അർജുൻ ബെസ്റ്റ്ഫ്രണ്ടും ബ്രദറുമാണെന്ന് സിജോ, അർജുന്റെ കരച്ചിലിനെ പരിഹസിച്ചവർക്ക് സിജോയിൽ നിന്ന് തന്നെ മറുപടി!

കഴി‍ഞ്ഞ ദിവസം നടന്ന വീക്കെന്റ് എപ്പിസോഡിലാണ് പ്രേക്ഷക വിധി പ്രകാരം സിജോ ജോൺ എന്ന മത്സരാർത്ഥി ഷോയിൽ നിന്നും പുറത്തായത്. സിജോ ഹൗസിൽ നിന്നും എവിക്ടായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് അർജുനായിരുന്നു. സിജോയെ കെട്ടിപിടിച്ച് കരയുന്ന അർജുന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിൽ താരത്തിന് എതിരെ വിമർശമനം വന്നു. സിജോയുടെ വോട്ട് കൂടി പിടിക്കാനുള്ള അടവായിരുന്നു അർജുന്റെ കള്ളക്കരച്ചിൽ എന്നായിരുന്നു കമന്റുകൾ ഏറെയും. മാത്രമല്ല ശ്രീതു പുറത്താകാത്തതിലുള്ള സങ്കടമാണ് അർജുനെന്നും കമന്റുകളുണ്ട്.

കാരണം ഇരുവരും കോമ്പോ കൂടി പിടിച്ചാണ് ഹൗസിൽ നിൽക്കുന്നത്. ശ്രീതു ഇനിയും ഹൗസിൽ തുടർന്നാൽ വോട്ട് സ്പ്ലിറ്റാവുകയും അർജുന് വോട്ട് കുറയുകയും ചെയ്യും. അതുകൊണ്ടാണ് അർജുൻ കരഞ്ഞതെന്നും കമന്റുകളുണ്ട്. ഇന്നേവരെ സിജോയുമായി വലിയൊരു സൗഹൃദം അർജുനുള്ളതായി തോന്നിയിട്ടില്ലെന്നും പിന്നെ എന്തിന് അർജുൻ ഇത്രത്തോളം കരഞ്ഞുവെന്നും കമന്റുകളുണ്ട്.

Sijo John Arjun

അതേസമയം ഇപ്പോഴിതാ അത്തരം കമന്റുകൾ കുറിച്ചവർക്കുള്ള മറുപടി സിജോ തന്നെ നൽകിയിരിക്കുകയാണ്. അർജുൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് സിജോയുടെ വായിൽ നിന്ന് തന്നെ വന്നു. എവിക്ഷന് ശേഷം ഹൗസിലെ അനുഭവം പങ്കുവെച്ച് സിജോ സംസാരിക്കവെയാണ് അർജുനെ കുറിച്ചും സംസാരിച്ചത്. സിജോയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അധികം ആളുകൾക്ക് എന്നെ അറിയില്ലല്ലോ പിന്നെ ഞാൻ എങ്ങനെ ഹൗസിൽ പിടിച്ച് നിൽക്കുമെന്നാണ് ഹൗസിൽ കയറിയ ആദ്യ ദിവസം തന്നെ ഞാൻ ചിന്തിച്ചത്.

ഹൗസിലും പ്രേക്ഷകരുടെ മനസിലും നമ്മൾ പടർന്ന് പന്തലിക്കേണ്ട സമയമാണ് മൂന്നാം ആഴ്ച മുതൽ ഏഴാം ആഴ്ച വരെയുള്ള സമയം. ആ സമയം ഹൗസിൽ എനിക്കുണ്ടായ ചില പ്രശ്നങ്ങൾ കാരണം എനിക്ക് നഷ്ടപ്പെട്ടു.‍ പിന്നെ ഞാൻ ഹൗസിൽ തിരിച്ച് വന്നപ്പോഴേക്കും ആളുകളുടെ ​ഗെയിമുകൾ എല്ലാം മാറിയിട്ടുണ്ടായിരുന്നു. എന്നെ കൊണ്ട് കഴിയുന്നത് പോലെ ഞാൻ മുന്നോട്ട് പോയി.

എന്റെ ശരികളിലൂടെയാണ് മുന്നോട്ട് പോയത്. ബി​ഗ് ബോസിൽ നിങ്ങൾ കണ്ട സിജോ തന്നെയാണ് പുറത്തും ഞാൻ. സംസാരിക്കാനുള്ള കഴിവും ബുദ്ധിയുമാണ് എന്റെ ബലമായി ഞാൻ കരുതിയത്. നമ്മൾ പറയുന്ന കാര്യങ്ങളിൽ ശരികളുണ്ടാകണം. പിന്നെ ആവശ്യമില്ലാതെ ഹൗസിൽ ഒച്ചയെടുക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ജീവിതത്തിൽ ഒരുപാട് പരാജയം അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ.

ഒരു പ്ലാറ്റ്ഫോമിൽ പാലിക്കേണ്ട മര്യാദയും ക്ഷമയും ഞാൻ കൃത്യമായി പാലിച്ചുവെന്ന് കരുതുന്നു. തിരിച്ച് ഷോയിലേക്ക് വരണമെന്നത് എന്റെ മാത്രം ആ​ഗ്രഹമായിരുന്നു. നന്ദനയോട് ഒരു സിസ്റ്റർ ഫീലുണ്ടായിരുന്നു. നോറയേയും ജാസ്മിനേയും മനപൂർവം അറ്റാക്ക് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ടിക്കറ്റ് ടു ഫിനാലെ വിൻ ചെയ്യണമെന്ന ആ​ഗ്രഹമില്ലായിരുന്നു. നോമിനേഷനിൽ നിന്നും സേവാകാൻ താൽപര്യമില്ലായിരുന്നുവെന്നതാണ് കാരണം. അർജുൻ എന്റെ ബെസ്റ്റ്ഫ്രണ്ടാണ്.‍

Sijo John Arjun

സായ് എന്റെ ബ്രദറാണ്. അർജുൻ, സായ്, നന്ദന, അഭിഷേക് എന്നിവരോട് എനിക്കുള്ള സ്നേഹം ആത്മാർത്ഥമായിട്ടുള്ളത്. ആദ്യം വന്നപ്പോൾ എനിക്ക് ലിമിറ്റേഷൻ ഉണ്ടായിരുന്നില്ല. രണ്ടാമത് ഹൗസിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശബ്ദമുയർത്തി വ്യക്തമായി കാര്യങ്ങൾ പറയുന്നത് എനിക്ക് ഒരുപാട് ​ഗുണം ചെയ്യും.

അങ്ങനെയാണ് കാട്ടുതീയായാണ് തിരികെ വന്നിരിക്കുന്നതെന്ന് പറഞ്ഞത്. സൗഹൃദങ്ങൾക്കിടയിൽപ്പെട്ട് പോയതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ഉള്ളിലെ ഫയറിനെയാണ് ഞാൻ കാട്ടുതീയെന്ന് ഉദ്ദേശിച്ചത്. അർജുൻ എനിക്ക് എന്റെ ബ്രദറാണ്.

ഡിപ്ലോമാറ്റിക്ക് ​ഗെയിമർ, ജെന്റിമാൻ ​ഗെയിമർ എന്നൊക്കെ വിളിച്ച് അർജുനെ ‍‍ഞങ്ങൾ കളിയാക്കിയിട്ടുണ്ട്. ആരെയും അവൻ ഹേർട്ട് ചെയ്യാറില്ല. പിന്നെ അതുപോലെ ഹൗസിലുള്ള ശ്രീതുവിന്റെ ഇടപെടൽ വളരെ കുറവാണ്.

ബി​ഗ് ബോസ് നന്നായി പഠിച്ച് വന്നയാളാണ് ജിന്റോ. തമിഴും തെലുങ്കുമെല്ലാം ജിന്റോ കണ്ടിട്ടുണ്ട്. കോണ്ടന്റ് പുള്ളി ഉണ്ടാക്കാറുണ്ട്. റിഷി ഇപ്പോഴും ഒരു ഇന്റിവിജ്വൽ ​ഗെയിമറായിട്ടില്ല. അഭിഷേകിനെ ഡിപ്പെന്റ് ചെയ്താണ് ഇപ്പോൾ നിൽക്കുന്നതെന്നാണ് സിജോ പറഞ്ഞത്. ഇന്ന് വൈകിട്ട് സിജോ കേരളത്തിൽ തിരിച്ചെത്തും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X