'എനിക്ക് കിട്ടേണ്ട കപ്പായിരുന്നു ജിന്റോയ്ക്ക് യോഗ്യതയില്ല എന്നൊക്കെ ഞാൻ പറഞ്ഞതായി കണ്ടു, ഇല്ലാത്തത് പറയരുത്'
ബിഗ് ബോസ് മത്സരം ഹൗസിനുള്ളിൽ മാത്രമല്ല നൂറ് ദിവസം കഴിഞ്ഞാൽ പുറത്തും അതിന്റെ ബാക്കിയുണ്ടാകും. അത് എല്ലാ സീസണുകളിലും ഒരു മാറ്റവുമില്ലാതെ നടക്കുന്ന കാര്യമാണ്. ഈ സീസണിലും അതിൽ വ്യത്യാസമൊന്നും വന്നിട്ടില്ല. മത്സരാർത്ഥികളും അവരുടെ ആരാധകരും ചേരി തിരിഞ്ഞുള്ള പോര് സോഷ്യൽമീഡിയയിൽ ചെറിയ തോതിൽ നടക്കുന്നുണ്ട്. ഇത്തവണ ടൈറ്റിൽ വിജയിയായത് ജിന്റോയായിരുന്നു. കപ്പുമായി തിരികെ നാട്ടിലെത്തിയ ജിന്റോയ്ക്ക് ലഭിച്ച ഗംഭീര വരവേൽപ്പിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
അതേസമയം ജിന്റോയുടെ വിജയത്തെ കുറിച്ച് ചോദിച്ചപ്പോൾ സഹമത്സരാർത്ഥിയായിരുന്ന സിജോ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ജിന്റോയുടെ വിജയം കാണുമ്പോൾ എക്സൈറ്റ്മെന്റുണ്ടോയെന്ന് ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ എക്സൈറ്റ്മെന്റൊന്നും ഇല്ലെന്നാണ് സിജോ പ്രതികരിച്ചത്.

അതോടെ സിജോയ്ക്ക് അസൂയയാണെന്ന തരത്തിൽ കമന്റുകളും പരിഹാസങ്ങളും അധിക്ഷേപവും നിറയാൻ തുടങ്ങി. ഇതെല്ലാം ശ്രദ്ധയിൽപ്പെട്ട സിജോ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് താനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് സിജോ പ്രതികരിച്ചത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഫിനാലെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒന്ന്, രണ്ട് വീഡിയോകൾ ഞാൻ കണ്ടു.
എനിക്ക് കിട്ടേണ്ട കപ്പായിരുന്നു... ജിന്റോയ്ക്ക് യോഗ്യതയില്ല... മാധ്യമങ്ങൾക്ക് മുന്നിൽ അമർഷത്തോടെ സിജോ എന്ന ടൈറ്റിലിൽ വീഡിയോകൾ സോഷ്യൽമീഡിയയിൽ കണ്ടു. ഇതൊന്നും ഞാൻ പറയാത്ത കാര്യമാണ്. എനിക്ക് കിട്ടേണ്ട കപ്പായിരുന്നുവെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ആ പാവപ്പെട്ട ജിന്റോ ബ്രോ ഹൗസിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് കപ്പ് അടിച്ചത് എന്നാണ് ഞാൻ എയർ പോട്ടിൽ വെച്ച് പറഞ്ഞത്.
അതുപോലെ ജിന്റോ ബ്രോയ്ക്ക് കപ്പ് കിട്ടാൻ യോഗ്യതയില്ലെന്നും എവിടെയും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ നിങ്ങൾ വാർത്തയായി കൊടുത്താൻ ജിന്റോ ബ്രോയ്ക്ക് ഇതൊക്കെ കാണുമ്പോൾ എന്ത് തോന്നും..?. എനിക്ക് ഈ തലക്കെട്ട് കണ്ടപ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. എയർപോട്ടിൽ വെച്ച് മാധ്യമങ്ങൾ എന്നോട് എക്സൈറ്റ്മെന്റ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞാൻ പറഞ്ഞത് തന്നെയാണ്.
മാറ്റി പറയുന്നില്ല. ഒരു ആവേശം ഒന്നും എനിക്കുണ്ടായിരുന്നില്ല. കാരണം ബിഗ് ബോസിലേക്ക് പോയ സമയത്ത് എന്റെ ആഗ്രഹം കപ്പ് അടിക്കുക എന്നത് തന്നെയായിരുന്നു. പക്ഷെ മൂന്നാമത്തെ ആഴ്ച എനിക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. എന്റെ ഫിസിക്കൽ കണ്ടീഷൻ ഒരുപാട് മോശമായി. തിരിച്ചെത്തിയശേഷം ഞാൻ ആഗ്രഹിച്ചതുപോലെ കളിക്കാൻ എനിക്ക് സാധിച്ചില്ല.

അതിന്റെ സങ്കടം എനിക്ക് തീർച്ചയായുമുണ്ട്. തൊണ്ണൂറ് ദിവസം ഹൗസിൽ നിന്നശേഷമാണ് ഞാൻ പുറത്തായത്. ഫിനാലെയുടെ തൊട്ട് മുന്നേയുള്ള ആഴ്ച പുറത്താകുമ്പോൾ എനിക്ക് അതിന്റെ സങ്കടമുണ്ടാകും. അതുകൊണ്ട് തന്നെ ഞാൻ സത്യസന്ധമായാണ് പറഞ്ഞത് എനിക്ക് ആവേശമില്ലെന്നത്. ഇല്ലാത്ത സാധനം എങ്ങനെ ഉണ്ടാക്കി പറയും.
ഫൈനൽ ഫൈവിലുണ്ടായിരുന്ന അഞ്ച് പേരിൽ ആര് കപ്പടിച്ചാലും എനിക്ക് അമിത ആവേശമൊന്നും ഉണ്ടാകാൻ പോകുന്നില്ല. കൃത്യമായി കളിക്കാൻ പറ്റാതെ എന്റെ ആഗ്രഹം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഞാൻ.
അതുപോലെ ടോപ്പ് ഫൈവിലുള്ള അഞ്ചുപേർ പിആർ കൊടുത്തുവെന്ന് മാത്രമല്ല ഞാൻ പറഞ്ഞത്. അതിൽ ഒരുപാട് പേർ ലക്ഷക്കണക്കിന് രൂപ കൊടുത്ത് പിആർ ചെയ്തതായും വോട്ട് വാങ്ങിച്ചതായും മറ്റുള്ള മത്സരാത്ഥികളെ ഡീഗ്രേഡ് ചെയ്യിച്ചതിനോടും എനിക്ക് യോജിപ്പില്ല.
ജിന്റോ ബ്രോ കപ്പ് അടിച്ചപ്പോൾ സിജോയ്ക്ക് അസൂയയായി എന്നൊക്കെ കണ്ടിരുന്നു. നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയരുത്. ഉള്ള കാര്യങ്ങൾ നിങ്ങൾ പറഞ്ഞോളു എന്നാണ് സിജോ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. പുതിയ വീഡിയോയ്ക്ക് താഴെയും സിജോയ്ക്ക് വിമർശനങ്ങൾ വരുന്നുണ്ട്.
കാട്ട് തീ ഇപ്പോൾ വിക്ടിം കാർഡ് കളിക്കുകയാണല്ലോ... നിനക്ക് ജിന്റോ കപ്പ് അടിച്ചതിൽ നല്ല ഫ്രസ്ട്രേഷനുണ്ട്. നിന്റെ ആദ്യം കൊടുത്ത ബൈറ്റിൽ നിന്റെ ബോഡി ലാങ്ഗ്വേജ് കണ്ടാൽ അറിയാം ആ അമർഷം എന്നൊക്കെയാണ് കമന്റുകൾ.


Click it and Unblock the Notifications