'ഇതെന്റെ അമ്മ തന്ന റിങ്ങാണ്'; ശ്രീതുവിനെ പ്രപ്പോസ് ചെയ്ത് സിജോ, താൽപര്യമില്ലെന്ന് ശ്രീതു, സാക്ഷിയായി ശരണ്യ!
ബിഗ് ബോസ് മലയാളം സീസൺ ആറ് രണ്ടാം ആഴ്ചയുടെ അവസാനത്തിൽ എത്തിനിൽക്കുമ്പോൾ ഒട്ടനവധി ട്വിസ്റ്റുകൾ സംഭവിച്ച് കഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട ഒന്ന് ഗബ്രി-ജാസ്മിൻ കോമ്പോയുടെ പെട്ടന്നുള്ള തകർച്ചയാണ്. അടുത്ത സൗഹൃദമായിരുന്നു ഇരുവരുടേതും. അതുകൊണ്ട് തന്നെ ഇരുവരും പലപ്പോഴും ഒറ്റ മത്സരാർത്ഥിയാണോയെന്ന് പോലും പ്രേക്ഷകർക്ക് തോന്നുമായിരുന്നു. ലവ് ട്രാക്ക് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
എന്തായാലും കഴിഞ്ഞ ദിവസം ജാസ്മിന് ഉപ്പയുടെ കോൾ വന്നതോടെ ജാസ്മിൻ-ഗബ്രി കോമ്പോ തവിടുപൊടിയായി. ഇപ്പോൾ ഇരുവരും രണ്ട് ധ്രുവങ്ങളിൽ എന്നപോലെ കഴിയുകയാണ്. ഇത്രയും നാൾ ലൈവ് കാണുന്നവരുടെ ശ്രദ്ധ മുഴുവൻ ജാസ്മിൻ-ഗബ്രി കോമ്പോയിൽ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ള സൗഹൃദങ്ങളൊന്നും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ജാസ്മിൻ-ഗബ്രി കോമ്പോ തകർന്നതോടെ മറ്റുള്ളവരുടെ സൗഹൃദങ്ങൾക്കും സ്ക്രീൻ സ്പേസ് കിട്ടാൻ തുടങ്ങി. അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രേക്ഷക ശ്രദ്ധയിൽപ്പെട്ട ഒരു കോമ്പോയുടെ രസകരമായ വീഡിയോയാണ് വൈറലാകുന്നത്. സിജോയും ശ്രീതുവുമാണ് വൈറൽ വീഡിയോയിലെ താരങ്ങൾ. ഒരു പ്രപ്പോസൽ വരെ നടന്നുവെന്നത് വൈറൽ വീഡിയോയിൽ വ്യക്തമാണ്.
എല്ലാത്തിനും സാക്ഷിയായി ശരണ്യ ഇരുവർക്കും സമീപം ഇരിക്കുന്നതും കാണാം. മൂന്ന് പേരും മൂന്ന് ബെഡ്ഡില്‍ ഇരിക്കുകയാണ്. അതിനിടയിൽ ഇതെന്റെ അമ്മ തന്ന റിങ്ങനെന്ന് പറഞ്ഞ് സിജോ വിരലില്‍ നിന്ന് എന്തോ ഊരിയെടുത്ത് ശ്രീതുവിനെ പ്രപ്പോസ് ചെയ്യുകയായിരുന്നു. ഞാന്‍ ശ്രീതുവിനോട് ലവ് പ്രപ്പോസ് ചെയ്യണമെന്നത് ശരണ്യയുടെ നിര്‍ബന്ധമല്ലേ... പിന്നെ ഞാന്‍ എന്തിനാണ് ആലോചിക്കുന്നത് എന്നൊക്കെ ചിരിച്ചുകൊണ്ട് സിജോ ചോദിക്കുന്നതും കാണാം.
സിജോ അത് വെച്ചോളൂ... എനിക്ക് വേണ്ട. താത്പര്യമില്ല സിജോ... എന്ന് ശ്രീതു ഉടനടി മറുപടിയും പറഞ്ഞു. ശ്രീതു റിജക്ട് ചെയ്തപ്പോള്‍ എനിക്കൊട്ടും താത്പര്യമില്ലായിരുന്നു... നീ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് എന്ന് ശരണ്യയോട് സിജോ പറയുന്നുണ്ട്. എന്നിട്ട് മോതിരമാണെന്ന് പറഞ്ഞ് കാണിച്ച വസ്തു... ഇന്നാ നിന്റെ മോതിരം എന്ന് പറഞ്ഞ് ശരണ്യയ്ക്ക് തന്നെ വലിച്ചെറിഞ്ഞു സിജോ.
പ്രപ്പോസ് ചെയ്യാന്‍ നിനക്ക് എന്റെ റബ്ബര്‍ തന്നെ വേണ്ടി വന്നു. എന്നിട്ട് അവന്റെ അമ്മ തന്ന മോതിരമാണെന്ന് എന്നാണ് ശരണ്യ മറുപടിയായി പറഞ്ഞത്. അപ്പോഴാണ് കാണുന്നവര്‍ക്കും അത് മോതിരമല്ല ശരണ്യയുടെ മുടിയില്‍ ഇടാൻ ഉപയോഗിച്ചിരുന്ന റബ്ബറാണെന്ന് മനസിലാകുന്നത്. രസകരമായ വീഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. സിജോ-ശ്രീതു ജോഡിയുടെ പുതിയ വീഡിയോ ഇരുവരുടെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഈ സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയാണ് സിജോ. എന്നാൽ ആദ്യത്തെ ആഴ്ചയിലുണ്ടായിരുന്ന ഫയർ സിജോയിൽ ഇപ്പോൾ കാണാനില്ലെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. നിലപാടുകൾ കൃകത്യമായി പറയുന്നതിനും പ്രതികരിക്കുന്നതിനും എപ്പോഴും ശ്രദ്ധിക്കാറുണ്ട് സിജോ. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ലേബലിലാണ് സിജോ ബിഗ് ബോസ് ഹൗസിൽ എത്തിയത്.
ശ്രീതു ഇതുവരെയും തന്റേതായ ഒരു നിലപാട് ഹൗസിൽ കാണിച്ചിട്ടില്ല. മാത്രമല്ല ഒന്നിലും പെടാതെ സേഫായി ഹൗസിൽ കഴിയുന്ന മത്സരാർത്ഥി എന്ന ലേബലാണ് ശ്രീതുവിന് ബിബി പ്രേക്ഷകർ നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലാണ് വളർന്നത് എന്നതുകൊണ്ട് തന്നെ ഭാഷയിൽ ചില പരിമിതികളും ശ്രീതുവിനുണ്ട്.
അമ്മഅറിയാതെ സീരിയലിലെ നായിക വേഷത്തിലൂടെയാണ് ശ്രീതു മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അതേസമയം ഈ ആഴ്ച ആരാണ് ബിബി ഹൗസിനോട് വിട പറയാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. നിഷാന പുറത്താകാനുള്ള സാധ്യതയാണ് സോഷ്യൽമീഡിയ മുന്നോട്ട് വെക്കുന്നത്.


Click it and Unblock the Notifications