കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
ബിഗ് ബോസിൽ ആറാം സീസൺ ആവേശ ഭരിതമായി മുന്നോട്ട് പോകവെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഷോയിലുണ്ടായത്. അസി റോക്കി, സിജോ എന്നിവർ പുറത്ത് പോയത് വലിയ തോതിൽ ചർച്ചയായി. റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും പോയത്. ചികിത്സ കഴിഞ്ഞ് സിജോ മടങ്ങി എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മികച്ച മത്സരാർത്ഥിയാണ് സിജോ. ഫൈനലിലെത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുള്ളയാൾ. തന്റേതല്ലാ്ത കാരണത്താൽ സിജോയ്ക്ക് മാറി നിൽക്കേണ്ടി വരുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്.
സിജോ മടങ്ങി വരുമെന്നായിരുന്നു മിക്കവരുടെയും പ്രതീക്ഷ. എന്നാൽ ഇപ്പോഴിതാ സിജോയുടെ തിരിച്ച് വരവിനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി നാദിറ മെഹ്റിൻ. തന്റെ അനുമാനമാണിതെന്നും എന്നാൽ ഇത് സത്യമായിരിക്കാനാണ് സാധ്യതയെന്നും അഭിപ്രായപ്പെട്ട നാദിറ കാരണങ്ങളും തന്റെ യൂട്യൂബ് ചാനലിൽ വിശദീകരിച്ചു.

സിജോ ബിഗ് ബോസിലേക്ക് തിരിച്ച് വരാൻ സാധ്യത കുറവാണെന്ന് നാദിറ പറയുന്നു. ലാൽ സാർ ഉള്ള ലോഞ്ചിംഗ് എപ്പിസോഡിൽ വളരെ പ്രധാനപ്പെട്ട നിയമം വായിക്കുകയുണ്ടായി. ഒരു ദിവസത്തിൽ കൂടുതൽ ആശുപത്രി വാസം വേണ്ടി വന്നാൽ തിരിച്ച് റീ എൻട്രി ഉണ്ടാകില്ല എന്നതാണത്. പക്ഷെ ഒരു മത്സരാർത്ഥിക്ക് വേണ്ടി ബിഗ് ബോസ് പ്രത്യേക പരിഗണന കൊടുക്കുമോ എന്നറിയില്ല.
പ്രത്യേകിച്ച് ജാസ്മിന്റെ വിഷയത്തിൽ ബിഗ് ബോസിന് പലയിടങ്ങളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ സിജോയെന്ന മത്സരാർത്ഥിക്ക് വേണ്ടി ബിഗ് ബോസ് ആ റൂൾ മാറ്റുമോ എന്ന സംശയം എനിക്കുണ്ട്. സിജോയ്ക്ക് ഒരു പരിഗണന കൊടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും നാദിറ പറയുന്നു.

ലാൽ സർ ഉള്ള എപ്പിസോഡിൽ റൂൾ പറഞ്ഞിട്ട് പാലിക്കാതെ വന്നാൽ ബിഗ് ബോസ് നിയമങ്ങൾക്ക് വിലയില്ലാതാകും. മറ്റ് മത്സരാർത്ഥികളുടെ പിആർ ടീം ഈ വിഷയം വെറുതെ വിടില്ലെന്നും നാദിറ പറയുന്നു. സിജോ ഇന്നോ നാളെയോ വരുന്നുണ്ടെങ്കിൽ എവിക്ഷൻ വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല. അസി റോക്കി പോയതിന്റെ പേരിൽ മാത്രമല്ല എവിക്ഷൻ വേണ്ടെന്ന് വെച്ചത്. സിജോ കൂടി പോയത് കൊണ്ടായിരിക്കണം എവിക്ഷൻ മാറ്റിയതെന്ന് നാദിറ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് അഞ്ചാം സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു നാദിറ മെഹ്റിൻ.
അതേസമയം സിജോ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. സിജോയുടെ മുഖത്തടിച്ച റോക്കി പുറത്തായതോടെ അലറിക്കരയുകയാണുണ്ടായത്. വർഷങ്ങളായുള്ള തന്റെ സ്വപ്നമായിരുന്നു ബിഗ് ബോസെന്നും എല്ലാം തകർന്നെന്നും റോക്കി പറഞ്ഞു. റോക്കിക്കെതിരെ തനിക്ക് പരാതിയില്ലെന്ന് സിജോ അന്ന് തന്നെ പറഞ്ഞതാണ്. അപ്പോത്തെ ദേഷ്യത്തിൽ ചെയ്ത് പോയതായിരിക്കാം. ഞാനവനെതിരെ പരാതി ഉന്നയിച്ചിട്ടില്ല. ദേഷ്യമില്ലെന്നും സിജോ ബിഗ് ബോസിനെ അറിയിച്ചു. എന്നാൽ നിയമപ്രകാരം റോക്കിക്ക് ബിഗ് ബോസിന് പുറത്ത് പോകേണ്ടി വന്നു.


Click it and Unblock the Notifications