'പലപ്പോഴും മനപൂർവം തോറ്റതാണ്, ചുമ്മാ അടി ചോദിച്ച് വാങ്ങിയിട്ട് ഇപ്പോൾ ഇരുന്ന് തള്ളുന്നു'; സിജോയ്ക്ക് വിമർശനം!

ബിഗ് ബോസ് എന്നത് എല്ലാ മേഖലയിലുമുള്ള ഒരുകൂട്ടം ആൾക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഷോയാണ്. അക്കൂട്ടത്തിൽ കഴിഞ്ഞ അഞ്ച് സീസണിലും ഉണ്ടായിരുന്ന ഒരു കൂട്ടരാണ് സോഷ്യൽ മീഡിയ ഫെയിമുകൾ. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഈ വിഭാ​ഗത്തിൽ നിന്നും ഒന്നിലധികം ആളുകൾ ഈ സീസൺ ആറിൽ മത്സരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സിജോ ജോൺ. ആലപ്പുഴ സ്വദേശിയായ സിജോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന മലയാളി വ്ലോഗർമാരുടെ കൂട്ടായ്മയുടെ ഭാഗമാണ്.

സിജോ ടോക്സ് എന്ന പേരിലാണ് ഇദ്ദേഹം സോഷ്യൽ ലോകത്ത് അറിയപ്പെടുന്നത്. സിജോ ടോക്ക്സ് എന്നാണ് സിജോയുടെ യുട്യൂബ് ചാനലിന്റെ പേര്. സിജോ ബി​ഗ് ബോസിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സിജോയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല രണ്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും സഹമത്സരാർത്ഥിയുമായുള്ള തർക്കത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലുമായി.

Sijo John

പിന്നീട് കുറച്ച് അധികം നാളുകളായി സിജോ വിശ്രമത്തിലായിരുന്നു. ശേഷമാണ് ഹൗസിലേക്ക് തിരികെ എത്തിയത്. ആദ്യത്തെ ആഴ്ചയിൽ പ്രേക്ഷകർ ടോപ്പ് ഫൈവിൽ എത്തുന്ന മത്സരാർത്ഥിയായിട്ടാണ് സിജോയെ കണ്ടിരുന്നതെങ്കിൽ പിന്നീട് കാര്യങ്ങൾ മാറി. പലപ്പോഴും പ്ര​സം​ഗം എല്ലാതെ സിജോ നല്ലൊരു മത്സരം കാഴ്ചവെക്കുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് തന്നെ വോട്ടിങിലും സിജോ പിന്നിലേക്ക് പോകുന്ന സ്ഥിതിയാണ്.

ഇപ്പോഴിതാ സിജോയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോയും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. ഹൗസിൽ തന്നെ കാണാൻ എത്തിയ അമ്മയ്ക്ക് തന്റെ ​ഗെയിം പ്ലാൻ‌ എന്താണെന്ന് വിശദീകരിച്ച് കൊടുക്കുന്ന സിജോയാണ് വീഡിയോയിലുള്ളത്. 'ബി​ഗ് ബോസിൽ ഞാൻ ജയിക്കാൻ വേണ്ടി കളിച്ചിട്ടുണ്ട്. മറ്റ് ​ഗെയിമുകൾ തോറ്റത് ജയിക്കാൻ കഴിവില്ലാത്തുകൊണ്ടല്ല.'

'ജയിച്ചാൽ പവർ റൂമിൽ കയറേണ്ടി വരും. പവർ റൂമിൽ കയറിയാൽ എന്ത് ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ എനിക്കൊപ്പം പവർ റൂമിൽ കയറുന്ന മറ്റുള്ളവരുടെ പ്ലാനുകൾ നെ​ഗറ്റീവായാൽ ഞാനും ആ നെ​ഗറ്റീവിൽപെട്ട് പോകും. അല്ലെങ്കിൽ അവർക്കെതിരെ പവർ റൂമിൽ വെച്ച് തന്നെ ഞാൻ വോയ്സ് റെയ്സ് ചെയ്യേണ്ടി വരും. അപ്പോൾ അത് പ്രോബ്ലമാകും. അമ്മയ്ക്ക് എന്റെ സ്വഭാവം അറിയാല്ലോ... തെറ്റ് കണ്ടാൽ സ്പോട്ടിൽ‌ ഞാൻ പ്രതികരിച്ച് കളയും.'

'ക്യാപ്റ്റൻസിയിൽ വന്ന സമയത്ത് ഒരാളുടെ തെറ്റ് കണ്ടപ്പോൾ പ്രതികരിച്ചതുകൊണ്ടാണ് മുഖത്ത് ഇടികിട്ടുന്ന അവസ്ഥയിൽ കാര്യങ്ങൾ അവസാനിച്ചത്. അതേസമയം തോറ്റാൽ എന്റെ പ്ലാനെന്ന് പറയുന്നത് മറ്റ് ആളുകളെ പവർ റൂമിൽ കയറ്റിവിട്ട് അവരുടെ യഥാർത്ഥ ക്യാരക്ടർ പുറത്ത് കൊണ്ടുവരിക എന്നതാണ്.'

Sijo John

'പലപ്പോഴും ഞാൻ മനപൂർവം തോൽക്കുന്നതാണ്. ടിക്കറ്റ് ടു ഫിനാലെയുമായി ബന്ധപ്പെട്ടുള്ള ടാസ്ക്ക് കളിക്കുന്നതിനിടെ ഞാൻ ജാസ്മിനോട് തർക്കിച്ചിരുന്നു. അത് അവൾ എന്റെ ഫ്രണ്ടാണെങ്കിലും എതിരാളിയായി തന്നെ നിൽക്കട്ടെയെന്ന് കരുതിയാണ്', എന്നാണ് സിജോ പുതിയ വീഡിയോയിൽ പറയുന്നത്. എന്നാൽ വീഡിയോ വൈറലായതോടെ സിജോയ്ക്ക് വെറും പ്ലാനിങ് മാത്രമെയുള്ളു നടപ്പിലാക്കാൻ അറിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

ചുമ്മാ അടിയും ചോദിച്ച് വാങ്ങിയിട്ട് ഇപ്പോൾ ഇരുന്ന് തള്ളുന്നുവെന്നും കമന്റുകളുണ്ട്. അതേസമയം മറ്റ് ചിലർ സിജോയെ അനുകൂലിച്ചുമെത്തി. ടൈറ്റിൽ വിൻ ചെയ്യാൻ സിജോ അർഹനാണെന്നാണ് അനുകൂലിക്കുന്നവർ കുറിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X