ഓരോ സമയത്തും ഓരോ ആളുകളെ വേണം, അവളെ പറയുന്ന പേര് വേറെയാണ്! ജാസ്മിനെ പരിഹസിക്കുന്നവരോട് ആരാധകന്‍

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസിലേക്ക് പോയതിന് ശേഷം താരത്തിന് നെഗറ്റീവ് റിവ്യൂവാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ശക്തമായ മത്സരം കാഴ്ച വെക്കുന്ന ജാസമിന്‍ പുറത്തായെന്നും ബിഗ് ബോസ് പുറത്താക്കാതെ ഫേവറിസം കാണിക്കുകയാണെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

സത്യത്തില്‍ ജാസ്മിനെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. ഇരുപത്തിമൂന്ന് വയസുള്ള ജാസ്മിന്‍ സ്വന്തം കഴിവുകള്‍ കൊണ്ട് ഇതിനെക്കാളും അംഗീകാരങ്ങള്‍ അര്‍ഹിക്കുന്ന ആളാണ്. അവള്‍ കാണിച്ച് കൂട്ടിയതെന്ന് പറഞ്ഞ് പലരും പറയുന്നത് ഇന്ന് സര്‍വ്വസാധാരണമായ കാര്യങ്ങള്‍ മാത്രമല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ചോദിക്കുന്നത്.

3jasmine

'ജാസ്മിനെ ബിഗ് ബോസ് ഫേവര്‍ ചെയ്യുന്നു. മറ്റാര്‍ക്കും കൊടുക്കാത്ത പരിഗണന ജാസിമിന് മാത്രം എന്തിനു കൊടുക്കുന്നു. ജാസ്മിന്‍ അപ്‌സരയെ തല്ലി എന്നിട്ട് ജാസ്മിനെ പുറത്താക്കുന്നില്ല. ഇത് എന്താണ്? ഇതിനുള്ള മറുപടി: കരയു, ഉറക്കെ കരയു.. എന്ന് മാത്രമാണ്.

ഇതിന് തക്ക മറുപടി എന്തെന്ന് എന്നെക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. എല്ലാവരും സ്വാര്‍ത്ഥരാണ് സ്വന്തം കാര്യം മാത്രം നോക്കൂ. നമ്മളുടെ തെറ്റ് മറച്ചു വെച്ചിട്ട് മറ്റുള്ളവരുടെ നിസ്സാര തെറ്റുകള്‍ പെരിപ്പിച്ച് വലിയ ഇഷു ആകാന്‍ ശ്രമിക്കും. ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളോട് ആണ് പറയുന്നത്.

ഐശ്വര്യ റായി ഒരു കിളവിയെ പോലെയായി! മുഖം വീര്‍ത്തിരിക്കുന്നു, കൈയ്ക്ക് പരിക്ക്! നടിയെ വിമര്‍ശിച്ച് സൈബര്‍ ലോകം

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ഥിയെ മാത്രമേ നിങ്ങള്‍ ഫേവര്‍ ചെയ്യുകയെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. പിന്നെ എന്തിനാണ് ഈ നാടകം ഒക്കെ. ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് കിട്ടിയത് ജാസ്മിനെ വെച്ചിട്ടാണ്. മീഡിയ യൂട്യൂബര്‍ ഒക്കെ പൈസ വാരിയതും അവരെ വെച്ചിട്ടാണ്.

jasmine

എങ്കില്‍ പിന്നെ ജാസ്മിനെ ഫേവര്‍ ചെയ്യാണ്ട് വാ തുറക്കാതെ പഴം വിഴുങ്ങി ഇരിക്കുന്ന അഭിജിത്തിന് ഫേവര്‍ ചെയണോ? നിങ്ങള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കും. ഒരു ഇന്റര്‍വ്യൂവിന് രണ്ട് പേര്‍ എത്തി. ഒരാള്‍ നല്ല കഴിവുള്ളവനും പണിയെടുക്കുന്നവനും. ഒപ്പം ഉള്ള വാഴയുടെ പേര് അഭിജിത്ത് പണിയെടുക്കാനും അറിയാന്‍ മേല കഴിവും ഇല്ല.

കഴിവ് ഉള്ളവന് ആ ഓഫീസ് കൂടുതല്‍ പരിഗണന നല്‍കുന്നു എന്ന് പറഞ്ഞ് കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടോ? അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. പിന്നെ ഇപ്പോള്‍ ആരോ പറഞ്ഞു ജാസ്മിന്‍, അര്‍ജുനുമായി കോംബോ ചേരുന്നു. അവള്‍ക്ക് ഓരോ സമയത്തും ഓരോ ആളുകളെ വേണം. അവള്‍ക്ക് പറയുന്ന പേര് വേറെ ആണ് എന്നൊക്കെ.

ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് സൊസൈറ്റിയുടെ അന്ധമായ ഇടുങ്ങിയ ചിന്ത. കമല്‍ ഹാസന് മൂന്ന് ഭാര്യമാര്‍ ഉണ്ട്. കമല്‍ ഹാസന്‍ സെലിബ്രിറ്റി ആണല്ലേ. അപ്പോള്‍ കുഴപ്പമില്ല. സച്ചിനെക്കാള്‍ മൂത്തതാണ് സച്ചിന്റെ ഭാര്യ. അതു പിന്നെ സച്ചിന്‍ പോപ്പുലര്‍ അല്ലേ.

ഇവിടെ ജാസിമിന്‍ ഒരു സാധാരണക്കാരിയാണ്. അവള്‍ക്ക് ഇങ്ങനെ ഒക്കെ ചെയ്യാമോ? അവള്‍ നിങ്ങളെപ്പോലെ സാധാരണക്കാരി അല്ല. അതുകൊണ്ടാണ് ഇരുപത്തിമൂന്നാം വയസ്സില്‍ അവളുടെ പ്രോഗ്രാം നിങ്ങള്‍ ടിവിയില്‍ കാണുന്നത്. ഒരു അമ്മൂമ്മയുടെ കമന്റ് കണ്ടു. അവള്‍ പുറത്തിറങ്ങി എങ്ങനെ ആളുകളെ ഫേസ് ചെയ്യും? ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടുമോ? എന്നൊക്കെ.

കണ്ണുകൊണ്ട് കാണാന്‍ പാടില്ലാത്തതോ, പൊതുവേ ഇന്ന് ചെയ്യാന്‍ പറ്റാത്തതോ ഒന്നും ആ കുട്ടി അവിടെ ഇരുന്നു ചെയ്തിട്ടില്ല. പൊതുവേദിയില്‍ ചെയ്യാന്‍ പറ്റാത്ത പലതും പല സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എക്‌സാമ്പിള്‍ മായാനദി..

അത് നമ്മള്‍ സ്റ്റാറ്റസ് ഇട്ടു ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാന പെയര്‍ ആയ ടൊവിനോ രണ്ടു കുട്ടികളുടെ അച്ഛനാണ്. അപ്പോള്‍ സൊസൈറ്റിയുടെ അടുത്ത ഇടുങ്ങിയ അന്ധമായ ചിന്താഗതി. എടോ അത് സിനിമയാണ്. ഇത് ഒരു ടിവി ഷോയാണ്. രണ്ടും തമ്മില്‍ എന്ത് ലോജിക്.

3jasmine

ഒരേ കാര്യം 2 ഷോകളില്‍ ചെയ്താല്‍ തെറ്റല്ല. വെറുതെ ആണോ ചില പ്രത്യേക മൈന്‍ഡ് ഉള്ള ആളുകളെ വസന്തം എന്നൊക്കെ പറയുന്നത്. ഇതിനേക്കാള്‍ വലിയ പ്രശ്‌നം ഉണ്ടാക്കിയ സെലിബ്രിറ്റീസ് നമുക്ക് ഇടയിലുണ്ട്. ഈ ഒരു വര്‍ഷത്തില്‍ തന്നെ ഒരുപാട് ന്യൂസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.

എന്നിട്ട് അവരൊക്കെ ആത്മഹത്യ ചെയ്‌തോ? അവര്‍ ഒക്കെ വീടിന് അകത്ത് കുത്തിയിരുന്നോ? അവര്‍ക്ക് അടുത്ത ഓഫര്‍ വരും സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ടിവി ഷോകളില്‍ നിന്നോ ഒക്കെ.

അവര്‍ ഒരു എഗ്രിമെന്റ് എഴുതി സൈന്‍ ചെയ്തിട്ട് ഒറ്റ ദിവസത്തിനായി കിട്ടുന്ന പ്രതിഫലം നിങ്ങളെ പോലെയുള്ള സാധാരണക്കാര്‍ മൂന്നോ നാലോ വര്‍ഷം കിടന്ന് പണിയെടുത്ത് കിട്ടുന്ന പൈസയാണ്.

നിങ്ങള്‍ പ്രതികരിച്ചോളൂ വെറുത്തോടോ അത് ആ ഷോയുടെ ബേസില്‍ ആയിരിക്കണം എന്ന് മാത്രം. അല്ലെങ്കില്‍ പൊട്ടന്മാര്‍ ആവുന്നത് നിങ്ങള്‍ തന്നെയാണ്.

അതുപോലെ പണ്ട് ബഡായ് ആര്യയുടെ കാര്യം പറഞ്ഞ് നിങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ട് എന്തായി? ഇവിടെ പ്രായം ചെന്നവരെക്കാള്‍ ഒരുപാട് ഒരുപാട് മുകളിലാണ് ജാസ്മിന്‍. അവളുടെ മനക്കട്ടി എത്രത്തോളം ഉണ്ടെന്ന് ഇതിനോടകം ആളുകള്‍ക്ക് മനസ്സിലായിക്കാണും. എന്നിട്ടും പുറത്ത് പറയാത്തതാണ് എന്നത് മറ്റൊരു സത്യം.

എത്ര പേരുമായി നിങ്ങള്‍ താരതമ്യം ചെയ്തു. ആദ്യമേ ജിന്റോയുടെ എതിരാളി എന്ന് പറഞ്ഞു. പിന്നീട് സിബിന്‍ വന്നപ്പോള്‍ ജാസ്മിന് എതിരെ നിയമിക്കുന്നത് കൊണ്ട് നിങ്ങള്‍ സിബിനെ ബൂസ്റ്റ് ചെയ്തു.

സിബിന്‍ ഔട്ട് ആയപ്പോള്‍ നിക്കക്കള്ളി ഇല്ലാത്തതുകൊണ്ട് ആ പാവം അന്‍സിബ ഒന്ന് വാ തുറന്നു. അപ്പോള്‍ നിങ്ങള്‍ അന്‍സിബയെ പോസ്റ്റ് ചെയ്തു. എന്തിന് മനുഷ്യാവകാശ കമ്മീഷന്റെ എന്തോ റിപ്പോര്‍ട്ട് എന്ന് പറഞ്ഞു കൊണ്ട് വരെ ഇവിടെ ജാസ്മിന്‍ എതിരെ പ്രശ്‌നം ഉണ്ടാക്കി. എന്നിട്ടും ആ 23 കാരി തളര്‍ന്നില്ല. ജാസ്മിന്റെ കഴിവ് അനുസരിച്ച് ബിഗ് ബോസ് പട്ടം എന്നത് ഒരു ചെറിയ നേട്ടമാണ്.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X