്തടിച്ചതിന്റെ പേരിൽ റോക്കി ഷോയിൽ നിന്ന് പുറത്തായി. മറ്റ് മത്സരാർത്ഥികളെ ഞെ‌ട്ടിച്ച സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ നടന്നത്. സിജോയും റോക്കിയും തമ്മിൽ വഴക്ക് നടക്കുമ്പോൾ പലരും ഇത് കാര്യമാക്കിയില്ല. ശാരീരികാക്രമത്തിലേക്ക് കടക്കുമെന്ന് മിക്കവരും കരുതിയില്ല.

എന്നാൽ റോക്കി സിജോയുടെ മുഖത്തടിച്ചപ്പോൾ ഏവരും ഞെ‌ട്ടി. പിടിച്ച് മാറ്റിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അടി നടന്നതിന് പിന്നാലെ റോക്കി പുറത്താവുകയും ചെയ്യും. റോക്കി പോയതാണ് വീട്ടിൽ കൂടുതലും ചർച്ചയായത്. മുഖത്തടിയേറ്റ സിജോ സംയമനം പാലിച്ചെങ്കിലും മാനസികമായി സിജോ തളർന്നിരുന്നു. അടി കാരണം മുഖത്ത് വീക്കം വന്നു.

Sijo Bigg Boss

പല്ലിന് പരിക്ക് പറ്റിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പോലും സിജോയ്ക്ക് ഇന്ന് കഴിഞ്ഞില്ല. വിശ്രമിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ എല്ലാത്തിൽ നിന്നും മാറി സിജോ മാറി നിന്നു. മുഖത്ത് കനത്ത അടിയാണ് സിജോയ്ക്ക് ലഭിച്ചതെന്ന് വീ‍ഡിയോയിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ സിജോയ്ക്ക് ബി​ഗ് ബോസിൽ തുടരാനാകുമോ എന്ന ആശങ്കയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ.

പുതിയ പ്രൊമോയിൽ സിജോയെ കാണാത്തതാണ് ചോദ്യങ്ങൾ ഉയർത്തിയത്. മുഖത്തേറ്റ അടിയിൽ സിജോയ്ക്കുണ്ടായ പരുക്ക് ​ഗുരുതരമാണെങ്കിൽ ഒരുപക്ഷെ കുറച്ച് ദിവസത്തേക്ക് ഷോയിൽ നിന്നും മാറ്റി നിർത്തിയിരിക്കും. പല്ലിന് നല്ല പരുക്ക് പറ്റിയിട്ടുണ്ട്. എത്ര ദിവസത്തേക്കാണ് വിശ്രമം പറഞ്ഞതെന്ന് വ്യക്തമല്ല. അധികം ദിവസം ഷോയിൽ നിന്ന് മാറി നിൽ‌ക്കാൻ പറ്റില്ല. ഒരു ദിവസത്തിൽ കൂടുതൽ ആശുപത്രി വാസം വന്നാൽ തിരിച്ച് കയറാൻ പറ്റില്ലെന്ന് ബി​ഗ് ബോസിന്റെ വ്യവസ്ഥയുണ്ട്.

Sijo Bigg Boss

കഴിഞ്ഞ സീസണുകളിലുണ്ടായ പ്രശ്നങ്ങളാണ് ഇങ്ങനെയൊരു വ്യവസ്ഥയ്ക്ക് കാരണമായത്. അങ്ങനെയെങ്കിൽ സിജോയ്ക്ക് പുറത്ത് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. ഇതുവരെയുള്ള എപ്പിസോഡുകളിൽ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞ മത്സരാർത്ഥിയാണ് സിജോ. സിജോ പുറത്ത് പോയാൽ ഷോയുടെ ഊർജം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മികച്ച മത്സരാർത്ഥിയായിരുന്ന റോക്കി പുറത്ത് പോയതിന്റെ നിരാശ പ്രേക്ഷകർക്കുണ്ട്.

ഇതുവരെയുണ്ടായ സംഭവ വികാസങ്ങൾ മത്സരാർത്ഥികളിൽ ചിലരെ മാനസികമായി തളർത്തിയിട്ടുണ്ട്. ഋഷിയും ശ്രീരേഖയും രാത്രി ഇക്കാര്യം തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച താൻ പുറത്ത് പോകാൻ സാധ്യതയുണ്ടെന്നും സന്തോഷത്തോടെ പുറത്ത് പോകുമെന്നും ശ്രീരേഖ പറഞ്ഞു.

ബി​ഗ് ബോസ് താൻ വിചാരിച്ചത് പോലെയല്ലെന്നും ശ്രീരേഖ പറഞ്ഞു. ഇക്കാര്യം ഋഷിയും സമ്മതിച്ചു. എന്റെ സുഹൃത്തുക്കൾ ഞെട്ടും. ഇങ്ങനെയാണോ മുടിയൻ എന്നവർ ചോദിക്കും. ഇതിനകത്ത് കയറാതെ ഒരു മനുഷ്യനും ഈ ഷോയെക്കുറിച്ച് കമന്റ് ഇട്ടിട്ട് കാര്യമില്ല. ഇത്തവണത്തെ സീസണിന്റെ സ്റ്റെെൽ മാറ്റിപ്പിടിച്ചത് മത്സരാർത്ഥികളെയെല്ലാം ബാധിച്ചിട്ടുണ്ടെന്നും ഋഷി വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X