'റോക്കിയുമായി മീറ്റിങ്ങൊന്നും പ്ലാനിലില്ല, ആ സംഭവം ഓർക്കാൻ ആ​ഗ്രഹിക്കുന്നില്ല, അനുഭവിക്കേണ്ടത് അനുഭവിച്ചു'

ഇതുവരെ ബി​ഗ് ബോസ് ചരിത്രത്തിൽ നടന്നിട്ടില്ലാത്ത തരത്തിൽ ഒരു ഫിസിക്കൽ അസാൾട്ടാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നടന്നത്. ഒരു വാക്ക് തർക്കത്തിനിടെ വളരെ അപ്രതീക്ഷിതമായി സിജോയെ അസി റോക്കി എന്ന മത്സരാർത്ഥി ഇടിച്ചു. സിജോയുടെ കവിളിലാണ് റോക്കി ഇടിച്ചത്. അന്നത്തെ ആ ഇടിയിൽ‌ ​ഗുരുതരമായ പരിക്കാണ് സിജോയ്ക്കുണ്ടായത്. വലിയൊരു ഓപ്പറേഷന് തന്നെ സിജോ വിധേയനായി. നാളുകളോളം ചികിത്സയും വിശ്രമവുമെല്ലാം കഴിഞ്ഞിട്ടാണ് സിജോ ഹൗസിലേക്ക് മടങ്ങിയെത്തി ​ഗെയിം തു‍ടർന്നത്.

എന്നാൽ സിജോയോട് താൻ ചെയ്ത പ്രവൃത്തി ഒരു മാസായാണ് റോക്കി കണ്ടത്. ഇപ്പോഴും അന്നത്തെ പ്രവൃത്തിയിൽ കുറ്റബോധമുള്ളത് പോലെയുള്ള പെരുമാറ്റം റോക്കിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസമാണ് സിജോ ഷോയിൽ നിന്നും പ്രേക്ഷക വിധിപ്രകാരം പുറത്തായത്. തൊണ്ണൂറ് ദിവസത്തോളം ഹൗസിൽ നിന്നശേഷമാണ് സിജോയുടെ പടിയിറക്കം.

Sijo John Asi rocky

ഈ എവിക്ഷൻ പക്ഷെ സിജോ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അത് അവതാരകൻ മോഹൻലാൽ ചോ​ദിച്ചപ്പോൾ സിജോ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മൂന്ന് മാസം അടുപ്പിച്ചുള്ള ചെന്നൈ വാസത്തിനുശേഷം തിരികെ കേരളത്തിലെത്തിയ സിജോയ്ക്ക് ​ഗംഭീര സ്വീകരണമാണ് ആരാധകരും കുടുംബാ​ഗങ്ങളും സുഹൃത്തുക്കളും ചേർന്ന് നൽകിയത്.

ഹൗസിൽ താരത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന സായിയും നന്ദനയും വരെ സിജോയെ സ്വീകരിക്കാൻ എയർപ്പോട്ടിൽ‌ എത്തിയിരുന്നു. ഇപ്പോഴിതാ ഷോയിലെ അനുഭവങ്ങളെ കുറിച്ച് സിജോ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അസി റോക്കിയുമായി മീറ്റിങ്ങൊന്നും പ്ലാൻ ചെയ്യുന്നില്ലെന്നും സിജോ ഓൺലൈൻ മാധ്യമങ്ങളുടെ ചോ​ദ്യത്തോട് പ്രതികരിച്ച് പറഞ്ഞു.

ഞാൻ ഹാപ്പിയാണ്. തൊണ്ണൂറ് ദിവസം നിൽക്കാൻ സാധിച്ചു. ആദ്യമായി ബി​ഗ് ബോസിലേക്ക് ശ്രമിച്ചത് ഈ സീസണിലാണ്. അതിൽ തന്നെ സെലക്ഷനും കിട്ടി. ദിവസം പന്ത്രണ്ട് മെഡിസിൻ വരെ കഴിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ആ സമയത്ത് എന്റെ കൈത്താങ്ങായിരുന്നു സായിയും നന്ദനയും. അവരോടുള്ളത് ഉള്ളിൽ നിന്നും വന്ന സൗഹൃദമാണ്. അത് അവസാനം വരെ ഉണ്ടാകും.

ജാസ്മിന് ഒരു കപ്പ് എന്ന രീതിയിൽ സീസൺ പോകുന്നതായി തോന്നിയിട്ടില്ല. റോക്കി ഹൗസിലേക്ക് റീ എൻട്രി നടത്തുന്നതിൽ എനിക്ക് കുഴപ്പമില്ല.‍ എനിക്ക് റീ എൻട്രി കിട്ടുമ്പോൾ‌ ഞാനും പോകും. ബി​ഗ് ബോസ് എന്റെ മാത്രം ഷോയല്ലല്ലോ. അതുകൊണ്ട് തന്നെ ആര് വരണം വരണ്ട എന്നൊന്നും തീരുമാനിക്കാൻ എനിക്ക് പറ്റില്ല. അയാൾ വരുന്നെങ്കിൽ വരട്ടെ. എന്റെ ബോഡി വെയിറ്റ് ഒരുപാട് കുറ‍ഞ്ഞു. അത് ഒന്ന് റെഡിയാക്കി എടുക്കണം.

Sijo John Asi rocky

ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അടുത്ത വീക്കിൽ ഒരു ചെക്കപ്പ് കൂടിയുണ്ട്. റോക്കിയുമായി മീറ്റിങ്ങൊന്നും പ്ലാൻ ചെയ്യുന്നില്ല. അതിനെ പറ്റി പിന്നീട് ഒരു ദിവസം ഡീറ്റെയിലായി സംസാരിക്കാം. ആ സംഭവം ഓർക്കാൻ പോലും ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഇനി എന്തിനാണ് അത് ഓർത്തിട്ട്. അനുഭവിക്കേണ്ടത് ഞാൻ അനുഭവിച്ച് കഴിഞ്ഞു.

അതുകൊണ്ട് തന്നെ പരാതിപ്പെട്ടിട്ടോ ചർച്ച ചെയ്തിട്ടോ ആലോചിച്ചിട്ടോ എനിക്ക് പ്രത്യേകിച്ച് ഒരു ​ഗുണവുമില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യത്തെ പറ്റി ഞാൻ ഇനി എന്തിനാണ് മീറ്റിങ് വെക്കുന്നത്. ആ​ഗസ്റ്റ് അ‍ഞ്ചിന് ഒരു ഓപ്പറേഷൻ കൂടി ഇനി എനിക്കുണ്ടെന്നാണ് സിജോ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X