'ഇനി ഒരു മടങ്ങി വരവുണ്ടാകുമോ'; സർജറിക്കായി സിജോ ആശുപത്രിയിലേക്ക്, പുറത്താകുമോയെന്ന ഭയത്തിൽ താരം!

കഴിഞ്ഞ ദിവസം മുതൽ ഒട്ടനവധി അപ്രതീക്ഷിതമായ സംഭവങ്ങളാണ് ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നത്. അതിന്റെ പരിണിത ഫലമായി സിജോ ഇപ്പോൾ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം അസി റോക്കി മുഖത്തിടിച്ചതിനുശേഷം സിജോയുടെ ആരോ​ഗ്യം മോശമായി. മുഖത്ത് നീരും പല്ലുകൾക്ക് ഇളക്കവും വേദനയുമെല്ലാം ഉണ്ടായിട്ടുണ്ട്. വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെയാണ് സിജോയെ റോക്കി ഇടിച്ചത്. സിജോയുടെ മുഖത്ത് തന്നെ റോക്കി പഞ്ച് ചെയ്യുകയായിരുന്നു.

ആ സംഭവത്തിന് പിന്നാലെ റോക്കിയെ ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കി. ഇടി കിട്ടിയ ഉടൻ സിജോയ്ക്ക് കാര്യമായ വേദനയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഓരോ മണിക്കൂറുകൾ കഴിയുന്തോറും വേദന കൂടുകയും മുഖത്ത് നീരും നിറം മാറ്റം സംഭവിക്കുകയും ചെയ്തതോടെ എക്സറേ അടക്കമുള്ളവയ്ക്ക് സിജോയെ വിധേയനാക്കി.

Sijo Surgery

പ്രാഥമിക പരിശോധനകൾക്കെല്ലാം ശേഷം സിജോയുടെ പരിക്ക് ​ഗുരുതരമായേക്കുമെന്ന് മനസിലായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാൻ ബി​ഗ് ബോസ് ടീം ഒരുക്കങ്ങൾ തുടങ്ങിയത്. സർജറി വേണ്ടിവരുമെന്നും അതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പോവുകയാണെന്നുമാണ് കൺഫഷൻ റൂമിൽ വെച്ച് സിജോയോട് ബി​ഗ് ബോസ് പറഞ്ഞത്.

ഇതോടെ സിജോയും ഭയത്തിൽ ഞെട്ടി. ആശുപത്രിയിലേക്ക് മാറ്റിയാൽ ഇനി ഷോയിലേക്ക് മടങ്ങി വരാൻ കഴിയുമോയെന്നാണ് ആദ്യം തന്നെ സിജോ ബി​ഗ് ബോസിനോട് ചോദിച്ചത്. പുതിയ പ്രോട്ടോക്കോൾ പ്രകാരം ഒന്നിൽ കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ട സാഹചര്യം മത്സരാർത്ഥിക്ക് വന്നാൽ‌ ഷോയിൽ നിന്നും പുറത്താക്കും. കഴിഞ്ഞ സീസണിൽ ചില സംഭവങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ മുതൽ പുതിയ പ്രോട്ടോക്കോൾ ബി​ഗ് ബോസ് ടീം വെച്ചത്.

സിജോയുടേത് മറ്റുള്ള സംഭവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായതിനാൽ എന്തെങ്കിലും ഇളവുകൾ ലഭിച്ചേക്കും. സിജോയെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് അറിയിപ്പ് വന്നതോടെ ആരാധകരും നിരാശയിലാണ്. ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചപ്പോൾ ശസ്ത്രക്രിയ എന്ന് പറയുമ്പോള്‍ അത് വലുതാണോയെന്നും താന്‍ ഷോയില്‍ നിന്നും പുറത്തുപോകേണ്ടി വരുമോയെന്നുമാണ് സിജോ ആദ്യം ചോദിച്ചത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുപോകുന്നത് ചിന്തിക്കേണ്ടെന്നും ശസ്ത്രിക്രിയ വിവരങ്ങള്‍ ഡോക്ടര്‍ വിശദമാക്കും എന്നാണ് ബിഗ് ബോസ് അറിയിച്ചത്. വീട്ടില്‍ നിന്ന് ആരെങ്കിലും വരേണ്ടതുണ്ടോയെന്ന് സിജോയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ സുഹൃത്തായ വിനു ചേട്ടനെ വിളിക്കാനും ബിഗ് ബോസിനോട് സിജോ ആവശ്യപ്പെട്ടു.

Sijo Surgery

അതേ സമയം ആശുപത്രിയില്‍ എത്തിയാല്‍ ഷോ സംബന്ധിച്ച് ആശുപത്രി ജീവനക്കാരുമായോ വിനു ചേട്ടനുമായോ ഒന്നും ചര്‍ച്ച ചെയ്യരുത് എന്ന പ്രോട്ടോകോള്‍ പാലിക്കണമെന്നും സിജോയോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ബിഗ് ബോസ് ഹൗസിലുള്ളവരോട് ശസ്ത്രക്രിയയുടെ കാര്യം പറയരുതെന്നും ഒരു ചെക്കപ്പുണ്ടെന്ന് പറഞ്ഞാല്‍ മതിയെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു.

തുടര്‍ന്ന് വീട്ടിലെത്തി വസ്ത്രം മാറി സിജോ കണ്‍ഫഷന്‍ റൂം വഴി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അമ്മയ്ക്ക് ഭയം വന്നാലോയെന്ന് കരുതിയാണ് സുഹൃത്തിനെ വിളിച്ച് പറഞ്ഞാൽ മതിയെന്ന് സിജോ ബി​ഗ് ബോസിനോട് പറഞ്ഞത്. പരിക്കേറ്റത് മുതൽ സിജോ ഇടി കിട്ടിയ ഭാ​ഗത്ത് ഐസ് കട്ടവെക്കുന്നുണ്ടായിരുന്നു. കൂടാതെ തൊണ്ടയ്ക്ക് വേറെയും അസ്വസ്ഥതകളുള്ളതിന്റെ മരുന്നും സിജോ കഴിക്കുന്നുണ്ട്.

സിജോയുടെ താടിയെല്ലിനും പല്ലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർ പരിശോധനയിൽ കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയും ​ഗുരുതരമായ ഒരു ഫിസിക്കൽ അസാൾട്ട് ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നത്. സിജോയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായ അസി റോക്കി ഇന്ന് രാവിലെ നാട്ടിൽ തിരിച്ചെത്തി. സിജോയെ തല്ലിയശേഷം കൺഫഷൻ റൂമിലിരുന്ന് കരഞ്ഞ് റോക്കി മാപ്പ് ചോദിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X