'എനിക്ക് പരാതിയില്ല... സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കാണ്, റോക്കി വീട്ടിൽ തുടരണം'; റോക്കിയോട് ക്ഷമിച്ച് സിജോ!

ഒന്നാം ദിവസം മുതൽ അ​ഗ്രസീവായ പെരുമാറ്റത്താല്‍ ബിഗ് ബോസ് ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു മത്സരാര്‍ഥിയായിരുന്നു റോക്കി എന്നതിനാല്‍ പ്രേക്ഷകരുടെ സജീവ ചര്‍ച്ചകളിലും ഇടംനേടാൻ സാധിച്ചിരുന്നു ഈ മത്സരാർത്ഥിക്ക്. എല്ലാ കാര്യങ്ങളും മുഖത്ത് നോക്കി പറയുന്ന പ്രകൃതമാണ് അസി റോക്കിയുടേത്. ആരെയും കൂസാതെ എന്തും തുറന്ന് പറയാനുള്ള ധൈര്യം റോക്കിക്കുണ്ടായിരുന്നു. ത​ഗ് അടിച്ച് കണ്ടന്റ് ഉണ്ടാക്കാനുള്ള കഴിവും റോക്കിക്കുണ്ടായിരുന്നു. വാങ്ങുന്ന ക്യാഷിന് ആത്മാർത്ഥമായി പണി ചെയ്യുന്ന ഒരേ ഒരു മത്സരാർത്ഥിയാണ് റോക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്.

പക്ഷെ ബി​ഗ് ബോസിലെ മത്സരാർത്ഥിക്ക് ഏറ്റവും ആവശ്യം ക്ഷമയാണ്. അത് പക്ഷെ റോക്കിക്ക് തീരെയില്ല. അതുകൊണ്ട് തന്നെയാണ് സിജോ പ്രവോക്ക് ചെയ്തപ്പോൾ രോഷാകുലനായതും മുഖത്ത് അടിച്ചതും. തർക്കത്തിനിടയിൽ ധൈര്യമുണ്ടെങ്കിൽ ശരീരത്തിൽ തൊട്ടുനോക്കാൻ റോക്കി പറഞ്ഞപ്പോൾ സിജോ തോളിൽ കൈവെച്ചു.

asi rocky sijo fight

അപ്പോഴാണ് റോക്കി സിജോയുടെ മുഖത്ത് ആഞ്ഞ് പഞ്ച് ചെയ്തത്. അടി കിട്ടിയശേഷം സിജോ ഒന്നും പ്രതികരിക്കാതെ നിശ്ചലനായി നിൽക്കുകയായിരുന്നു. മറ്റുള്ള മത്സരാർത്ഥികൾ ചേർന്ന് പിടിച്ച് മാറ്റിയപ്പോഴും റോക്കി സിജോയെ വെല്ലുവിളിച്ചു. അതിനുശേഷമാണ് താൻ ചെയ്തത് ​ഗുരുതരമായ തെറ്റാണെന്ന് റോക്കി തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെയാണ് കൺഫഷൻ റൂമിൽ കയറി പൊട്ടിക്കരഞ്ഞതും. അവൻ എന്നെ തോട്ടത് കൊണ്ടാണ് ഞാൻ ഇടിച്ചത്.

തൊടല്ലേന്ന് ഞാൻ പറഞ്ഞതാ... അവനാ ആദ്യം എന്നെ തൊട്ടേ... ഞാൻ തിരിച്ച് തൊട്ടില്ല. ആറ് വർഷം കാത്തിരുന്നാണ് ബിഗ്‌ബോസിൽ അവസരം കിട്ടിയത്. ഞാൻ സിജോയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നെല്ലാം പറഞ്ഞാണ് റോക്കി കരഞ്ഞത്. അടി കിട്ടിയശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി സിജോ.

കുറച്ച് സമയം കൂടി കാത്തിരിക്കാം അതിനുശേഷം ചികിത്സിക്കാമെന്നാണ് സിജോയോട് മെഡിക്കൽ സംഘം പറഞ്ഞത്. അതേസമയം സിജോയുടെ മുഖത്ത് നിറവ്യത്യാസം വന്നിട്ടുണ്ട്. മെഡിക്കൽ റൂമിൽ നിന്നും വന്നശേഷം അർജുനേയും കൂട്ടി ​ഗാർഡൺ ഏരിയയിൽ പോയിരുന്ന സിജോ താൻ റോക്കിയെ പ്രവോക്ക് ചെയ്തുവെന്നതും തൊട്ടുവെന്നതും സമ്മതിച്ചു.

ഇതിന്റെ പേരിൽ റോക്കി പുറത്താകണമെന്ന് തനിക്ക് ഇല്ലെന്നും പരാതിയില്ലെന്നും സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കായി കാണുന്നുവെന്നും റോക്കി വീട്ടിൽ തുടരണമെന്ന് ആ​ഗ്രഹമുണ്ടെന്നും സിജോ അർജുനോട് പിന്നീട് ബി​ഗ് ബോസിനോടും പറഞ്ഞു. താൻ പുറത്തിറങ്ങിയാലും റോക്കിയോട് ദേഷ്യമില്ലാതെ പെരുമാറുമെന്നും സിജോ പറഞ്ഞു. പക്ഷെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാത്രമാണ് ബി​ഗ് ബോസ് പറഞ്ഞത്.

asi rocky sijo fight

സിജോ റോക്കിയുടെ തെറ്റ് ക്ഷമിച്ചാലും ആവശ്യമായ നടപടികൾ തീർച്ചയായും ബി​ഗ് ബോസ് ടീം സ്വീകരിക്കും. കാരണം സഹമത്സരാർത്ഥിയെ മർദ്ദിക്കുന്നത് ഹൗസിലെ നിയമങ്ങൾക്ക് എതിരാണ്. സിജോയുടെ മുഖത്ത് നീരുവെച്ച് തുടങ്ങിയിട്ടുണ്ട്. റിഷി, അർജുൻ, അൻസിബ തുടങ്ങിയവർ റോക്കി പുറത്താകുമോയെന്ന ടെൻഷനിലാണ്. റോക്കി കൺഫഷൻ റൂമിലിരുന്ന നിലവിളിച്ച് കരയുന്ന ശബ്ദം കേട്ടതുകൊണ്ട് തന്നെ അർജുനും റിഷിയും അൻസിബയും ഏറെനേരം കൺഫഷൻ റൂമിന് മുന്നിൽ‌ റോക്കിയെ കാത്തിരുന്നിരുന്നു.

ഹൗസിൽ ഇപ്പോഴുള്ള മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള രണ്ടുപേരാണ് സിജോയും റോക്കിയും. ശാരീരിക ആക്രമണം ബിഗ് ബോസ് ഷോയുടെ നിയമം ലംഘിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കിയതാണ്. അതിനാല്‍ പലപ്പോഴും ശക്തമായ നടപടിയെടുത്തിട്ടുണ്ട്.

സിജോയുടെ മുഖത്ത് റോക്കി തല്ലിയെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമായതിനാല്‍ മറ്റ് തെളിവുകളൊന്നും ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ബിഗ് ബോസ് പരമാവധി നടപടി എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോക്കിക്ക് മോഹൻലാലടക്കം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും താരം അതൊന്നും വിലവെച്ചില്ല എന്നതും നേരത്തെ ഒരു പ്രോപ്പര്‍ട്ടി തകര്‍ത്തതും അടക്കമുള്ളവ പരിഗണിച്ചതും ബിഗ് ബോസ് നടപടി സ്വീകരിക്കുക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X